Don't Miss!
- Automobiles ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
- News രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; പ്രചാരണം കൊഴുപ്പിക്കാൻ തടസമായി പണം, കോൺഗ്രസ് ഇതെങ്ങനെ മറികടക്കും?
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Finance കീശ നിറയ്ക്കണോ, ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Technology ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഡിക്യു വീണ്ടും തമിഴിലേക്ക്, റൊമാന്റിക് എന്റര്‍ടെയിന്‍മെന്റ്, റോഡ് മൂവി ചിത്രത്തിന്റെ സെപ്ഷ്യാലിറ്റി
വര്‍ഷത്തില്‍ ഒരു തമിഴ് സിനിമ ചെയ്യണമെന്ന് ഒാകെ കണ്മണിയുടെ പ്രമോഷണല്‍ വേളയില്‍ ഡിക്യു പറഞ്ഞിരുന്നു.
നവാഗതനായ രാകാര്ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റൊമാന്റിക് എന്റര്‍ടെയിനറായ ചിത്രത്തില്‍ ഡിക്യു പ്രധാന താരമായി എത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
റോഡ് മൂവിയുടെ സ്വഭാവത്തിലുള്ള റൊമാന്റിക് എന്റര്‍ടെയിനറാണ് ചിത്രമെന്നാണ് അറിയുന്നത്. ബോളിവുഡ് സിനിമകളായ ജെബ് വിമെറ്റ്, ഹൈവേ തുടങ്ങിയ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയിലാണ് ഡിക്യു അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കത്തി, തെരി തുടങ്ങിയ സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്ത ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ക്യാമറാമാന്. ദുല്‍ഖര്‍ സല്‍മാന്റെ ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ ചിത്രത്തിന്റൈ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവും.
മണി രത്നത്തിന്റെ ഓകെ കണ്മണി, ബാലാജി മോഹന്റെ വായൈ മൂടി പേശവും തുടങ്ങിയ സിനിമകളില്‍ ദുല്‍ഖര്‍ സല്മാന് അഭിനയിച്ചിരുന്നു. രണ്ടു ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നത്തിന്റെ ഓകെ കണ്മണി തമിഴിന് പുറമേ മറ്റു ഭാഷകളിലും വന്‍സ്വീകരണമാണ് ലഭിച്ചത്. തമിഴില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷത്തില്‍ ഒരു തമിഴ് ചിത്രമെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളതായി ഓകെ കണ്മണിയുടെ പ്രചാരണ വേളയില്‍ ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കിയിരുന്നു. മണിരത്നത്തിന്റെ പുതിയ ചിത്രത്തിലേക്ക് ദുല്‍ഖറിനെ പരിഗണിച്ചിരുന്നുവെങ്കിലും മലയാള ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ താരം ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. സമീര്‍ താഹിര്‍, രാജീവ് രവി, അമല്‍ നീരദ് തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം ഡിക്യു അഭിനയിക്കുന്നുണ്ട്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ ക്രിസ്മസിന് തിയേറ്ററുകളിലേക്കെത്തേണ്ട ചിത്രമായിരുന്നു. തിയേറ്റര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അനിയന്ത്രിതമായി നീളുകയാണ്.ഡിക്യു വീണ്ടും തമിഴകത്തേക്ക്
വര്‍ഷത്തില്‍ ഒരു തമിഴ് ചിത്രം
കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍
സത്യന് അന്തിക്കാട് ഡിക്യു ചിത്രം
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത