Just In
- 5 hrs ago
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- 5 hrs ago
ചോലയിൽ ചോരയുണ്ട്; ജോജുവും നിമിഷയുമുണ്ട്, പക്ഷെ! — ശൈലന്റെ റിവ്യു
- 6 hrs ago
'സര്‍പ്രൈസ് ഉണ്ടേ' ഷെയിന്‍ നിഗം വീണ്ടും അതിശയിപ്പിക്കാനുള്ള വരവാണ്! ഖല്‍ബിലും ഒരു സര്‍പ്രൈസ് ഉണ്ട്
- 6 hrs ago
പ്രണയ ജോഡികളായി കാര്‍ത്തിയും നിഖിലാ വിമലും! തമ്പിയിലെ മനോഹര ഗാനം പുറത്ത്
Don't Miss!
- News
എനിക്ക് ജീവിക്കണം: കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നത് കാണണമെന്ന് യുവതി! 24- 48 മണിക്കൂർ നിർണായകം
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം
- Technology
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Lifestyle
ശരീരം ചുളിയാതെ സൂക്ഷിക്കാം.. ഈ ഭക്ഷണങ്ങളിലൂടെ
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
നിന്റെ സ്വപ്നം നടക്കട്ടെ! താലിമാല പണയം വെച്ച് അന്ന് അമ്മ പൈസ തന്നു! അനുഭവം പങ്കുവെച്ച് അറ്റ്ലി!
തമിഴകത്തിന്റെ സ്വന്തം സംവിധായകരിലൊരാളായി മാറിയിരിക്കുകയാണ് അറ്റ്ലി. രാജറാണിയിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ ബിഗിലില്‍ എത്തി നില്‍ക്കുകയാണ്. വിജയ് യെ നായകനാക്കിയൊരുക്കിയ മൂന്ന് സിനിമകളും ബ്ലോക്ക് ബസ്റ്റായെന്നതാണ് മറ്റൊരു പ്രത്യേകത. ദീപാവലിക്ക് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ ബിഗില്‍ മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്. കാര്‍ത്തി ചിത്രമായ കൈദിക്കൊപ്പമായാണ് ബിഗിലും എത്തിയത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വിജയചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹം മുന്‍പത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തിരുന്നു.
ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനായി അച്ഛനോട് പൈസ ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ വഴക്ക് പറയുകയായിരുന്നുവെന്ന് അറ്റ്ലി ഓര്‍ത്തെടുക്കുന്നു. കോളേജിലെ ഫീസ് തന്നെ എങ്ങനെയാണ് കൊടുക്കുന്നതെന്നറിയില്ല, അതിനിടയിലാണ് ഭാരിച്ച തുക ഷോര്‍ട്ട് ഫിലിമിനായി ചോദിക്കുന്നത്. 90,000 രൂപയായിരുന്നു അന്ന് താന്‍ ചോദിച്ചത്.തനിക്ക് പൈസ ലഭിക്കാത്ത പ്രശ്നത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു. താലിമാല പണയം വെച്ച് 85,000 രൂപ അമ്മ അന്ന് മകന് നല്‍കുകയായിരുന്നു. നിന്റെ സ്വപ്നം നടക്കട്ടെയെന്നായിരുന്നു അന്ന് അമ്മ മകനോട് പറഞ്ഞത്.
അത്തരമൊരു അവസ്ഥയെ അഭിമുഖീകരിച്ചതിനാല്ത്തന്നെ നിര്‍മ്മാതാവിന്റെ വേദന തനിക്ക് മനസ്സിലാവുമെന്ന് അറ്റ്ലി പറയുന്നു. പണം സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതിനെക്കുറിച്ച് തന്നെ പഠിപ്പിച്ച് തന്നത് അമ്മയാണ്. അത് കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷം താന്‍ ഒമ്മയ്ക്ക് സ്വര്‍ണ്ണം വാങ്ങി നല്‍കിയെന്നും സംവിധായകന് പറയുന്നു. ബിഗിലുമായി ബന്ധപ്പെട്ട പരിപാടിക്കിടയിലായിരുന്നു സംവിധായകന് തന്റെ പഴയകാല കഥ പറഞ്ഞത്.
ബിനീഷ് ബാസ്റ്റ്യന്റെ പ്രതികരണം ഉഷാറായി! ദു:ഖം തോന്നുന്നത് അവരെക്കുറിച്ചോര്ത്താണ്! കുറിപ്പ് വൈറല്‍!