For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യം പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്, യുവതിയെ പറ്റിച്ചുവെന്ന പരാതിയില്‍ ആര്യയുടെ പ്രതികരണം

  |

  സര്‍പട്ട പരമ്പരൈയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ തമിഴില്‍ വീണ്ടും തിളങ്ങി നില്‍ക്കുന്ന താരമാണ് ആര്യ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‌റെ ഗംഭീര പ്രകടനമാണ് പ്രേക്ഷകര്‍ കണ്ടത്. തന്നെ എഴുതി തളളിയവര്‍ക്കെല്ലാം സൂപ്പര്‍ താരത്തിന്‌റെ മറുപടിയായിരുന്നു ഈ ചിത്രം. ഏറെക്കാലത്തിന് ശേഷമാണ് ശക്തമാര്‍ന്ന ഒരു നായക കഥാപാത്രം ആര്യയെ തേടിയെത്തിയത്. ആമസോണ്‍ പ്രൈം വഴി എത്തിയ സര്‍പ്പട്ട പരമ്പരൈ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ സമയത്ത് തന്നെയാണ് ആദ്യത്തെ കണ്‍മണി നടന്റെ ജീവിതത്തിലേക്ക് എത്തിയത്.

  arya

  ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം അടുത്ത സുഹൃത്തും നടനുമായ വിശാലാണ് ആരാധകരെ അറിയിച്ചത്. അതേസമയം ആര്യ വിവാഹ വാഗ്ദാനം നല്‍കി തന്നെ പറ്റിച്ചു എന്ന പരാതിയുമായി ജര്‍മ്മന്‍ യുവതി രംഗത്ത് എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് യുവതി ആര്യക്കെതിരെ പരാതിയുമായി എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ആര്യ 70 ലക്ഷം രൂപ വാങ്ങിച്ചു എന്നാണ് നടനെതിരെ കേസ് വന്നത്.

  ജര്‍മ്മന്‍ ബേസ്ഡ് അഭിഭാഷകന്‍ മുഖാന്തരം ഓണ്‍ലൈനിലൂടെയാണ് വിഡ്ജ എന്ന പേരുളള യുവതി പരാതി നല്‍കിയത്. ആര്യയുടെ സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ ആര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സൈബര്‍ സെല്‍ നടനെ വിട്ടയച്ചത്. അതേസമയം സംഭവത്തെ കുറിച്ചുളള നടന്‌റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്.

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  ആ സത്രീയെ തനിക്ക് അറിയില്ലെന്നാണ് ആര്യ പറയുന്നത്. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഇതെന്നാണ് തോന്നുന്നത്. എന്‌റെ പേരില്‍ ആരെങ്കിലും ആ യുവതിയെ യഥാര്‍ത്ഥത്തില്‍ വഞ്ചിച്ചിട്ടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം എന്നായാലും പുറത്ത് വരുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് നടന്‍ സംഭവത്തിന് പിന്നാലെ പ്രതികരിച്ചത്. സ്‌പോട്ട്‌ബോയിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്യ പ്രതികരിച്ചത്.

  'തലയും ദളപതിയും' ഒരുമിച്ച്, വിജയ്-ധോണി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

  ആര്യയ്ക്ക് പുറമെ നടന്‌റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ബ്ലാക്ക്‌ മെയിലിംഗ് സെലിബ്രിറ്റികള്‍ നേരിടുന്നത് ഇതാദ്യമല്ലെന്ന് ആണ് ആര്യയുടെ സുഹൃത്ത് പറയുന്നത്. എല്ലാ പ്രധാനപ്പെട്ട താരങ്ങളും ഇതിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ആര്യയുടെ ഊഴമാണ്. ഞങ്ങള്‍ക്ക് സത്യം അറിയാം. ആര്യയുടെ കുടുംബവും സുഹൃത്തുക്കളും ഇതില്‍ പേടിക്കുന്നില്ല എന്നാണ് നടന്‌റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത്. 'എനിക്ക് ഒന്നും ഒളിക്കാനില്ല' എന്നാണ് ചോദ്യം ചെയ്യല്‍ സമയത്ത് ആര്യ തുറന്നുപറഞ്ഞത്. അതേസമയം മകള്‍ ജീവിതത്തില്‍ എത്തിയ സന്തോഷത്തിലാണ് ആര്യയും സയേഷയും. സര്‍പട്ട പരമ്പരൈ വിജയമായതിന് പിന്നാലെ ആദ്യത്തെ കണ്‍മണി ജീവിതത്തില്‍ എത്തിയത് നടന് ഇരട്ടി മധുരമായി മാറി.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  2019ലാണ് ആര്യയും സയേഷയും വിവാഹിതരായത്. ഗജനീകാന്ത് സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും സമ്മതതോടെ താരദമ്പതികള്‍ വിവാഹിതരായി. കേരളത്തിലും നിരവധി ആരാധകരുളള താരമാണ് ആര്യ. മലയാളിയായ താരം മോളിവുഡ് സിനിമകളിലും അഭിനയിച്ചു. ഉറുമി, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയവയെല്ലാം ആര്യ അഭിനയിച്ച മലയാള ചിത്രങ്ങളാണ്. കൂടാതെ ആഗസ്റ്റ് സിനിമാസിന്‌റെ നിര്‍മ്മാണ പങ്കാളികളില്‍ ഒരാളായും ആര്യ പ്രവര്‍ത്തിച്ചു. സര്‍പട്ട പരമ്പരൈയ്ക്ക് പുറമെ ടെഡി എന്ന ചിത്രവും ആര്യയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  Read more about: arya ആര്യ
  English summary
  Did Arya Give False Marriage Promise To A German Girl? Sarpatta Actor Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X