For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആറ് വർഷമായിയെന്ന് തോന്നുന്നില്ല', പ്രണയത്തിന്റെ വാർഷികത്തിൽ വിഘ്നേഷ് ശിവൻ

  |

  തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മനംകവർന്ന ഹീറോയാണ് വിഘ്നേഷ് ശിവൻ. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടേയും വിവാഹമാണ് ഇപ്പോൾ ആരാധകരുടെ സ്വപ്നം. നയൻസിനെ കണ്ടുമുട്ടിയതിന്റേയും പ്രണയം തുടങ്ങിയതിന്റേയും ആദ്യ സിനിമയുടേയും ആറാം വാർഷികം ആഘോഷിക്കുകയാണ് വിഘിനേഷ് ശിവൻ ഇപ്പോൾ. താൻ ആരാധിക്കുന്ന നായികയോട് പ്രണയം പറയാൻ പോയ വിക്കി പിന്നീട് സൂപ്പർ നായികയുടെ ജീവിതത്തിലെ പ്രണയ നായകനായി മാറുകയായിരുന്നു.

  Also Read: 'പലരും പറഞ്ഞു ദേശീയ അവാർഡ് കിട്ടുമെന്ന്... പക്ഷെ ലാലിന് കിട്ടി', വൈറലായി നെടുമുടി വേണുവിന്റെ വാക്കുകൾ

  വിക്കിയും നയൻസും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത് 2015ൽ ആയിരുന്നു. നാനും റൗഡി താൻ എന്ന വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ആദ്യ സിനിമയിലെ നായിക നയൻസായിരുന്നു. നയൻസിനൊപ്പമുള്ള ആറ് വർഷങ്ങൾ പോയത് അറിഞ്ഞില്ലെന്നാണ് പ്രണയ വാർഷികത്തിൽ വിഘ്നേഷ് സോഷ്യൽമീഡിയയിൽ കുറിച്ചത്. ഒപ്പം നയൻസിനൊപ്പമുള്ള ചില ഫോട്ടോകളും വിക്കി പങ്കുവെച്ചു.

  Also Read: 'കുപ്പി വിവാഹിതനാകുന്നു', വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിശാഖ്

  'ആറ് വർഷമായി എന്ന് തോന്നുന്നില്ല..., നാനും റൗഡി താൻ ചിത്രീകരണത്തിനിടെ പകർത്തിയ ചില അപൂർവ ചിത്രങ്ങൾ' എന്നാണ് ആറാം പ്രണയവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് വിഘ്നേഷ് കുറിച്ചത്. #കാത് വാക്ക്ലെ #നാനും റൗഡി താൻ എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമായിരുന്നു വിഘ്നേഷ് ശിവന്റെ കുറിപ്പ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർക്ക് വിക്കി-നയൻസ് ജോഡിക്കാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് താനും വിക്കിയും തമ്മിലുള്ള വിവാ​ഹനിശ്ചയം നടന്നുവെന്ന് നയൻതാര വെളിപ്പെടുത്തിയത്. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നയൻസ് വിവാഹനിശ്ചയം കഴിഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ മോതിരവും നയൻസ് കാണിച്ചിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും നയൻതാര പറഞ്ഞു. എന്നാണ് വിവാഹമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

  നാനും റൗഡി താൻ എന്ന സിനിമയിൽ വിജയ് സേതുപതിയായിരുന്നു നായകൻ. പ്രണയവും, കോമഡിയും എല്ലാം കലർന്ന് പാക്കേജായിരുന്നു സിനിമ. പ്രണയത്തിലായശേഷം ഇരുവരും ചെന്നൈയിൽ ഒരുമിച്ചാണ് താമസം. സിനിമാതിരക്കുകൾ ഒഴിയുമ്പോൾ ഇരുവരും ഒരുമിച്ച് യാത്രകൾ നടത്താറുമുണ്ട്. രണ്ട് ദിവസം മുമ്പ് വഴിയോരക്കച്ചവടക്കാരിൽ നിന്നും വിലപേശി ബാ​ഗുകൾ വാങ്ങുന്ന നയൻ‌താരയുടെ വീഡിയോ വൈറലായിരുന്നു. താരത്തിന്റെ ഫാൻസ് പേജുകളിലൂടെയാണ് വീഡിയോ പ്രചരിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽ നിന്നും ബാഗ് വാങ്ങുന്നതെന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. വെളുത്ത സൽവാറും മാസ്കും നെറ്റിയിൽ കുങ്കുമവും അണിഞ്ഞാണ് താരത്തിനെ വീഡിയോയിൽ കാണുന്നത്. എന്നാൽ ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. ഇതേ വേഷത്തിലുള്ള നയൻസിന്റെ ചിത്രങ്ങൾ വിഘ്നേഷ് ശിവനും തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. പ്രണയത്തിന്റെ ആറാം വാർഷികം ആഘോഷിക്കുകയാണ് എന്നറിയിച്ച് കുറിപ്പ് പങ്കുവെച്ചപ്പോൾ രസകരമായ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. തെന്നിന്ത്യയിലെ സൂപ്പർനായികയെ സ്വന്തമാക്കിയ വിക്കി ചിലർ ആശംസകളും നേർന്നു.

  അടുത്തിടെ വിക്കിയുടെ പിറന്നാളിനായി നയൻസ് ഒരുക്കിയ കേക്കിന്റേയും പാർട്ടിയുടേയും ഇരുവരും ചേർന്ന് കേക്ക് മുറിക്കുന്നതിന്റേയും ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്കിടെ ആരാധകർക്ക് തങ്ങളെ കുറിച്ച് അറിയാനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ചോദ്യോത്തര വേളയും വിക്കി നടത്താറുണ്ട്. നയൻതാരയ്ക്ക് പ്രണയം തുടങ്ങിയ ശേഷം ആദ്യമായി നൽകിയ സമ്മാനം എന്താണെന്ന് ചോദിച്ചപ്പൾ നാനും റൗഡി താൻ സിനിമയിലെ 'തങ്കമേ' എന്ന പാട്ടാണ് ആദ്യ സമ്മാനമെന്ന് വിക്കി പറഞ്ഞിരുന്നു. ചെന്നൈയിൽ സ്ഥിര താമസക്കാരായ നയൻസും വിക്കിയും ഇടയ്ക്കിടെ കൊച്ചിയിലേക്ക് നയൻസിന്റെ മാതാപിതാക്കളെ കാണാൻ എത്താറുണ്ട്. റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ നയൻസും വിക്കിയും ചേർന്ന് സിനിമാ നിർമ്മാണവും ആരംഭിച്ചിരുന്നു. അടുത്തിടെ ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത നെട്രികൺ എന്ന സിനിമയായിരുന്നു റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ആദ്യം റിലീസ് ചെയ്ത സിനിമ. കൂഴങ്കൽ എന്ന മറ്റൊരു സിനിമ കൂടി ഇരുവരുടേയും നിർമാണത്തിൽ റിലീസ് ചെയ്തിരുന്നു. ത്രില്ലർ ചിത്രമായിരുന്ന നെട്രികണ്ണിൽ നയൻതാര തന്നെയായിരുന്നു നായിക.

  നാനും റൗഡി താൻ സിനിമയ്ക്ക് ശേഷം പാവകഥൈകൾ, താനാ സേർന്ത കൂട്ടം എന്നിവയാണ് വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ റിലീസിനെത്തിയ സിനിമകൾ. ഇപ്പോൾ കാത് വാക്ക്ലെ രണ്ട് കാതൽ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ് താരം. സാമന്ത റൂത്ത് പ്രഭു, നയൻതാര എന്നിങ്ങനെ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ത്രികോണ പ്രണയകഥയാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോർട്ട്. വിജയ് സേതുപതിയാണ് നായകൻ. അടുത്തിട ചിത്രത്തിലെ ലിറിക്കൽ ​വീഡിയോ പുറത്തിറങ്ങിയിരുന്നു. നയൻസ് ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ചാക്കോ ബോബൻ സിനിമ നിഴലായിരുന്നു അവസാനമായി റിലീസിനെത്തിയ നയൻതാരയുടെ മലയാളം സിനിമ. പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിലും നായിക നയൻതാരയാണ്. ഈ സിനിമയുടെ ചിത്രീകരണവും പുരോ​ഗമിക്കുകയണ്. ഇനി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ അണ്ണാത്തയാണ്. രജനികാന്ത് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിരുത്തൈ ശിവയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നയൻതാര, രജനികാന്ത് എന്നിവർക്ക് പുറമെ ഒട്ടനവധി തെന്നിന്ത്യൻ താരങ്ങളും സിനിമയുടെ ഭാ​ഗമായിട്ടുണ്ട്.

  Viral video of Nayanthara bargaining to street seller | FilmiBeat Malayalam

  ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബ ചിത്രമായിരിക്കും അണ്ണാത്തയെന്നാണ് സൂചനകൾ. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ് നിർവഹിച്ചിരിക്കുന്നത്.

  Read more about: nayanthara tamil
  English summary
  director vignesh shivan and nayanthara celebrated their 6th Anniversary Of Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X