twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ പിന്തുടര്‍ച്ചാവകാശി വിജയ് ആണെന്ന് പറയാതെ പറഞ്ഞ് രജനികാന്ത്.. കാലം കഴിഞ്ഞുവത്രെ!!!

    By Aswini
    |

    അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് ശേഷം രജനികാന്ത് അത് പ്രഖ്യാപിച്ചു.. സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. ഇപ്പോള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്ന രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ രജനികാന്തിനെ സിനിമയിലേക്ക് നോക്കണ്ട..

    ജയലളിത ഒഴിച്ചിട്ട സംവാദങ്ങളുടെയും രാഷ്ട്രീയ തീപ്പൊരികളുടെയും കസേരയിലേക്ക് പകരക്കാരനായോ അല്ലാതെയോ രജനികാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. എന്നാല്‍ സിനിമയില്‍ രജനി ഒഴിച്ചിട്ട സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഇനിയാരാവും എന്ന ചോദ്യം സജീവമാണ്.. സ്റ്റൈല്‍ മന്നന്‍ എന്ന പേര് എക്കാലവും രജനിയ്ക്ക് സ്വന്തമാണെന്നിരിക്കിലും ഒരു സൂപ്പര്‍സ്റ്റാര്‍ വേണമല്ലോ..

    ലേറ്റാ ഇല്ലെടാ.. തലൈവര്‍ എപ്പോതും എങ്കേയും കറക്ടാ വറുവേ... രജനിയുടെ ടൈമിങ് എന്‍ട്രി!!!ലേറ്റാ ഇല്ലെടാ.. തലൈവര്‍ എപ്പോതും എങ്കേയും കറക്ടാ വറുവേ... രജനിയുടെ ടൈമിങ് എന്‍ട്രി!!!

    രജനി തന്നെ പറഞ്ഞു

    രജനി തന്നെ പറഞ്ഞു

    തനിക്ക് ശേഷം ഒരു പിന്തുടര്‍ച്ചാവകാശി ഉണ്ട് എന്ന് രജനികാന്ത് തന്നെ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് മാത്രം പറഞ്ഞിട്ടില്ല.. പേര് പറഞ്ഞില്ലെന്ന് മാത്രമേയുള്ളൂ.. ആളാരാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ട്.

    രജനി പറഞ്ഞത്

    രജനി പറഞ്ഞത്

    അന്നാമലൈ എന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായത് ശേഷം ഞാനൊരിക്കല്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ പോയിരുന്നു. ശിവാജി സാറിന്റെ (ശിവാജി ഗണേശന്‍) കുടുംബത്തില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

    ആളുകളുടെ തിരക്ക്

    ആളുകളുടെ തിരക്ക്

    അവിടെ, എയര്‍ പോര്‍ട്ടില്‍ എന്നെ കാണാന്‍ ജനം തിക്കി തിരക്കി നിന്നിരുന്നു. ചുറ്റും ആര്‍പ്പുവിളികളും ആഘോഷവും. ശിവാജി സര്‍ അവിടെ നില്‍ക്കെ, അത്രയും വലിയൊരു ജനക്കൂട്ടം എന്റെ നേര്‍ക്കേക്ക് അടുത്തപ്പോള്‍ വല്ലാത്ത കൗതുകവും അത്ഭുതവും തോന്നി.

    ശിവാജി സര്‍ പറഞ്ഞത്

    ശിവാജി സര്‍ പറഞ്ഞത്

    അപ്പോള്‍ ചിരിച്ചുകൊണ്ട് ശിവാജി സര്‍ എന്നോട് പറഞ്ഞു, 'ഇത് താങ്കളുടെ സമയമാണ്.. നന്നായി പരിശ്രമിയ്ക്കുക.. നല്ല സിനിമകള്‍ ചെയ്യുക. ഞങ്ങളുടെ സമയത്ത് നല്ല കുറേ സിനിമകള്‍ ഞങ്ങള്‍ നല്‍കി. ഇപ്പോള്‍ അത് താങ്കളുടെ കൈയ്യിലാണ്' എന്ന്.

    പിന്നൊരിക്കല്‍

    പിന്നൊരിക്കല്‍

    വര്‍ഷങ്ങള്‍ക്കിപ്പുറം, വീണ്ടുമാ എയര്‍പോര്‍ട്ടില്‍ ഞാന്‍ എത്തിയപ്പള്‍, അവിടെയുള്ള ജീവനക്കാര്‍ എന്നെ തടഞ്ഞു. 'സര്‍ ഇപ്പോള്‍ മറ്റൊരു താരം ഇവിടെ വരുന്നുണ്ട്. ജനങ്ങളെല്ലം അതിന്റെ ആവേശത്തിലാണ്' എന്ന്..

    ഇതായളുടെ സമയം

    ഇതായളുടെ സമയം

    അദ്ദേഹം വന്ന് പോയിട്ട് ഞാന്‍ പോയിക്കോളം എന്ന് ഞാന്‍ ജീവനക്കാരെ അറിയിച്ചു.. അപ്പോള്‍ എനിക്കോര്‍മ്മ വന്നത് ശിവാജി സര്‍ പറഞ്ഞ വാക്കുകളാണ്. എന്റെ കാലം കഴിഞ്ഞു, ഇനി ആ താരത്തിന്റെ സമയമാണ്.

    അത് വിജയ്

    അത് വിജയ്

    രജനികാന്ത് ഒരുപക്ഷെ വിജയ് യുടെ പേര് പറയാതെ പോയിരിയ്ക്കാം.. എന്നാല്‍ കോയമ്പത്തൂരില്‍ അത്രയേറെ ശക്തമായ ആരാധകരുള്ളത് വിജയ്ക്ക് മാത്രമാണ്.. മുന്‍പും ഇത്തരത്തിലൊരു സൂചന രജനികാന്ത് നല്‍കിയിരുന്നു.

    വിജയ് എന്ത്

    വിജയ് എന്ത്

    ഇനി വിജയ് യുടെ പ്രതികരണമാണ്. അറിയേണ്ടത്. ഇക്കാര്യത്തില്‍ വിജയ് യുടെ നിലപാട് നിര്‍ണായകമാണ്. വിജയ്‌ക്കൊപ്പം ശക്തമായ താരപദവിയിലുള്ള അജിത്ത് ഇരിക്കെ ഈ പ്രതികരണം ചര്‍ച്ചയാവും. രാഷ്ട്രീയത്തിലും അജിത്തിന്റെ പേര് സജീവമാണ്.

    English summary
    Did Rajinikanth say his time is over and his successor in the form of Vijay has arrived?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X