For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൈകൾ കോർത്ത് പിടിച്ച് നടി വിദ്യുലേഖ രാമനും സ‍ഞ്ജയും! വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ

    |

    തമിഴ് താരം വിദ്യുലേഖ രാമൻ വിവാഹിതയാകുകയാണ്. നടി തന്നെയാണ് ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സഞ്ജയ് ആണ് താരത്തിന്റെ വരൻ. ഫിറ്റ്നസ് ട്രെയിനർ ആണ് സഞ്ജയ്.നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിദ്യുലേഖയ്ക്കും അർജുനും ആശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. തമിഴ് താരം മോഹൻ രാമന്റെ മകളാണ് വിദ്യുലേഖ.

    Vidyu Raman

    കൊവിഡ് പശ്ചാത്തലത്തിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് നിശ്ചയത്തിന് പങ്കെടുത്തത്. കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടായിരുന്നു നിശ്ചയം നടന്നത്. ആഗസ്റ്റ് 26 ആയിരുന്നു വിവാഹ നിശ്ചയം. അതേസമയം വിവാഹ തീയത വെളിപ്പെടുത്തിയിട്ടില്ല. എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

    മൂന്ന് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് വിവാഹനിശ്ചയ ചിത്രങ്ങളും മറ്റൊന്ന് റിസപ്ഷൻ ചിത്രവുമാണ്. നടിയുടെ മേക്കോവർ ആരാധകർക്കിടയിൽ ചർച്ച വിഷയമായിട്ടുണ്ട്.

    കോമഡി താരമായിട്ടായിരുന്നു വിദ്യുലേഖ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗൗതം മേനോന്‍ ചിത്രമായ 'നീ താനെ എന്‍ പൊന്‍വസന്താമാണ് വിദ്യുലേഖയുടെ ആദ്യ ചിത്രം. പിന്നീട് മോഹൻലാൽ വിജയ് ചിത്രമായ ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കോളിവുഡിൽ സജീവമാണ് വിദ്യുലേഖ. ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയി നടി ചർച്ച വിഷയമായിരുന്നു. ശരീര ഭാര കുറച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 22 കിലോയോളം ഭാരമാണ് വർക്കൗട്ടിലൂടവിദ്യുലേഖ കുറിച്ചത്,

    വിവാഹ നിശ്ചയചിത്രം കാണാം

    English summary
    Comedy Actress Vidyu Raman Got Engaged To Gym Trainer Sanjay In A Simple Ceremony
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X