For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'താങ്ങാവുന്നതിലുമപ്പുറം, ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കൂ'; ആരാധകരോട് അഭ്യര്‍ത്ഥനയുമായി മീന

  |

  തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. ശ്വാസകോശരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ 28-ാം തീയതിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

  വെറും 48 വയസ്സ് മാത്രം പ്രായമുള്ള വിദ്യാസാഗറിന് കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അസുഖം മൂര്‍ച്ഛിച്ചത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന വിദ്യാസാഗര്‍ മീനയുടെ കരിയറിന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.

  വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ നടിയേയും കുടുംബത്തേയും അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ചുമെല്ലാം ഊഹാപോഹങ്ങളുമായി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

  അതില്‍ പലതും വ്യാജവാര്‍ത്തകളായിരുന്നു. മീനയുടെ സുഹൃത്തുക്കളെയും അടുത്ത ചില ബന്ധുക്കളെയും ഉദ്ധരിച്ചായിരുന്നു പല വാര്‍ത്തകളും പുറത്ത് വന്നത്.

  Also Read: ആദ്യം ഇഷ്ടമില്ലെന്ന് പറഞ്ഞ ആളെയാണ് നടി മീന പിന്നീട് വിവാഹം കഴിച്ചത്; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്

  ഇപ്പോഴിതാ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് നടി മീന. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മീന അഭ്യര്‍ത്ഥന നടത്തുന്നത്.

  കുറിപ്പ് ഇങ്ങനെയാണ്: ' എന്റെ പ്രിയ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.

  ദയവായി ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ സുമനസ്സുകളോടും ഞാന്‍ നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

  മെഡിക്കല്‍ ടീമിനും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബം, മാധ്യമങ്ങള്‍ എന്നിവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.' മീന കുറിച്ചു.

  Also Read: എന്റെ ജീവിതത്തിലേക്ക് വന്ന മഴവില്ല്; വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം; സാഗറിനെക്കുറിച്ച് മീന പറഞ്ഞത്

  മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രോഗം ഗുരുതരമായത്.

  ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാത്തതു മൂലം ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.

  വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 28-ാം തീയതിയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം.

  Also Read: 'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി

  Recommended Video

  റോബിനോട് വഴക്കുണ്ടാക്കിയത് തെറ്റായി, ആരാധക പിന്തുണ ഞെട്ടിച്ചു | Ashwin Bigg Boss *Interview

  Also Read: 'നല്ല മനസ്സോടെയാണ് മമ്മൂട്ടി അത് പറഞ്ഞത്'; അധികം വൈകാതെ ആ സന്തോഷവാര്‍ത്ത തേടിയെത്തിയെന്ന് നടി സുമ ജയറാം

  2009 ജൂലൈ 12-നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്തമാസം 12-ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വര്‍ഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗര്‍ യാത്ര പറഞ്ഞത്.

  സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു വിദ്യാസാഗര്‍. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

  സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു. വിജയ് ചിത്രം തെരിയിലൂടെ ദമ്പതികളുടെ മകള്‍ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

  Read more about: meena actress tamil
  English summary
  'Do not spread false information about Vidyasagar death'; says Actress Meena to her fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X