twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അജിത്തിന്റെ ആരംഭം ഗ്യാങ്സ്റ്റര്‍ ചിത്രമല്ല

    By Lakshmi
    |

    തമിഴകത്തെ സൂപ്പര്‍താരചിത്രങ്ങള്‍ എന്നു പറയുമ്പോള്‍ അവ വെറും ആക്ഷന്‍ ചിത്രങ്ങളായി മാറുന്നതാണ് ഇപ്പോഴത്തെ രീതി. വിജയുടെ ചിത്രങ്ങളായാലും അജിത്തിന്റെ ചിത്രങ്ങളായാലും ഇതാണ് അവസ്ഥ. ഇത്തരം ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും ഏറെക്കാലം ആരാധകരുടെ മനസില്‍ തങ്ങിനില്‍ക്കാറില്ലെന്നുള്ളത് സത്യമാണ്. സാധാരണക്കാരായ കഥാപാത്രങ്ങളായി മാറാന്‍ താരപ്പൊലിമ കാരണം അജിത്തിനെയും വിജയിയെയും പോലുള്ള നടന്മാര്‍ക്ക് പറ്റാതായിരിക്കുന്നുവെന്ന് പറയുന്നതാകും ശരി.

    എന്നാല്‍ അജിത്തിന് ഇത്തരം സ്ഥിരം ആക്ഷന്‍ ചിത്രങ്ങള്‍ മടുത്തുതുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. തന്റെ പുതിയ ചിത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ തന്റെ താരമൂല്യ അതില്‍പ്രതിഫലിക്കരുതെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അത് ഇപ്പോള്‍ അണിയറക്കാര്‍ക്ക് നല്‍കുന്നുണ്ട്. പുതിയ ചിത്രമായ ആരംഭം പതിവ് അജിത്ത് സ്റ്റൈല്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് സൂചന.

    Ajith

    ബില്ല എന്ന ചിത്രമൊരുക്കിയ അതേ സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്‍ തന്നെയാണ് അജിത്തിന്റെ ആരംഭവും ഒരുക്കുന്നത്. ഇതൊരിക്കലും ഒരു ഗ്യാങ്‌സ്റ്റര്‍ ചിത്രമല്ലെന്നാണ് വിഷ്ണുവര്‍ദ്ധന്‍ പറയുന്നത്. ദീപാവലിച്ചിത്രമായിട്ടാണ് ആരംഭം റിലീസ് ചെയ്യുന്നത്.

    അജിത്ത് നായകനാകുന്ന ചിത്രമെന്നു പറയുമ്പോള്‍ സംവിധായകനും ആരാധകര്‍ക്കുമെല്ലാം ഒരുപോലെ പ്രതീക്ഷകള്‍ കൂടുമെന്നും ആരംഭമെന്ന ചിത്രം ഇത്തരത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. ഗ്യാങ്സ്റ്റര്‍ ചിത്രമല്ലെങ്കിലും ആരംഭത്തില്‍ ആക്ഷന്‍ സീനുകളുണ്ടെന്ന് വിഷ്ണുവര്‍ദ്ധന്‍ വെളിപ്പെടുത്തുന്നുണ്ട്.

    English summary
    Direector Vishnuvardhan said that Arrambam it is not a gangster film. It will be an action-packed, fast-paced venture, much to the liking of Ajith fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X