twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്ലസ്ടുവിന് പഠിക്കുമ്പോഴേ അറിയാമായിരുന്നു അദ്ദേഹം എന്റെ നായകനാവുമെന്ന്! തുറന്നു പറഞ്ഞ് റാം

    By Midhun
    |

    Recommended Video

    പ്ലസ്ടുവിന് പഠിക്കുമ്പോഴേ അറിയാമായിരുന്നു മമ്മൂക്ക എന്റെ നായകനാവുമെന്ന് | Filmibeat Malayalam

    ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ വീണ്ടും അഭിനയിച്ച തമിഴ് ചിത്രമാണ് പേരന്‍പ്. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ റാം ഒരുക്കിയ ചിത്രം അന്താരാഷ്ട ചലച്ചിത്ര മേളകളില്‍ നിന്നടക്കം മികച്ച അഭിപ്രായങ്ങളാണ് നേടിയിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറായാണ് മമ്മൂക്ക എത്തുന്നത്.

    നടന്‍മാര്‍ക്ക് വില്‍പ്പനചരക്ക് മാത്രമാണ് തെന്നിന്ത്യന്‍ നടിമാര്‍! തുറന്നടിച്ച് ശ്രീറെഡ്ഡിനടന്‍മാര്‍ക്ക് വില്‍പ്പനചരക്ക് മാത്രമാണ് തെന്നിന്ത്യന്‍ നടിമാര്‍! തുറന്നടിച്ച് ശ്രീറെഡ്ഡി

    പേരന്‍പിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നിരുന്നത്. തമിഴിലെ ശ്രദ്ധേയ സംവിധായകര്‍ ഒന്നടങ്കം പങ്കെടുത്ത ചടങ്ങില്‍ താരമായിരുന്നത് മമ്മൂട്ടി തന്നെയായിരുന്നു.പേരന്‍പിലെ നടന്റെ പ്രകടനത്തെ പ്രശംസിച്ചാണ് എല്ലാവരും സംസാരിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ മമ്മൂക്ക മികവുറ്റതാക്കിയെന്നും എല്ലാവരും പറഞ്ഞിരുന്നു. കൂട്ടത്തില്‍ പേരന്‍ബിന്റെ സംവിധായകനായ റാം മമ്മൂക്കയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമായിരുന്നത്.

    പേരന്‍പിലെ അമുദവന്‍

    പേരന്‍പിലെ അമുദവന്‍

    ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴില്‍ തിരിച്ചെത്തിയ ചിത്രമാണ് പേരന്‍പ്. ചിത്രത്തില്‍ അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായിട്ടാണ് മമ്മൂക്ക എത്തുന്നത്. അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികത ഏറെയുളള ഒരു കുടുംബ ചിത്രം കൂടിയാണ് മമ്മൂക്കയുടെ പേരന്‍പ്. ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീറും മമ്മൂക്കയ്ക്കാപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ചൊരു പ്രമേയം പറയുന്ന പേരന്‍പ് കലാമൂല്യമുളള സിനിമകളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്.

    ചലച്ചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെട്ടു

    ചലച്ചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെട്ടു

    റിലീസിങ്ങിനു മുന്‍പു തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് പേരന്‍പ്. ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തിനാണ് ചലച്ചിത്ര മേളകളില്‍ മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നത്. അമുദവന്‍ എന്ന കഥാപാത്രത്തെ മലയാളത്തിന്റെ മഹാനടന്‍ ഗംഭീരമാക്കിയെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്. ഷാങ്ഹായി ഫിലിം ഫെസ്റ്റിവലില്‍ അടക്കം എല്ലായിടത്തും നിറഞ്ഞ കൈയ്യടിയായിരുന്നു മമ്മൂക്കയുടെ പേരന്‍ബിന് ലഭിച്ചിരുന്നത്.

    റാമിന്റെ സംവിധാനം

    റാമിന്റെ സംവിധാനം

    തങ്ക മീന്‍കള്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് റാം. അദ്ദേഹത്തിന്റെ സംവിധാനം തന്നെയാണ് പേരന്‍പിനെ മികച്ചൊരു നിലവാരമുളള സിനിമയാക്കി മാറ്റിയിട്ടുളളത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ മൂന്ന് ദേശീയ അവാര്‍ഡുകളായിരുന്നു റാം തമിഴില്‍ എത്തിച്ചിരുന്നത്. പേരന്‍പ് റാമിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായി മാറുമെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരിക്കുന്നത്. തങ്കമീന്‍കള്‍ പോലെ ശ്രദ്ധേയമായൊരു പ്രമേയം പറഞ്ഞുകൊണ്ടുതന്നെയാണ് സംവിധായകന്‍ ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.

    ചിത്രത്തിലെ താരങ്ങള്‍

    ചിത്രത്തിലെ താരങ്ങള്‍

    അഞ്ജലിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഇവര്‍ക്കൊപ്പം സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലയാളത്തില്‍ നിന്നും മമ്മൂക്കയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്. സിദ്ദിഖ് തുടങ്ങിയ താരങ്ങളും പേരന്‍ബില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീരാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പി എല്‍ തേനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

    പേരന്‍പിന്റെ ഓഡിയോ ലോഞ്ച്

    പേരന്‍പിന്റെ ഓഡിയോ ലോഞ്ച്

    അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നത്. ചെന്നെെയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരും താരങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. സിദ്ധാര്‍ത്ഥ്,ആന്‍ഡ്രിയ, വസന്ത് രവി,ഭാരതിരാജ,കെഎസ് രവികുമാര്‍, വെട്രിമാരന്‍,ബാല,സമുദ്രക്കനി, തുടങ്ങിയ പ്രമുഖരായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. എല്ലാവരും ചിത്രത്തെ വാനോളം പുകഴ്ത്തികൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. കൂട്ടത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ റാം മമ്മൂക്കയെക്കുറിച്ച് പറഞ്ഞതും ശ്രദ്ധേയമായിരുന്നു.

    മമ്മൂക്കയെക്കുറിച്ച് റാം

    മമ്മൂക്കയെക്കുറിച്ച് റാം

    തൊണ്ണൂറുകളില്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തിന്റെ സുകൃതം എന്ന സിനിമ കാണുന്നത്. ആ സിനിമയിലൂടെയാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടിരുന്നത്. അന്നേ ഞാനുറപ്പിച്ചിരുന്നു സംവിധായകനാവുമ്പോള്‍ അദ്ദേഹത്തേിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എന്നാല്‍ 20 വര്‍ഷത്തെ സമയം വേണ്ടിവന്നു എനിക്ക് അത് സാധ്യമാക്കാന്‍.റാം ചടങ്ങില്‍ പറഞ്ഞു.

    കാണാന്‍ വന്നതാണെങ്കില്‍ കണ്ടിട്ടു പോണം! അല്ലാതെ...! ഷിയാസിന് കിടിലന്‍ മറുപടിയുമായി ഹിമകാണാന്‍ വന്നതാണെങ്കില്‍ കണ്ടിട്ടു പോണം! അല്ലാതെ...! ഷിയാസിന് കിടിലന്‍ മറുപടിയുമായി ഹിമ

    ഇത് പൊളിക്കും! പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം പുതിയ ചിത്രവുമായി രമേഷ് പിഷാരടി എത്തുന്നു!!ഇത് പൊളിക്കും! പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം പുതിയ ചിത്രവുമായി രമേഷ് പിഷാരടി എത്തുന്നു!!

    English summary
    director ram says about mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X