For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ റിയാസ് ഖാന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നോ? വനിതയ്‌ക്കൊപ്പമുള്ള അഭിമുഖത്തിനിടെ രസകരമായ വെളിപ്പെടുത്തല്‍

  |

  തമിഴ് നടിയും ബിഗ് ബോസ് താരവുമായ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം പരാജയമായി മാറിയത് വലിയ വാര്‍ത്തയായിരുന്നു. സംവിധായകന്‍ പീറ്റര്‍ പോളുമായിട്ടുള്ള വനിതയുടെ വിവാഹം തന്നെ വലിയ വാര്‍ത്തയായിരുന്നു. ആദ്യ ബന്ധം നിയമപരമായി വേര്‍പെടുത്താതെയാണ് പീറ്റര്‍ രണ്ടാമതും വിവാഹം കഴിച്ചതെന്നുള്ള ആരോപണം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

  തന്നെ ഉപദേശിക്കാന്‍ വന്നവരോടെല്ലാം തക്കതായ മറുപടി പറഞ്ഞ് വനിത പിന്നീട് എല്ലാവരോടും മാപ്പ് ചോദിച്ചിരുന്നു. മദ്യാപാനത്തിന് അടിമയായ പീറ്ററിനൊപ്പം ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് വന്നതെന്ന് വൈകാതെ നടി തുറന്ന് പറഞ്ഞു. സംഭവിച്ച കാര്യങ്ങളിലൊന്നും തനിക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്ന് പറയുകയാണ് താരപുത്രിയിപ്പോള്‍.

  വിവാഹം കഴിഞ്ഞ് നാല് മാസം തികയുന്നതിന് മുന്‍പാണ് പീറ്ററും വനിതയും വേര്‍പിരിഞ്ഞത്. അധികം വൈകുന്നതിന് മുന്‍പ് താന്‍ വീണ്ടും പ്രണയത്തിലായി എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റ് ഇന്‍സ്റ്റാഗ്രാം പേജില്‍ നടി കൊടുത്തു. ഇതോടെ ആരാധകരും അതിശയത്തിലായി. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസ് ഖാനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു വനിത ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് വനിത തുറന്ന് പറയുകയാണ്.

  ഉമ റിയാസ് ഖാന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഉച്ചയൂണ്‍ കഴിക്കാന്‍ വനിതയും ക്ഷണിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴാണ് ആരാധകര്‍ കാത്തിരുന്നതായ ഓരോ വാര്‍ത്തകളെ കുറിച്ചുള്ള വ്യക്തമായ വിവരം ഇരുവരും പങ്കുവെച്ചത്. വനിതയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനൊപ്പം അടുത്തിടെ ഉമ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ക്കുള്ള മറുപടിയും നടി വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ഞാനും അമ്മയും കൂടി ഒരു വീഡിയോ ചെയ്തു. അതില്‍ സാരി ഉടുത്തപ്പോള്‍ ലേശം വയറ് പൊങ്ങി നിന്നു. ഇത് കണ്ടതോടെ ഉമ ഗര്‍ഭിണിയാണോ എന്ന ചോദ്യവുമായി നിരവധി പേരെത്തിയെന്നും നടി പറയുന്നു.

  എല്ലായിപ്പോഴും എന്റെ ജീവിതം ഒരു സാഹസികത നിറഞ്ഞതാണെന്ന് വേണം പറയാന്‍. ഒരു കാര്യത്തിലും എനിക്ക് കുറ്റബോധം തോന്നുന്നില്ല. കുറച്ച് മോഡേണ്‍ ആയി ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെയാണ് എന്റെ മക്കളും. ഈ പ്രായത്തിലും അവര്‍ എനിക്ക് ഉപദേശങ്ങള്‍ തരുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. നമ്മുടെ ജീവിതം നമ്മള്‍ തന്നെയാണ് ജീവിക്കേണ്ടത്. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.

  ഇതുവരെ എന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത്, അതിലൊന്നും ദുഃഖം തോന്നുന്നില്ല. അതെല്ലാം ഓരോ അനുഭവങ്ങളായിരുന്നു. വാര്‍ത്തകളില്‍ എന്തൊക്കെയോ വരുന്നുണ്ട്. പക്ഷേ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. അഭിമുഖത്തിനിടെ തമാശ പറയുന്നതിനിടെ ഇനി കല്യാണം വേണ്ടെന്ന് വനിത പറഞ്ഞിരുന്നു. എല്ലാവരും അത് നോട്ട് ചെയ്ത് വെക്കാന്‍ അവതാരക പറഞ്ഞെങ്കിലും 'അക്കാര്യത്തില്‍ എന്നെ വിശ്വസിക്കല്ലേ' എന്ന് തമാശ രൂപേണ വനിത പറയുന്നു.

  Mohanlal become the most tweeted mallu actor of 2020

  വീഡിയോ കാണാം

  Read more about: vanitha വനിത
  English summary
  Bigg Boss Fame Vanitha Vijayakumar Reveals She Has No Regrets In Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X