twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതു മെട്രോ റെയിലില്‍ ആടിപ്പാടി വിക്രമും കീര്‍ത്തി സുരേഷും, സാമി സ്‌ക്വയറിലെ ഗാനം പുറത്ത്

    |

    ചിയാന്‍ വിക്രം പ്രധാന വേഷത്തിലെത്തുന്ന സാമി സ്‌ക്വയറില ഗാനം പുറത്ത്. പുതു മെട്രോ റെയില്‍ എന്ന തുടങ്ങുന്ന ഗാനത്തില്‍ സ്റ്റെലിഷ് ലുക്കിലാണ് വിക്രവും നായിക കീര്‍ത്തി സുരേഷും എത്തിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    ഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2003ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാംഭാഗമാണിത്. സാമി 2വില്‍ ഇരട്ടവേഷത്തിലാണ് വിക്രമെത്തുന്നത്. ആറുസാമി,രാമസാമി എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും വിക്രമിന്റെ പഞ്ച് ഡയലോഗുകളുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രധാന സവിശേഷതകള്‍. തൃഷ, കീര്‍ത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാധിക എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കീര്‍ത്തി എത്തുന്നത്.

    news

    ഐയ്ക്ക് ശേഷമിറങ്ങിയ പത്ത് എന്‍ഡ്രതുക്കുളെള, ഇരുമുഗന്‍,സ്‌കെച്ച് തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെതായി ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളായിരുന്നു. പ്രഭു, ബോബി സിംഹ, സൂരി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പ്രിയന്‍ എ വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിടി വിജയനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    photo

    സാമിയുടെ ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. . സെപ്റ്റംബര്‍ 21ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിനായി

    ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന സിനിമയ്ക്കു ശേഷം വലിയ വിജയ ചിത്രങ്ങളില്ലാത്ത വിക്രമിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് സാമിയുടെ രണ്ടാം ഭാഗം.

    English summary
    chiyan vikram's saamy square song released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X