For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ധനുഷും ഐശ്വര്യയും കടുത്ത ശത്രുതയിൽ', പാർട്ടിയിൽ വെച്ച് പരസ്പരം കണ്ടിട്ടും മുഖം തിരിച്ച് നടന്നു!

  |

  2022 പിറന്ന ശേഷം കേട്ട വാർത്തകളിൽ‌ ആളുകളെ ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു ഐശ്വര്യ-ധനുഷ് വിവാഹമോചനം. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ജനുവരിയിൽ സോഷ്യൽമീഡിയ പോസ്റ്റിലൂടെ ഇരുവരും വിവാഹ മോചനം പ്രഖ്യാപിച്ചത്. 18 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി ദമ്പതികൾ സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ഇരുവർക്കും രണ്ട് ആൺകുട്ടികളാണുള്ളത്. പ്രണയിച്ച് വിവാഹിതായവരാണ് ധനുഷും ഐശ്വര്യയും.

  Also Read: 'പ്രവചനം നടത്താനുള്ള കഴിവില്ല, എനിക്ക് ഉച്ചഭ്രാന്താണെന്ന് പറഞ്ഞവരോടുള്ള രോഷവും വാശിയും ആയിരുന്നു'; ടൊവിനോ!

  'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം... വളർച്ചയുടെയും മനസിലാക്കലിൻറെയും പൊരുത്തപ്പെടലിൻറെയും ഒത്തുപോകലിൻറെയുമൊക്കെ യാത്രയായിരുന്നു അത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയാൻ തീരുമാനിച്ചു. വ്യക്തികൾ എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാൻ അവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകൂ' എന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച് ഐശ്വര്യയും ധനുഷും കുറിച്ചത്.

  Also Read: 'ദേവിയുടെ സ്വഭാവം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലെങ്കിൽ സംഭവം പൊളിയും'; സാന്ത്വനത്തെ കുറിച്ച് ആരാധകർ

  ഐശ്വര്യയും ധനുഷും ഇപ്പോൾ അവരുടെ സിനിമാ ജീവിതവുമായി തിരക്കിലാണ്. രണ്ടാഴ്ച മുമ്പ് മകൻ യാത്രയ്ക്കൊപ്പം നിൽക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ധനുഷ് പങ്കുവെച്ചിരുന്നു. നാൻ വരുവേൻ സിനിമയുടെ ചിത്രീകരണത്തിനായി പോയപ്പോൾ സുഹൃത്തുക്കളിൽ ഒരാൾ പകർത്തിയ തന്റേയും മകന്റേയും ചിത്രമാണ് ധനുഷ് പങ്കുവെച്ചത്. മക്കളുടെ ചിത്രങ്ങൾ ഇടയ്ക്ക് ഐശ്വര്യയും സോഷ്യൽമീഡിയയിൽ‌ പങ്കുവെക്കാറുണ്ട്. അതേസമയം വിവാഹമോചന ശേഷം സുഹൃത്ത് സംഘടിപ്പിച്ച പാർട്ടിയിൽ ഐശ്വര്യയും ധനുഷും പങ്കെടു‌ത്തിരുന്നുവെന്നും എന്നാൽ പരസ്പരം കണ്ടിട്ടും മൈൻഡ് ചെയ്യാനോ സംസാരിക്കാനോ തയ്യാറാവാതെ ഇരുവരും ഒഴിഞ്ഞ് മാറി നടന്നുവെന്നാണ് പാർട്ടിയിൽ‌ പങ്കെ‌ടുത്ത മറ്റുള്ളവർ പാപ്പരാസികളോട് പറഞ്ഞത്. രണ്ടുപേരും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നാണ് കരുതിയിരുന്നെതന്നും എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് പര‌സ്പരം സൗഹൃദം പുതുക്കാൻ പോലും ഐശ്വര്യയും ധനുഷും തയ്യാറായില്ലെന്നും റിപ്പോർട്ടുണ്ട്.

  ദമ്പതികൾ വേർപിരിഞ്ഞത് മുതൽ രജനികാന്തും ധനുഷിന്റെ പിതാവും ദമ്പതികളെ വീണ്ടും ഒന്നിപ്പിക്കാൻ ചർച്ചകൾ നടത്തിയിരുന്നുവെന്നും ഉടൻ തന്നെ നല്ല വാർത്തകൾ എത്തുമെന്ന് ഇരുവരും വാഗ്ദാനം ചെയ്തുവെന്നും ഒരിടയ്ക്ക് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐശ്വര്യ ധനുഷ് വിവാഹമോചനം വാർത്തയായപ്പോൾ ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയൽ കുടുംബ വഴക്ക് ആയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ വിലയിരുത്തിയത്. ‌ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയാനുള്ള തീരുമാനം രജിനീകാന്തിനെ വല്ലാതെ ബാധിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വേർപിരിയിൽ രജിനിയെ അതീവ ദുഃഖിതനാക്കിയെന്നും വേർപിരിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം മകളോട് അഭ്യർഥിച്ചിരുന്നുവെന്നും വാർ‌ത്തകളുണ്ടായിരുന്നു. അത്രം​ഗിരേ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ധനുഷ് സിനമ. സാറാ അലി ഖാൻ നായികയായ ചിത്രത്തിൽ അക്ഷയ്കുമാറും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  മാരനാണ് ഇനി റിലീസിനെത്താനുള്ള ധനുഷ് സിനിമ. കാർത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. മാളവിക മോഹനൻ നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റിപ്പോർട്ടറായിട്ടാണ് മാരൻ എന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നത്. മാധ്യമപ്രവർത്തകയായിട്ട് തന്നെയാണ് ധനുഷിനൊപ്പം ചിത്രത്തിൽ മാളവിക മോഹനും അഭിനയിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മാരനിലെ ഗാനം ഇതിനകം തന്നെ ഹിറ്റായിട്ടുണ്ട്. ആക്ഷൻ ത്രില്ലർ ചിത്രമായിട്ടാണ് മാരൻ എത്തുക. സമുദ്രക്കനി, സ്‍മൃതി വെങ്കട്, കൃഷ്‍ണകുമാർ ബാലസുബ്രഹ്‍മണ്യൻ, മഹേന്ദ്രൻ, അമീർ, പ്രവീൺ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

  Read more about: dhanush
  English summary
  Dhanush and Aishwaryaa Ignored Each Other At A Party In Chennai? Here's What The Latest Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X