For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സർപ്രൈസ് പിറന്നാൾ ആഘോഷമൊരുക്കി പ്രിയപ്പെട്ടവൾ, 'താങ്ക്യൂ.. തങ്കമേ' എന്ന് വിഘ്നേഷ് ശിവൻ

  |

  തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രണയ ജോഡികളാണ് നയൻതാര-വിഘ്നേഷ് ശിവൻ ജോഡി. നാനും റൗഡി താൻ സിനിമയുടെ ചിത്രീകരണ വേളയിൽ ആരംഭിച്ച പ്രണയമാണ് ഇപ്പോഴും ശക്തമായി തുടരുന്നത്. വിഘ്നേഷ് ശിവന്റെ ആദ്യ സിനിമ കൂടിയായിരുന്നു നാനും റൗഡി താൻ എന്ന ചിത്രം. വിജയ് സേതുപതിയും നയൻതാരയുമായിരുന്നു സിനിമയിൽ നായികാ നായകന്മാർ. സിനിമയോടൊപ്പം ആരംഭിച്ച ഇരുവരുടെയും പ്രണയകഥ താരങ്ങളുടെ ആരാധകർക്ക് അടക്കം മനപാഠമാണ്.

  Vignesh Shivan birthday, Vignesh Shivan films, Vignesh Shivan nayanthara, nayanthara husband, rowdy pictures, വിഘ്നേഷ് ശിവൻ പിറന്നാൾ, വിഘ്നേഷ് ശിവൻ നയൻതാര, വിഘ്നേഷ് ശിവൻ, വിക്കി നയൻസ്

  നയന്‍‌താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ഗുഡ് ന്യൂസ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് അടുത്തിടെ നയൻതാര വെളിപ്പെടുത്തിയിരുന്നു. ഒപ്പം വിഘ്നേഷ് അണിയിപ്പിച്ച മോതിരവും നയൻസ് കാണിച്ചിരുന്നു. ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചര്‍ച്ചയാവാറുണ്ട്.

  Also read: ഇഷ്ടതാരങ്ങൾ ഒറ്റ ഫ്രെയിമിൽ, ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

  ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും വിഘ്നേഷ് എന്ന വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. എല്ലാ വിശേഷദിവസങ്ങളും ആഘോഷമാക്കാറുള്ള ഇരുവരും ഇടയ്ക്കിടെ കേരളത്തിലേക്ക് വരികയും നയൻതാരയുടെ കുടുംബത്തോടൊപ്പം ചിലവഴിക്കുകയും ചെയ്യാറുണ്ട്. വിഘ്നേഷ് ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. വിക്കിക്ക് സർപ്രൈസായി പിറന്നാൾ ആഘോഷം നയൻതാരയുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു.

  Vignesh Shivan birthday, Vignesh Shivan films, Vignesh Shivan nayanthara, nayanthara husband, rowdy pictures, വിഘ്നേഷ് ശിവൻ പിറന്നാൾ, വിഘ്നേഷ് ശിവൻ നയൻതാര, വിഘ്നേഷ് ശിവൻ, വിക്കി നയൻസ്

  ദിവസങ്ങൾക്ക് മുമ്പ് നയൻസ് താരത്തിന്റെ അമ്മയുടെ പിറന്നാൾ ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും നയൻസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വിഘ്നേഷ് ശിവനും പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. അസുഖബാധിതനായി ചികിത്സയിൽ കഴിയുകയാണ് താരത്തിന്റെ അച്ഛൻ. അച്ഛനെ കുറിച്ച് നയൻതാര വാതോരാതെ സംസാരിക്കുന്ന വീഡിയോകളും നാളുകൾക്ക് മുമ്പ് വൈറലായിരുന്നു.

  Also read: ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്നാണോ? നോറ ഫത്തേഹിക്ക് എതിരെ സോഷ്യൽമീഡിയ

  പുതിയ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു വിഘ്നേഷ് ശിവന്റെ പിറന്നാൾ ആഘോഷം. ഹാപ്പി ബർത്ത്ഡേ റൗഡി എന്നെഴുതിയ വലിയൊരു കേക്കും പ്രത്യേകമായി അലങ്കരിച്ച പൂക്കളും നയൻസ് സർപ്രൈസ് ആയി ഒരുക്കിയിരുന്നു. 'പിറന്നാളിന് മനോഹരമായ സർപ്രൈസ് നൽകിയ എന്റെ തങ്കത്തിന് നന്ദി... എന്റെ ജീവിതത്തിലെ നിന്റെ സാന്നിധ്യം തന്നെയാണ് ഏറ്റവും വലിയ സമ്മാനം' പിറന്നാൾ ആഘോഷങ്ങൾ ഒരുക്കിയതിന് നന്ദി പ്രകടിപ്പിച്ച് കൊണ്ട് ആഘോഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് ശിവൻ കുറിച്ചു.

  Vignesh Shivan birthday, Vignesh Shivan films, Vignesh Shivan nayanthara, nayanthara husband, rowdy pictures, വിഘ്നേഷ് ശിവൻ പിറന്നാൾ, വിഘ്നേഷ് ശിവൻ നയൻതാര, വിഘ്നേഷ് ശിവൻ, വിക്കി നയൻസ്

  'കാത് വാക്ക്ലെ രണ്ട് കാതൽ' ആണ് വിഘ്നേശ് ശിവന്റെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ത്രികോണ പ്രണയമാണ് സിനിമയുടെ പ്രമേയം. വിഘ്നേഷ് ശിവന്റെ പ്രൊഡക്ഷൻ കമ്പനി റൗഡി പിക്ചേഴ്സിന്റെ കൂഴങ്കൽ സിനിമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം സ്വന്തമാക്കിയത് കൂഴങ്കൽ ആയിരുന്നു.

  Also read: ഹോമിന് ശേഷം ഇന്ദ്രൻസിന്റെ 'നല്ലവിശേഷം', റിലീസിനൊരുങ്ങുന്നു...

  റൗഡി പിക്ചേഴ്സിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് കൂഴങ്കൽ. നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ത്രില്ലർ സിനിമ നെട്രികൺ ആയിരുന്നു മറ്റൊരു ചിത്രം. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തിയ നെട്രികൺ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു. അന്ധയായ പെൺകുട്ടിയായി നയൻതാര മനോ​ഹരമായ പ്രകടനമാണ് കാഴ്ചവെച്ചത്. നയൻതാരയുടെ കരിയറിലെ 65 ആം സിനിമയായിരുന്നു നെട്രികൺ.

  Vignesh Shivan birthday, Vignesh Shivan films, Vignesh Shivan nayanthara, nayanthara husband, rowdy pictures, വിഘ്നേഷ് ശിവൻ പിറന്നാൾ, വിഘ്നേഷ് ശിവൻ നയൻതാര, വിഘ്നേഷ് ശിവൻ, വിക്കി നയൻസ്

  മലയാളി താരമായ അജ്മല്‍ അമീർ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നു. ഇനി വരാനുള്ള മറ്റൊരു നയൻതാര ചിത്രം അണ്ണാത്തയാണ്. രജനികാന്താണ് ചിത്രത്തിൽ നായകൻ. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. ദീപാവലി റിലീസായി കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് അണ്ണാത്ത തിയേറ്ററുകളിലേക്ക് എത്തിയേക്കും.

  Nayanthara Opens Up About Her Marriage And The Qualities Of Beau Vignesh Shivan

  Also read: ഇന്നലെ വരെ സ്‌നേഹിച്ചവർക്ക് എന്നെയിപ്പോൾ ഇഷ്ടമല്ല; സീരിയലിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് കിഷോർ സത്യ

  Read more about: nayanthara tamil movies
  English summary
  director Vignesh Shivan thanked Nayanthara for his birthday surprise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X