For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരുട്ടു അറയില്‍ മുരുട്ടുകുത്തിന്റെ രണ്ടാം ഭാഗം ഉടൻ! ഗൗതം കാർത്തിക്കില്ല,സംവിധായകന്റെ വെളിപ്പെടുത്തൽ

  |

  അഡല്‍ട്ട് ഹൊറര്‍ കോമഡി ലോബലിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പി ജയകുമാർ സംവിധാനം ചെയ്ത് ഇരുട്ട് അറയിൽ മുരുട്ടു കുത്ത് എന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നപ്പോൾ മുതൽ ഒന്നു പിന്നാലെ ഒന്നായി വിവാദങ്ങ‌ൾ തല പൊക്കിയിരുന്നു. സമൂഹത്തിന്റ വിവിധ ഭാഗത്ത് നിന്ന് രൂക്ഷമായ നിമർശനമായിരുന്നു നേരിടേണ്ടി വന്നത്.

  സൗന്ദര്യര്യത്തിന്റെ രഹസ്യം നവജാത ശിശുക്കളുടെ ചർമ്മം!! രഹസ്യം പുറത്ത് വിട്ട് ഒാസ്ക്കാർ ജേതാവ്

  ഇത്രയധികം വിമർശനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ചിത്രം തിയേറ്ററുകളിൽ ഹൗസ് ഫുള്ളായിരുന്നു. സ്ത്രീകൾ സ്ത്രീകൾ ഉൾപ്പെടെയുളളവർ സിനിമ കാണാൻ തിയേറ്ററുകളിൽ എത്തിയിരുന്നു. ഇുപ്പോഴിത പുതിയ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധായകൻ പി ജയകുമാർ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്റെ വെലിപ്പെടുത്തൽ വിമർശകർക്ക് വലിയ അടി തന്നെയായണ്. ബിഹൈന്‍ഡ് വുഡ്‌സിനു നൽകിയ അഭിമുഖത്തിലാണ് ജയകുമാർ ഇക്കാര്യം പറഞ്ഞത്.

  34 വർഷത്തിനു ശേഷം കുട്ടിച്ചാത്തൻ വീണ്ടും എത്തി!! അതും തലസ്ഥാനത്ത്, ചാത്തനെ കാണാന്‍ സദസ് നിറഞ്ഞു

   രണ്ടാം ഭാഗം

  രണ്ടാം ഭാഗം

  ചിത്രം പ്രദർശനത്തിനെത്തുന്നതിനും മുൻപ് തന്നെ സിനിമയെ കുറിച്ച് വളരെ മോശമായ പ്രചാരണമായിരുന്നു ഉണ്ടായത്. എന്നീട്ടും ചിത്രം തിയേറ്ററുകൾ നിറഞ്ഞിരുന്നു. ‘ഹരഹര മഹാദേവകി' ഫെയിം പി. ജയകുമാറിന്റെ രണ്ടാം സംവിധാന സംരംഭം ഇരുട്ടു അറയില്‍ മുരുട്ടു കുത്ത്് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. ഈ അഡല്‍ട്ട് ഹൊറര്‍ കോമഡി ചിത്രം കാണാന്‍ മുഖംമറച്ചാണ് ഭൂരിപക്ഷം പേരും തീയേറ്ററുകളിലെത്തിയത്. എന്തായാലും ചിത്രം മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നു. ഇരുട്ടു അറയില്‍ മുരുട്ടിന്റെ രണ്ടാം ഭാഗം ഉടനെ എത്തുമെന്ന് സംവിധായകൻ പറഞ്ഞു. ഒന്നാം ഭാഗത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗമെന്ന് അദ്ദേഹം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  ഗൗതം കാർത്തിക് ഇല്ല

  ഗൗതം കാർത്തിക് ഇല്ല

  ഇരുട്ടു അറയില്‍ മുരുട്ടുവിന്റെ ഒന്നാം ഭാഗത്തിൽ ഗൗതം കർത്തിക്കായിരുന്നു നായകനായി എത്തിയിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ ഗൗതം ഉണ്ടായിരിക്കില്ല.ഒരു കുട്ടും വെർജിൻ ആൺകുട്ടികളായിരിക്കും ചിത്രത്തിലെത്തുക. അതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാഗത്തിൽ ഗൗതമിന്റെ വെർജിനിറ്റി നഷ്ടപ്പെട്ടമാകുന്നുണ്ട്. അതിനാൽ രണ്ടാംഭാഗത്തിൽ അദ്ദേഹം ഉണ്ടായിരിക്കില്ലെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

   എ സർട്ടിഫിക്കറ്റ്

  എ സർട്ടിഫിക്കറ്റ്

  തന്റെ സിനിമയ്ക്ക് സെൻസർ ബോർഡ് എ സർട്ട്ഫിക്കറ്റ് നൽകി പ്രദർശനാനുമതി നൽകിയിരുന്നു. സിനിമ ആരഭിക്കുന്നതിനും മുൻപ് തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തികച്ചും സാങ്കൽപ്പികമാണെന്നു പ്രേക്ഷകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിമർശകർ പറയുന്നത് പോലെ ഗേ എന്ന പരാമര്‍ശം സിനിമയിൽ എവിടെയും നടത്തിയിട്ടില്ലെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ പറഞ്ഞിരുന്നു.

  ആവശ്യക്കാർ മാത്രം കണ്ടാൽ മതി

  ആവശ്യക്കാർ മാത്രം കണ്ടാൽ മതി

  തന്റെ സിനിമ ആവശ്യക്കാർ മാത്രം കണ്ടാൽ മതിയെന്ന് സംവിധായകൻ പി ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ മാത്രമാണ് സിനിമകണ്ടത് . അതിനാല്‍ എന്തിനാണ് ഞങ്ങളെ കുറ്റം പറയുന്നതെന്നും സംവിധായകന്‍ ചോദിക്കുകയാണ്. തമിഴ് താരം ലക്ഷ്മിയുമായിട്ടുള്ള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇദ്ദേഹത്തിന്റെ ‘ഹരഹര മഹാദേവകിയും ഇതുപോലൊരു അഡള്‍ട്ട് കോമഡി ചിത്രമായിരുന്നു. ആ സിനിമ വിജയമായിരുന്നു. ഗൗതം കാര്‍ത്തിക് തന്നെയായിരുന്നു ആ സിനിമയിലേയും നായകന്‍.

  താരങ്ങൾക്ക് നേരേയും ആക്രമണം

  താരങ്ങൾക്ക് നേരേയും ആക്രമണം

  സിനിമയ്ക്ക് നേരെ മാത്രമല്ല , സിനിമയിൽ അഭിനയിച്ച താരങ്ങൾക്കെതിരേയും മോശ പരാമർശം ഉന്നയിച്ച് വിമർശകർ രംഗത്തെത്തിയിരുന്നു.ചിത്രത്തിൽ യാഷി ആന്ദാണ് നായികമാരിലെരാൾ. യാഷിയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉയർന്നു വരുന്നുണ്ട്. പോൺ താരമായിരുന്ന മിയ ഖലിഫയുടെ ഛയയുണ്ടെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ യാഷിയും മിയാ ഖലീഫയുമായിട്ടുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഇതിനെതിരെ താരം തന്നെ രംഗത്തെത്തിയിരുന്നു. ശരീരം അൽപം കാണിക്കുന്നുവെന്ന് കരുതി ഒരിക്കലും നായികമാരെ പോൺ സ്റ്റാറുമായി താരതമ്യം ചെയ്യരുതെന്നും താരം പറഞ്ഞു.

  English summary
  Difference between Iruttu Araiyil Morattu Kuthu part 1 and 2- director reveals!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X