twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കള്ളനും പോലീസും കളിച്ച് വിക്രം വേദ കേരളത്തില്‍ നിന്നും നേടിയത്!!! മോഹിപ്പിക്കുന്ന കളക്ഷന്‍!!!

    By Karthi
    |

    നായകനെ വെല്ലുന്ന വില്ലന്മാര്‍ക്കാണ് ഇപ്പോള്‍ സിനിമയില്‍ ഡിമാന്‍ഡ്, പ്രത്യേകിച്ചും തമിഴ് സിനിമയില്‍. വില്ലന്മാര്‍ ശക്തരാകുന്തോറും നായകന്മാരുടെ പ്രകടനവും മികച്ചതാകും. നായകനെ വെല്ലുന്ന വില്ലനെ പ്രേക്ഷകര്‍ക്ക് കാണിച്ച് തന്ന ചിത്രമാണ് തനി ഒരുവന്‍. തമിഴകത്ത് മാത്രമല്ല കേരളത്തിലും ചിത്രം നേടിയത് വന്‍ കളക്ഷനാണ്. ജയം രവി നായകനായ ചിത്രത്തില്‍ അരവിന്ദ് സ്വാമിയായിരുന്നു വില്ലന്‍.

    മണിരത്‌നം ചിത്രത്തില്‍ റാംചരണ് നായിക റെഡി!!! അതും ബോളിവുഡിലെ താരപുത്രി!!!മണിരത്‌നം ചിത്രത്തില്‍ റാംചരണ് നായിക റെഡി!!! അതും ബോളിവുഡിലെ താരപുത്രി!!!

    അതിന് പിന്നാലെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വിജയം കേരളത്തില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് വിക്രം വേദ. മാധവന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് കേരളത്തിലും ഏറെ ആരാധകരുള്ള വിജയ് സേതുപതിയാണ്. ചിത്രം കേരളത്തില്‍ മികച്ച വിജയമാണ് നേടിയത്.

    താരങ്ങളില്ലാത്ത വിജയം

    താരങ്ങളില്ലാത്ത വിജയം

    തമിഴിലെ മുന്‍നിര താരങ്ങളുടെ ചിത്രങ്ങളാണ് സാധരണ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും മികച്ച കളക്ഷന്‍ നേടാറുള്ളത്. എന്നാല്‍ വിക്രം വേദ കേരളത്തിലും മികച്ച ബോക്‌സ് ഓഫീസ് വിജയം നേടി വിസ്മയിപ്പിച്ചിരിക്കുകയാണ്.

    ബോക്‌സ് ഓഫീസ് കളക്ഷന്‍

    ബോക്‌സ് ഓഫീസ് കളക്ഷന്‍

    ജൂലൈ 21ന് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ വിക്രം വേദ ആദ്യ ദിനം മുതല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. തിയറ്ററില്‍ 21 ദിവസം പിന്നിട്ടപ്പോള്‍ 6.60 കോടിയാണ് ചിത്രം നേടിയത്.

    പബ്ലിസിറ്റിയില്ലാത്ത വിജയം

    പബ്ലിസിറ്റിയില്ലാത്ത വിജയം

    കേരളത്തില്‍ കാര്യമായ പബ്ലിസിറ്റി ഇല്ലാതെയായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മൗത്ത് പബ്ലിസ്റ്റിയിലൂടെ ചിത്രം പ്രേക്ഷകരെ നേടുകയായിരുന്നു. മാധവന്റെ നായക കഥാപാത്രത്തിനൊപ്പം വിജയ് സേതുപതിയുടെ വില്ലനേയും പ്രേക്ഷകര്‍ ഏറ്റെടുത്തു.

    വിക്രമും വേദയും

    വിക്രമും വേദയും

    വിക്രം എന്ന പോലീസ് ഓഫീസറായി മാധവന്‍ എത്തിയപ്പോള്‍ വേദ എന്ന റൗഡിയുടെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തിയത്. ശ്രദ്ധ ശ്രീനാഥ്, വരലക്ഷ്മി ശരത്കുമാര്‍, കതിര്‍, ഹരീഷ് പേരാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

    ഗായത്രിയും പഷ്‌കറും

    ഗായത്രിയും പഷ്‌കറും

    പുഷ്‌കര്‍ ഗായത്രി എന്ന സംവിധായക ദമ്പതികളാണ് വിക്രം വേദ ഒരുക്കിയത്. ഇരുവരുടേയും മൂന്നാമത്തെ ചിത്രമാണിത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വിക്രം വേദയുമായി എത്തിയത്. പുഷ്‌കര്‍ ഗായത്രി ടീം ഒരുക്കിയ ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യ വിരുന്നാണ് വിക്രം വേദയിലൂടെ ഒരുക്കിയത്.

    തെലുങ്കിലേക്ക്

    തെലുങ്കിലേക്ക്

    തമിഴില്‍ വന്‍ വിജയം നേടിയ വിക്രം വേദ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മാധവന്‍ അവതരിപ്പിച്ച പോലീസ് ഓഫീസറുടെ കഥാപാത്രത്തെ വെങ്കിടേഷും വിജയ് സേതുപതി ഗംഭീരമാക്കിയ ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെ റാണ ദഗ്ഗുപതിയും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    English summary
    Vikram Vedha has managed to gross Rs 6.60 crores from the Kerala box office. This is a pretty decent figure considering the lack of promotions in the state.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X