For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായത്തെ ബഹുമാനിച്ചത് കൊണ്ടാണ് അങ്ങനെ നിങ്ങളെ വിളിക്കാതിരുന്നത്, നിറകണ്ണുകളോടെ അക്ഷര

  |

  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ആദ്യമായി ആരംഭിക്കുന്നത്. ഈ ഷോ വൻ വിജയമായിരുന്നു. ബോളിവുഡിൽ ഷോ വലിയ വിജയമായതോടെ തെന്നിന്ത്യൻ ഭാഷകളിലും ബിഗ് ബോസ് തുടങ്ങുകയായിരുന്നു. ഷോയുടെ പ്രമോയമായിരുന്നു ആരാധകരെ ബിഗ് ബോസിലേയ്ക്ക് അടുപ്പിച്ചത്. താരങ്ങളുടെ റിയൽ ലൈഫ് ആണ് ഷോയിലൂടെ കാണിക്കുന്നത്.

   bigg boss

  മലയാളത്തിലും ബിഗ് ബോസ് ഷോ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. 2018 ആയിരുന്നു ഷോ ആരംബിച്ചത്. മോഹൻ ലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. സാബു മോൻ, പേളി മാണി, ശ്രീനീഷ് എന്നീവരായിരുന്നു ആദ്യ സീസണിൽ എത്തിയത്. സാബു മോൻ ആയിരുന്നു വിജയി. പിന്നീട് 2020 രണ്ടും 2021 മൂന്നാം സീസണും ആരംഭിച്ചിരുന്നു. കൊവിഡിനെ തുടർന്ന് സീസൺ 2 പകുതിയിൽ അവസാനിപ്പിച്ചിരുന്നു. ഫിനാലയും നടത്തിയിരുന്നില്ല. 2021 ഫെബ്രുവരി 14 ന് മൂന്നാം സീസൺ ആരംഭിക്കുകയായിരുന്നു കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സീസൺ 3 ആരംഭിച്ചത്. മണിക്കുട്ടൻ., അനൂപ്, കിടിലൻ ഫിറോസ് എന്നിവരായിരുന്നു സീസൺ 3 ൽ എത്തിയത്. മണിക്കുട്ടൻ ആയിരുന്നു ഷോയുടെ വിജയി ആയത്. മികച്ച ബിഗ് ബോസ് സീസൺ ആയിരുന്നു ഇത. എന്നാൽ ഈ സീസണും നൂറ് ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഷോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ നിർത്തി വയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് പ്രേക്ഷകരുടെ അഭ്യർത്ഥന പ്രമാണിച്ച് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.

  സുരേഷ് ഗോപിക്കെതിരെയുള്ള പ്രചരണത്തിന് താന്‍ പോകില്ല, കാരണം വെളിപ്പെടുത്തി സലീം കുമർ

  മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോകൾക്ക് കേരളത്തിൽ ആരാധകരുണ്ട്. ഹിന്ദിയിൽ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഷോയ്ക്കാണ് കൂടുതൽ ആരാധകരുള്ളത്. തെന്നിന്ത്യൻ പ്രേക്ഷകരും ഈ ഷോ കാണാറുണ്ട്. ബിഗ് ബോസ് പുതിയ സീസൺ ആരംഭിച്ചിട്ടുണ്ട്. തെലുങ്കിലും ബിബി തുടങ്ങിയിട്ടുണ്ട്. ടോളിവുഡ് സൂപ്പർ സ്റ്റാർ നാഗാർജുനയാണ് ഷോ അവതരിപ്പിക്കുന്നത്. തമിഴിൽ സൂപ്പർസ്റ്റാർ കമൽ ഹാസനാണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. സീസൺ 5 ആരംഭിച്ചിട്ടുണ്ട്. റേറ്റിംഗിൽ മികച്ച സ്ഥാനം നേടി സീരിയൽ മുന്നോട്ട് പോവുകയാണ്.

  സാമന്തയുടെ പുതിയ തീരുമാനം ടോളിവുഡിൽ ചർച്ചയാവുന്നു, നാനി ചിത്രം വേണ്ടെന്ന് വെച്ച് നടി, കാരണം...

  മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തമിഴ് ബിഗ് ബോസിന് ലഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സീസൺ 5 ആരംഭിച്ചിരിക്കുന്നത്. 37ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ഷോ. ഇപ്പോഴിത ബിഗ് ബേസ് തമഴ് സീസൺ 5 ന്റെ പുതിയ പ്രെമോ വീഡിയോ വൈറലായിരിക്കുകയാണ്. ഇമ്മാന്‍ അണ്ണാച്ചിയും അക്ഷരയും തമ്മിലുള്ള പ്രശ്‌നമാണ് പ്രമോ വീഡിയോയില്‍ കാണിയ്ക്കുന്നത്. ഷോയില്‍ ഏറ്റവും അധികം ആരാധകരുള്ള മത്സരാര്‍ത്ഥിയാണ് അക്ഷര. പുതിയ പ്രമോ വീഡിയോ കണ്ടതോടെ അക്ഷരയോടുള്ള സ്‌നേഹം കൂടുകയാണ് ആരാധകര്‍ക്ക്.

  വീഡിയോയില്‍, കഴിഞ്ഞ ദിവസം നടന്ന സിനിമ സിനിമ ഡാന്‍സ് മാരത്തോണ്‍ എന്ന ടാസ്‌കിനെ കുറിച്ച് എല്ലാവരോടും സംസാരിക്കുന്ന ഇമ്മാന്‍ അണ്ണാച്ചിയെയാണ് കാണിയ്ക്കുന്നത്. അക്ഷര നീലാംബരി എന്ന കഥാപാത്രമായി എത്തിയത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവര്‍ക്ക് നീലാംബരി എന്ന കഥാപാത്രത്തെ അറിയാമോ എന്നും, സത്യത്തില്‍ അവര്‍ ആ സിനിമ കണ്ടിട്ടുണ്ടോ എന്നും ഞാന്‍ കരുതുന്നില്ല എന്നാണ് ഇമ്മാന്‍ അണ്ണാച്ചി പറഞ്ഞത്.

  അപ്പോഴേക്കും അക്ഷരയുടെ കണ്ണുകള്‍ നിറഞ്ഞു. മറ്റ് ഹൗസ്‌മേറ്റ്‌സ് എല്ലാം അക്ഷരയെ സമാധാനപ്പെടുത്താന്‍ ശ്രമിയ്ക്കുമ്പോള്‍, നിങ്ങള്‍ നീലാംബരിയെ പോലെ എന്നോട് സംസാരിക്കാത്തത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത് എന്ന് അണ്ണാച്ചി പറയുന്നു. എന്നാല്‍ സിനിമയില്‍ നീലാംബരി വിരല്‍ ഞൊടിച്ച് വിളിയ്ക്കുന്നത് പോലെ, പ്രായത്തില്‍ മുതിര്‍ന്ന നിങ്ങളെ പോലെ ഒരാളെ അത് പോലെ വിളിക്കാന്‍ എനിക്ക് തോന്നിയില്ല. അത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ വിളിക്കാതിരുന്നത് എന്ന് അക്ഷര പറയുന്നു.

  Kurup Trailer Reaction | Dulquer Salmaan | FilmiBeat Malayalam

  നേരത്തെ അക്ഷര രൂപവും പേരും മാറ്റി ബിഗ്ഗ് ബോസില്‍ എത്തിയതാണ് എന്ന തരത്തിലുള്ള കഥകള്‍ പുറത്ത് വന്നിരുന്നു. 2013 ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് നടന്ന ആരോപണങ്ങളിലും ആരാധകര്‍ അക്ഷരയ്‌ക്കൊപ്പം നിന്നു. ഇതിനോടകം അക്ഷരയുടെ പേരില്‍ ഫാന്‍സ് പേജുകളും ആരംഭിച്ചു കഴിഞ്ഞു. മോഡിലിങിലൂടെയാണ് അക്ഷര ശ്രദ്ധിയ്ക്കപ്പെട്ടത്.

  Read more about: bigg boss
  English summary
  Bigg Boss Tamil Season 5 Fame Akshara Fight With Imman Annachi, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X