For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേടിക്കാന്‍ തയ്യാറായിക്കോളൂ... അരണ്‍മനൈ 3 ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

  |

  ഒന്നാം ഭാഗത്തിന്‍റെയും രണ്ടാം ഭാഗത്തിന്‍റെയും വലിയ വിജയത്തിന് ശേഷം അരണ്‍മനൈ സീരിസിലെ മൂന്നാമത്തെ പതിപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഹൊററും കോമഡിയുമെല്ലാം സമം ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന മൂന്നാം പതിപ്പില്‍ ആര്യ-റാഷി ഖന്ന ജോഡിയാണ് പ്രധാന ആകര്‍ഷണം. അരണ്‍മനൈ സീരിസിന്‍റെ സൃഷ്ടാവ് സുന്ദര്‍.സി തന്നെയാണ് മൂന്നാം പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. പൂജ ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരിക്കും അരണ്‍മനൈ 3 തിയേറ്ററുകളിലേക്ക് എത്തുക. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചിരുന്നതായിരുന്നുവെങ്കിലും പിന്നീട് കൊവിഡ് രണ്ടാം തരംഗം മൂലം റിലീസ് മുടങ്ങുകയായിരുന്നു. തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്‍ ആര്യയും തെന്നിന്ത്യന്‍ സുന്ദരി റാഷി ഖന്നയുമാണ് ലൊക്കേഷന്‍ ചിത്രങ്ങളിലുള്ളത്. നാടന്‍ ലുക്കില്‍ പ്രണയജോഡികളായാണ് ഇരുവരും ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് റാഷി ഖന്ന ആര്യയുടെ നായികയാകുന്നത് എന്നതും അരണ്‍മനൈ 3യുടെ പ്രത്യേകതയാണ്. ആര്യയ്ക്കും റാഷി ഖന്നയ്ക്കും പുറമെ അരണ്‍മനൈ സീരിസിലെ സ്ഥിരസാന്നിദ്ധ്യം ആന്‍ഡ്രിയ ജെറമിയയും മൂന്നാംപതിപ്പില്‍ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ വിവേക്, മനോബാല, യോഗിബാബു, സതീഷ്, കോവയ് സരള, സാക്ഷി അഗര്‍വാള്‍, ഖുശ്ബു, സുന്ദര്‍.സി എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

  arya

  മൂന്നാം പതിപ്പില്‍ പ്രേതമായി പ്രേക്ഷകരെ പേടിപ്പിക്കാന്‍ എത്തുന്നത് ആര്യയാണെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. വാര്‍ത്ത കൂടി പുറത്തുവന്നതോടെ ആരാധകാര്‍ സീരിസിന്‍റെ മൂന്നാംപതിപ്പിനായുള്ള കാത്തിരിപ്പിലാണ്. സിനിമയിലേതായി പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്നാണ്. പതിനൊന്ന് ദിവസത്തിലധികം ചിലവഴിച്ചാണ് സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അരണ്‍മനൈ ആദ്യ ഭാഗം റിലീസിനെത്തിയത് 2014ല്‍ ആയിരുന്നു. സംവിധാനവും നായകവേഷവും അന്ന് സുന്ദര്‍.സി തന്നെ ചെയ്തു. ആദ്യഭാഗത്തിന് ലഭിച്ച സ്വീകാര്യത രണ്ടും മൂന്നും ഭാഗങ്ങള്‍ എടുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചു.

  നടന്‍ റിസബാവ അന്തരിച്ചു, ആദരാഞ്ജലികളുമായി സിനിമാലോകം

  വലിയ വിജയം നേടിയ സാര്‍പട്ട പരമ്പരൈയ്ക്ക് ശേഷം ആര്യ നായകനായി എത്തുന്ന സിനിമ കൂടിയാണ് അരണ്‍മനൈ. കബിലന്‍ എന്ന ബോക്സറുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ആര്യ നടത്തിയ കാഠിന്യം നിറഞ്ഞ വര്‍ക്ക്ഔട്ട് വീഡിയോകള്‍ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം ആര്യയിലെ നടന്‍റെ തിരിച്ചുവരവ് കൂടിയാണ് സാര്‍പട്ട പരമ്പരൈ സിനിമയിലൂടെ സിനിമാപ്രേമികള്‍ കണ്ടത്. പാ.രഞ്ജിത്തായിരുന്നു സാര്‍പട്ട പരമ്പരൈ സംവിധാനം ചെയ്തത്. പശുപതി, ഷബീർ കല്ലറയ്ക്കൽ, ജോൺ കൊക്കൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആനന്ദ് ശങ്കറിന്‍റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന എനിമിയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ആര്യ ചിത്രം. വിശാലാണ് ആര്യയ്ക്കൊപ്പം ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴകത്തെ യൂത്ത് ഹീറോകള്‍ നേര്‍ക്കുനേര്‍ വരുന്ന സിനിമ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണ്.

  മമ്മൂട്ടിയില്‍ നടത്തിയ പരീക്ഷണം കങ്കണയിലും ചെയ്തു, അനുഭവം പങ്കുവെച്ച് പട്ടണം റഷീദ്‌

  ഇമൈക്ക നൊടികള്‍ എന്ന സിനിമയിലൂടെ തമിഴിലേക്ക് ചേക്കേറിയ നടിയാണ് റാഷി ഖന്ന. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ച റാഷി ഇമൈക്ക നൊടികളില്‍ അഥര്‍വയുടെ നായികയായിരുന്നു. ഇപ്പോള്‍ വിജയ് സേതുപതി സിനിമ തുഗ്ലക് ദര്‍ബാറിലും നായിക റാഷി തന്നെയാണ്. ദാവണിയില്‍ തനിനാടന്‍ ലുക്കില്‍ സുന്ദരിയായ റാഷിയുടെ ഫോട്ടോകള്‍ നേരത്തെ വൈറലായിരുന്നു. മദ്രാസ് കഫെയാണ് റാഷിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് വിവിധ ഭാഷകളില്‍ മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്ക് സിനിമാ രംഗത്തെ സെന്‍സേഷന്‍ വിജയ് ദേവരകൊണ്ടയുടെ വേള്‍ഡ് ഫെയ്മസ് ലവര്‍ എന്ന സിനിമയിലെ നാല് നായികമാരില്‍ ഒരാള്‍ റാഷിയായിരുന്നു. ആയുഷ്മാന്‍ ഖുറാന സിനിമ അന്ധാധുന്‍ മലയാളം റീമേക്കിലും നായിക റാഷി ഖന്നയാണ്. ഭ്രമം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിരാജാണ് നായകന്‍. ആയുഷ്മാന്‍ ഖുറാനയെ ദേശീയതലത്തില്‍ മികച്ച നടനാക്കിയ സിനിമയുടെ മലയാളം റീമേക്ക് വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിനിമയെ കുറിച്ചുള്ള ഓരോ പുത്തന്‍ വിശേഷങ്ങളെയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.

  Mohanlal reminds Mammootty to wear mask

  കടപ്പാട്: ട്വിറ്റര്‍ (രമേശ് ബാല)

  English summary
  Arya And Raashi Khanna Starrer Aranmanai 3 All Sets To Release On October
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X