twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു വിജയ് ചിത്രം സ്വപ്‌നം കണ്ട്, ശിവകാര്‍ത്തികേയന്റെ ഭാഗ്യ സംവിധായകന്‍

    |

    വരുത്തപ്പെടാതെ വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. ഈ ചിത്രം തമിഴ് സിനിമ ലോകത്തിന് സമ്മാനിച്ചത് പൊന്റം എന്ന സംവിധായകനെയാണ്. ശിവകാര്‍ത്തികേയനൊപ്പം തന്റെ രണ്ടാമത്തെ ചിത്രമായ രജനിമുരുകനുമായി പൊന്റം എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ശിവകാര്‍ത്തികേയനൊപ്പം തന്റെ മൂന്നാമത്തെ ചിത്രമായ സീമരാജയുമായി എത്താന്‍ ഒരുങ്ങുകയാണ് പൊന്റം.

    vijay

    ശിവകാര്‍ത്തികേയന്‍, പൊന്റം കൂട്ടുകെട്ട് വിജയമായി മാറുമ്പോഴും ഇദ്ദേഹത്തിന്റെ ആഗ്രഹം ഒരു വിജയ് ചിത്രം സംവിധാനം ചെയ്യുകയെന്നതാണ്. വരിത്തപ്പെടാതെ വാലിബര്‍ സംഘം സംവിധാനം ചെയ്യുന്നതിന് മുമ്പ് എം രാജേഷിന്റെ അസിസ്റ്റന്റായിരുന്നു. എം രാജേഷായിരുന്നു വരുത്തപ്പെടാത്ത വാലിബര്‍ സംഘത്തിന് സംഭാഷണമൊരുക്കിയത്. പൊന്റവും എം രാജേഷും വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ സംവിധാന സഹായികളായിരുന്നു. അദ്ദേഹത്തിനൊപ്പം താന്‍ അഞ്ച് വര്‍ഷമുണ്ടായിരുന്നു. അന്ന് വിജയ് ചിത്രങ്ങളിലും വര്‍ക്ക് ചെയ്തിരുന്നു. വിജയ് ഇടക്കിടെ ഓഫീസില്‍ വരുമായിരുന്നു. അങ്ങനെയാണ് വിജയ്‌യെ പരിചയപ്പെടുന്നത്. വിജയ് യെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതാണ് സ്വപ്നം. അത് സംഭവിക്കും. എന്നായിരിക്കുമെന്നാണ് താന്‍ കാത്തിരിക്കുന്നത്, പൊന്റം പറയുന്നു.

    <strong>അമ്മയായി അഭിനയിച്ചു!! 17ാം വയസ്സിൽ ഹോട്ടൽവെച്ച്, നടിക്ക് നേരെ പീഡനാരോപണവുമായി യുവനടൻ </strong>അമ്മയായി അഭിനയിച്ചു!! 17ാം വയസ്സിൽ ഹോട്ടൽവെച്ച്, നടിക്ക് നേരെ പീഡനാരോപണവുമായി യുവനടൻ

    ശിവാകാര്‍ത്തികേയന്‍ നായകനാകുന്ന സീമരാജ സെപ്തംബര്‍ 13 വിനായക ചതുര്‍ത്ഥി ദിനത്തില്‍ തിയറ്ററിലെത്തും. 24എഎം സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സാമന്ത അക്കിനേനിയാണ് നായിക. നെപ്പോളിയന്‍, സിമ്രാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വേലക്കാരന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമെത്തുന്ന ശിവകാര്‍ത്തികേയന്‍ ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സീമരാജ.

    English summary
    director ponram reveals that it is his dream
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X