Just In
- 2 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 2 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 2 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 2 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- News
ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതി... തെലങ്കാന പോലീസ് നടപടിക്ക് കൈയ്യടിച്ച് നയന്‍താര!!
- Sports
ഇന്ത്യ vs വിന്‍ഡീസ്: പരമ്പര സ്വന്തമാക്കാന്‍ കോലി, ആശങ്ക ബൗളിങ്ങില്‍ — സഞ്ജു കളിക്കുമോ?
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Technology
വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ഈ മോതിരം നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ സംരക്ഷിക്കും
- Lifestyle
മെഷീനുകളില്ലാതെ നിങ്ങള്‍ക്കും നേടാം മികച്ച ശരീരം
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
വിക്രമിന്റെ നാല് വര്‍ഷത്തെ റെക്കോര്‍ഡ് രണ്ടാഴ്ച കൊണ്ട് മറികടന്ന് വിജയ്,കേരളത്തിലും തരംഗമായി ബിഗില്‍
ദളപതി വിജയുടെ ബിഗില്‍ ഇപ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും വിജയ് ചിത്രത്തെ വരവേറ്റിരുന്നു. ദളപതിയുടെ എറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബിഗില്‍ കളക്ഷന്റെ കാര്യത്തിലും മുന്നിലെത്തിയിരുന്നു. ബിഗില്‍ 300 കോടി ക്ലബില്‍ എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ ഹാട്രിക്ക് ഹിറ്റാണ് വിജയ് അറ്റ്ലീ കൂട്ടുകെട്ട് സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച തമിഴ് ചിത്രമായും ബിഗില്‍ മാറിയിരുന്നു, നാല് വര്‍ഷം മുന്‍പ് വിക്രമിന്റെ ഐ നേടിയ റെക്കോര്‍ഡാണ് രണ്ടാഴ്ച കൊണ്ട് ബിഗില്‍ മറികടന്നിരിക്കുന്നത്. ഇതോടെ കേരളത്തില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച തമിഴ് ചിത്രങ്ങളില്‍ വിജയുടെ 6 സിനിമകള്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. മെര്‍സല്‍, സര്‍ക്കാര്‍, തെറി, തുപ്പാക്കി,കത്തി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. രജനീകാന്താണ് വിജയ്ക്ക് പിന്നിലുളളത്. എന്തിരന്, 2.0, കബാലി തുടങ്ങിയ സിനിമകളാണ് കേരളത്തില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രജനി ചിത്രങ്ങള്‍.
പ്രതീക്ഷകള്‍ ആകാശത്തിനും മുകളില്‍! ആ അത്ഭുതത്തിനായി കാത്തിരിക്കൂ! മാമാങ്കം നിര്‍മ്മാതാവ്
റിലീസ് ദിനം 4.5 കോടിയിലധികമായിരുന്നു കേരളത്തില്‍ നിന്നുമാത്രമായി ബിഗില്‍ നേടിയത്. ദീപാവലിക്ക് കാര്‍ത്തിയുടെ കൈദിക്കൊപ്പമാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. 180 കോടി ബഡ്ജറ്റിലാണ് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രം നിര്‍മ്മിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ സിനിമയില്‍ ജാക്കി ഷ്റോഫ്, വിവേക്, യോഗി ബാബു, കതിര്, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍, ഇന്ദുജ, ഇന്ദ്രജ ശങ്കര്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.
എനിക്ക് ഭാരം 45, സാരിക്കും ആഭരണത്തിനും 15ഉം! ആദ്യരാത്രിയിലെ വേഷത്തെക്കുറിച്ച് അനശ്വര രാജന്