For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയ്ക്ക് ഉടൻ കുഞ്ഞ് ജനിക്കുമോ? നയൻസിനെ കിസ് ചെയ്യുന്ന ഫോട്ടോ തരാമോ? മാസ് മറുപടികളുമായി വിഘ്‌നേശ് ശിവൻ

  |

  ലേഡീ സൂപ്പര്‍സ്റ്റാറെന്ന് അറിയപ്പെടുന്ന നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും ഏറെ കാലമായി പ്രണയത്തിലാണ്. ഇരുവരും വിവാഹം കഴിച്ചിട്ടില്ലെങ്കിലും താമസവും യാത്രകളുമൊക്കെ ഒരുമിച്ചാണ്. ഏറ്റവും ഒടുവില്‍ നയന്‍താരയുടെ കൊച്ചിയിലെ വീട്ടിലാണ് ഇരുവരുമുള്ളത്. ഒഴിവ് സമയം കിട്ടുമ്പോള്‍ വിഘ്‌നേശ് ആരാധകരുമായി സംവദിക്കാറുണ്ട്.

  പാർട്ടി വെയറിൽ തിളങ്ങി സാറ അലി ഖാൻ, താരപുത്രിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

  അങ്ങനെ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യത്തോര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി കൊടുക്കുകയാണ് താരമിപ്പോള്‍. നയന്‍താരയെ വിവാഹം കഴിക്കാത്തത് എന്ത് കൊണ്ടാണെന്നും താരത്തിനൊപ്പമുള്ള രഹസ്യ ഫോട്ടോ ഏതാണെന്നുമൊക്കെയുള്ള അന്വേഷണങ്ങള്‍ക്ക് കിടിലന്‍ മറുപടിയാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. വിശദമായി വായിക്കാം..

  സിനിമാ ലോകത്ത് വിക്കിയ്ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയ താരം ആരാണെന്ന ചോദ്യത്തിന് രജനികാന്ത് എന്നാണ് ഉത്തരം നല്‍കിയത്. ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ രണ്‍ബീര്‍ കപൂറായിരിക്കും നായകന്‍. സംവിധായകന്‍ ആയില്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്ന ചോദ്യത്തിന് സംവിധായകന്‍ ആവാന്‍ ശ്രമിച്ച് കൊണ്ടിരിക്കുമെന്നായിരുന്നു മറുപടി. മലയാളത്തിലെ ഇഷ്ടനടന്മാര്‍ മോഹന്‍ലാലും ഫഹദ് ഫാസിലുമാണ്.

  നയന്‍താരയ്‌ക്കൊപ്പമുള്ള പ്രിയപ്പട്ട സ്ഥലം ഏതാണെന്നായിരുന്നു ഒരാളുടെ ചോദ്യം. 'അവളുണ്ടെങ്കില്‍ ഏത് സ്ഥലവും പെട്ടെന്ന് തന്നെ പ്രിയപ്പെട്ട ഇടമാവുമെന്ന്' വിക്കി പറയുന്നു. നയന്‍താരയ്ക്ക് ഏറ്റവും നന്നായി ചേരുന്ന വസ്ത്രം മോഡേണ്‍ ആണോ നാട്ടിന്‍പുറം സ്റ്റൈല്‍ ആണോന്ന് ചോദിച്ചപ്പോള്‍ 'സാരി ഉടുത്ത് അവളെ കാണുന്നതാണ്' തനിക്കേറ്റവും ഇഷ്ടമുള്ളത്. നയന്‍സിനൊപ്പമുള്ള രഹസ്യമായിട്ടുള്ളൊരു ഫോട്ടോ കൂടി തരാമോന്ന ആരാധകരുടെ ചോദ്യത്തിന് കിടിലനൊരു ഫോട്ടോയും വിക്കി നല്‍കിയിരുന്നു.

  ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വ്യക്തി ആരാണെന്ന ചോദ്യത്തിന് നയന്‍താരയുടെ അമ്മ ഓമന കുര്യന്‍ ആണെന്നാണ് വിഘ്‌നേശ് പറയുന്നത്. നയന്‍സിനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചു. എന്ത് കൊണ്ടാണ് നയന്‍താരയെ വിവാഹം കഴിക്കാത്തത്. ഞങ്ങള്‍ അതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പറയുമ്പോള്‍ 'വിവാഹം കഴിക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഭയങ്കര ചെലവാണ് സഹോദരാ, അത് കൊണ്ട് വിവാഹത്തിന് വേണ്ടി പണം സേവ് ചെയ്യുകയാണ്. ഇനി കൊറോണ ഓക്കെ പോവട്ടേ എന്നും താരം പറയുന്നു.

  നയന്‍താരയ്ക്ക് ആദ്യം നല്‍കിയ സമ്മാനം 'തങ്കമേ' എന്ന പാട്ടാണ്. നയന്‍സിന്റെ സൗന്ദര്യ രഹസ്യം പ്രാര്‍ഥനയാണ്. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫ്യൂം ക്ലിവ് ക്രിസ്ത്യന്‍ ആണ്. നിങ്ങളും നയന്‍താരയും തമ്മിലുള്ള ചില രഹസ്യങ്ങളെന്താണെന്ന് ചോദിച്ചപ്പോള്‍ 'രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളെല്ലാം നയന്‍താര തന്നെ കഴുകി വെക്കുമെന്നാണ്' വിക്കി പറഞ്ഞത്. ഇതിനിടെ ചില രസകരമായ മറുപടികള്‍ കൂടി വിഘ്‌നേഷ് പറഞ്ഞിരുന്നു. നമുക്കൊരു കുഞ്ഞിനെ വൈകാതെ പ്രതീക്ഷിക്കാമോ എന്നൊരാള്‍ ചോദിച്ചിരുന്നു. 'അത് നിങ്ങളുടെയും ജീവിത പങ്കാളിയുടെയും തീരുമാനം പോലെ ഇരിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി.

  നയന്‍താരയെ ഉമ്മ വെക്കുന്നൊരു ഫോട്ടോ തരാമോ? എന്ന ചോദ്യത്തിന് ആ സമയത്ത് ഞാന്‍ തിരക്കാണ്. മറ്റൊര്‍ക്കെങ്കിലുമേ ആ സമയത്തൊരു ഫോട്ടോ എടുക്കാന്‍ സാധിക്കൂ എന്ന് വിക്കി തമാശരൂപേണ പറയുന്നു. എല്ലാവരും നിങ്ങളോട് നയന്‍താരയെ കുറിച്ചാണ് ചോദിക്കുന്നത്. എന്ത് തോന്നുന്നു, അഭിമാനമാണെന്ന് താരം.

  ചിമ്പു, പ്രഭുദേവ, വിഘ്നേശ് ... ഇത്തവണ അത് നടക്കുമോ? | filmibeat Malayalam

  വീട്ടില്‍ ഏത് ഭാഗത്തിരുന്നാണ് സിനിമയ്ക്ക് വേണ്ടി സ്‌ക്രീപ്റ്റ് എഴുതാന്‍ തുടങ്ങുന്നതെന്ന് ആരാധകന്റെ സംശയത്തിന് എല്ലാ കാര്യങ്ങളും തുടങ്ങുന്നത് ബാത്ത്‌റൂമില്‍ നിന്ന് മാത്രമായിരിക്കുമെന്ന് വിക്കി പറയുന്നു. നിലവില്‍ കൊച്ചിയിലാണുള്ളത്. അധികം വൈകാതെ ചെന്നൈയിലെത്തും. നടി സാമന്തയെ കുറിച്ച് എന്തേലും പറയാന്‍ പറഞ്ഞപ്പോള്‍ മനോഹരമായൊരു നടിയാണ് അവര്‍. അതിലുപരി നല്ലൊരു മനുഷ്യനുമാണ്.

  English summary
  Fans Asked Will Nayanthara Give Birth To A Newborn Soon, Here's How Vignesh Shivan Responded
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X