For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വട്ടിരാജയുടെ നായികയായി കീര്‍ത്തി സുരേഷ്

By Aswathi
|

ബോബി സിംഹ എന്ന പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് പിടികിട്ടിയെന്നു വരില്ല. അതുകൊണ്ടാണ് വട്ടിരാജ എന്ന് പറഞ്ഞത്. നേരത്തില്‍ വട്ടിരാജ എന്ന കഥാപാത്രമായി എത്തിയ ബോബി സിംഹ തമിഴില്‍ അറിയപ്പെടുന്ന നടനാണ്.

പാമ്പ് സട്ടൈ എന്ന ചിത്രത്തിലൂടെ ബോബി സിംഹ നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നു. തമിഴിലും തെലുങ്കിലും ഭാഗ്യം കൊയ്യാനിറങ്ങിയ മലയാളി താരം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വിക്രം പ്രഭുവിന്റെയും ശിവകാര്‍ത്തികേയന്റെയും നായികയായും കീര്‍ത്തി തമിഴില്‍ അഭിനയിക്കുന്നുണ്ട്.

boby-simha-keerthi-suresh

മലയാളത്തിലെ ഹിറ്റ് പ്രൊഡ്യൂസറായ ലിസ്റ്റിന്‍ സ്റ്റീഫനും നടന്‍ ശരത്ത് കുമാര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന പാമ്പ് സട്ടൈ സംവിധാനം ചെയ്യുന്നത് ആദം ദാസാണ്. ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ആദം ദാസ്.

മലയാളി താരം മുക്തയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം. കെ ജി വെങ്കിടേഷ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രം ഒരുക്കുന്നത് ഒരു ആക്ഷന്‍ മാസ് മൂഡിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

നേരം കൂടാതെ തമിഴകത്ത് ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ ജിഗര്‍ത്താണ്ട, സൂധുകാവ് എന്നീ ചിത്രങ്ങളില്‍ ബോബി സിംഹ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വില്ലനായും സഹനടനായും പരിചിതമായ സിംഹയെ ഇനി നായകനായി കാണാം.

English summary
It looks like Keerthi Suresh is the current favorite among Kollywood directors. The Malayalam actress who has completed her debut Tamil film, Idhu Enna Mayam with Vikram Prabhu is currently busy shooting ‘Rajini Murugan’ with happening actor Sivakarthikeyan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more