For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനുഷിന്റെ ആഗ്രഹം സിനിമയല്ലായിരുന്നു!! രഹസ്യം പരസ്യമാക്കി, താരത്തെ ഞെട്ടിച്ച് സഹോദരിമാർ ,കാണൂ

|

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ധനുഷ്. തമിഴാണ് പ്രധാന തട്ടകമെങ്കിലും മലയാളി പ്രേക്ഷകർക്കിടയിലും ധനുഷിന് വലിയ ആരാധക വൃത്തങ്ങളുണ്ട്. അഭിനേതാവ് എന്നതിലുപരി താരത്തിന്റെ മികച്ച ഡാൻസറും ഗായകനും കൂടിയാണെന്ന് ധനുഷ് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഇതൊക്കെ ക്യാമറ വെളിച്ചത്തിലെ ധനുഷാണ്.

സൈനയാകാൻ ശ്രദ്ധയ്ക്ക് കഴിയില്ല!! പകരം കളിയ്ക്ക് ഇറങ്ങുന്നത് പരിണീതി ചോപ്ര

എന്നാൽ ക്യാമറയ്ക്ക് പിന്നിലെ താരത്തിന്റെ ജീവിത മറ്റൊന്നാണ്. സൂപ്പർ താരത്തിന്റെ ജാഡയോ താര പദവിയെ ഒന്നും ധനുഷിനില്ല. താരത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ കുടുബാംഗങ്ങളും സിമ്പിളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബാംഗങ്ങൾ ചേർന്ന് നൽകിയ ഒരു സർപ്രൈസാണ്. ധനുഷ് ശരിയ്ക്കും ഞെട്ടി നിൽക്കുകയാണ്. താരം മാത്രമല്ല കാഴ്ചക്കാരും ഞെട്ടിയിരിക്കുകയാണ്.

കാഞ്ചന സീതയുടെ കാനന സൗന്ദര്യം ആവാഹിച്ച ജി അരവിന്ദന്‍.. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 28 വര്‍ഷം

  ആയിരങ്ങളെ  സാക്ഷിയാക്കി

ആയിരങ്ങളെ സാക്ഷിയാക്കി

അവാർഡ്ദാന ചടങ്ങിൽ സാധരണ ഒറ്റയ്ക്കാണ് ധനുഷ് എത്തുന്നത്. ഭാര്യയേയോ മക്കളേയോ മാതാപിതാക്കളേയൊ അധികം പുരസ്കാരദാന ചടങ്ങിൽ കാണാൻ സാധിക്കാറില്ല. എന്നാൽ ഇക്കുറി വികടൻ ടിവി പുരസ്കാര ചടങ്ങിൽ താരത്തിനോടൊപ്പം കുടുംബവും എത്തിയിരുന്നു. ധനുഷിനോടൊപ്പം അച്ഛനും അമ്മയും വേദിയിൽ എത്തിയതിനു ശേഷമായിരുന്നു സർപ്രൈസ്. ധനുഷ് അടപടലം ഞെട്ടിയിരുന്നു. ക്യാമറയ്ക്ക് മുന്നിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത രണ്ടു പേരായിരുന്നു അവാർഡ് ചടങ്ങിനെത്തിയത്.

ധനുഷ് ഒരു അമ്മ കുട്ടി

ധനുഷ് ഒരു അമ്മ കുട്ടി

എത്ര വലിയ താരമായിരുന്നാലും ഇപ്പോഴും തങ്ങൾക്ക് ചെറിയ കുട്ടിയാണെന്ന് അച്ഛൻ കസ്തൂരി രാജയും അമ്മ വിജയലക്ഷ്മിയും പറഞ്ഞു. പല വിദേശ യാത്ര കഴിഞ്ഞ് തിരികെ നാട്ടിൽ എത്തുമ്പോഴും എയർ പോർട്ടിൽ എത്തുമ്പോൾ വിളിച്ചു പറയുമായിരുന്നു നല്ല ഭക്ഷണം ഉണ്ടാക്കി വെയ്ക്കാൻ. അമ്മ വാരി തരുന്ന ഭക്ഷണം കഴിച്ച് അമ്മയുടെ മടിയിൽ കിടന്ന് ഇപ്പോഴും കിടുന്നുറങ്ങും. രണ്ട് കുട്ടികളുടെ അച്ഛനാണെങ്കിലും ഇപ്പോഴും അവൻ തങ്ങൾ ചെറിയകുട്ടി തന്നെയാണെന്ന് അമ്മയും അച്ഛനും പറഞ്ഞു.

 ധനുഷിനെ ഞെട്ടിച്ചു

ധനുഷിനെ ഞെട്ടിച്ചു

രണ്ട് അവാർഡുകളായിരുന്നു താരത്തിന് ലഭിച്ചത്. അമ്മയുടേയും അച്ഛന്റേയും വീഡിയോ സ്റ്റേജിൽ പ്രദർശിപ്പിച്ചു കഴിഞ്ഞതിനു ശേഷം താരത്തിനോട് അമ്മയെ കുറിച്ച് ചോദിച്ചു. ഈ സമയത്തായിരുന്നു ധനുഷിനെ ഞെട്ടിച്ചു കൊണ്ട് അമ്മയും അച്ഛനും സ്റ്റേജിൽ കടന്നു വന്നത്. ആ ഞെട്ടൽ മാറുന്നതിനു മുൻപ് തന്ന സഹോദരിമാരായ വിമല ഗീതയും, കാർത്തികലദേവിയും സ്റ്റേജിൽ എത്തുകയായിരുന്നു. ഇതുവരെ സഹോദരനോടൊപ്പം ഇവർ വേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പ്രേക്ഷകർക്കായി താരം ഇവരെ പരിചയപ്പെടുത്തി കൊടുക്കുയും ചെയ്തു.

  ഷെഫ് ആകാൻ ആഗ്രഹം

ഷെഫ് ആകാൻ ആഗ്രഹം

ചെറുപ്പത്തിൽ ഷെഫ് ആകാനായിരുന്നു ധനുഷിന്റെ ആഗ്രഹം. അവർ വലിയ ഷെഫ് ആകുമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ അവൻ സിനിമ താരമായി. അതിൽ വളരെ അഭിമാനമുണ്ടെന്നും സഹോദരിമാർ പറഞ്ഞു. ഞങ്ങൾ ഡോക്ടർമാരാണ്. എങ്കിലും എവിടെ പോയാലും ധനുഷിന്റെ സഹോദരിയല്ലേ എന്നാണ് അറിയപ്പെടുന്നത്. അതിൽ ഒരുപാട് സന്തോഷനമുണ്ടെന്നും ഇനിയും വിജയങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നും ഇവർ ആശംസിച്ചു.

തങ്ങളെ  കുറിച്ച് ധനുഷ്  പറഞ്ഞത്

തങ്ങളെ കുറിച്ച് ധനുഷ് പറഞ്ഞത്

പല അവസരങ്ങളിലും തങ്ങളെ കുറിച്ച് ധനുഷ് ഒരുപാട് കാര്യങ്ങൾ പറയാറുണ്ട് എന്നാൽ ഇതുവരെ അവനെ കുറിച്ച് തങ്ങൾക്ക് ഒന്നും പറയാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഇന്ന് കിട്ടിയ ഈ അവസരം അതിനായി ഉപയോഗിക്കുന്നുവെന്നും സഹോദരിമാർ പറഞ്ഞു.ധനുഷ് തങ്ങളുടെ സഹോദരനായതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഉയരങ്ങളിലെത്തുമെന്നും അത് കണ്ട് തങ്ങള്‍ കൂടുതല്‍ അഭിമാനിക്കുമെന്നും പറഞ്ഞു. ഈ നിമിഷം ജീവിതത്തിൽ മറക്കാനാവില്ലെന്നായിരുന്നു ധനുഷിന്റെ പ്രതികരണം.

English summary
EMOTIONAL Dhanush : Family's Special SURPRISE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more