Just In
- 8 min ago
രജനി,വിജയ്,അജിത്ത് ഇവര്‍ തമ്മിലുളള സാമ്യമെന്തെന്ന് അവതാരിക! വൈറലായി മുരുകദോസിന്റെ മറുപടി
- 19 min ago
പ്രണയ വിവാഹമല്ല,കൂട്ടുകാരന് കൊച്ചായി,അപ്പോഴാണ് വിവാഹത്തെ കുറിച്ച് ഓര്‍ത്തതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്
- 1 hr ago
ഇസഹാക്കിനെ ഉമ്മ വെച്ച് ഒര്ഹാന്! ഇങ്ങനെ പോയാല്‍ ടൊവിനോ ദക്ഷിണ വയ്ക്കേണ്ടി വരുമെന്ന് ചാക്കോച്ചന്
- 1 hr ago
എനിക്ക് മമ്മൂട്ടിയാകാണം! വേദിയില്‍ കരഞ്ഞ് കൊണ്ട് മാമാങ്കം നായിക, പ്രാചിയുടെ വീഡിയോ വൈറൽ
Don't Miss!
- Sports
ഇവരുമായി ട്വന്റി-20 കളിച്ചാല്‍ ടീം ഇന്ത്യ മെച്ചപ്പെടും: സഞ്ജയ് മഞ്ജരേക്കര്‍
- News
"ഏത് മണ്ടൻ കോടതിക്കും ശിക്ഷിക്കാനാകില്ല... ഞാൻ പരമശിവൻ", നിത്യാനന്ദയുടെ വൈറൽ വീഡിയോ കാണാം!!
- Technology
കാട്ടിറച്ചി പാകം ചെയ്ത് യൂട്യൂബ് വീഡിയോ, ലക്ഷങ്ങൾ സമ്പാദിച്ച വേട്ടക്കാർ പിടിയിൽ
- Automobiles
അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350
- Travel
ഇവിടെ പറന്നാൽ പണി പാളും... ഇന്ത്യയിലെ നോ-ഫ്ലൈ സോണുകളിതാ
- Lifestyle
ഗര്‍ഭകാലത്ത് അപകടം പുറകേയുള്ളവര്‍ ഇവരാണ്
- Finance
സ്വർണ വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ല, തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും കുറഞ്ഞ വില
അതീവ ഗ്ലാമറസ്സായി വീണ്ടും തമന്ന! എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് പറഞ്ഞ് ആരാധകര്‍
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് തമന്ന ഭാട്ടിയ. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളെക്കാള്‍ ഗ്ലാമര്‍ റോളുകളിലാണ് നടി കൂടുതലായും തിളങ്ങിയിരുന്നത്. തമിഴിലും തെലുങ്കിലും കന്നഡത്തിലും അഭിനയിച്ച നടി ബോളിവുഡിലും തിളങ്ങിയിരുന്നു.
വിശാല്‍ നായകനായ ആക്ഷന്‍ എന്ന ചിത്രമായിരുന്നു തമന്നയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തില്‍ വിശാലിന്റെ നായികയായിട്ടാണ് നടി എത്തുന്നത്. നവംബര്‍ 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്.

സിനിമയിലെ വസ്ത്രധാരണത്തിന് തമന്നയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ആക്ഷനിലെ തമന്നയുടെ ഹോട്ട് ലുക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. സിം സ്യൂട്ടും ബിക്കിനിയുമൊക്കെയിട്ട് അതീവ ഗ്ലാമറസ്സായിട്ടാണ് സിനിമയില്‍ തമന്ന എത്തുന്നത്. ആക്ഷനില്‍ വിശാലിന്റെ നാല് നായികമാരില്‍ ഒരാളായിട്ടാണ് തമന്ന എത്തുന്നത്. ചിത്രത്തില്‍ സ്പൈ എജന്റുമാരായിട്ടാണ് വിശാലും തമന്നയും എത്തുന്നത്.

ആക്ഷന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനരംഗങ്ങളും എല്ലാവരെയും ഞെട്ടിച്ചിരുന്നു. വിശാലിനും തമന്നയ്ക്കും പുറമെ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആകാന്‍ഷ പുരി,ഛായാ സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. തമന്നയില്‍ നിന്നും ശരീര പ്രദര്‍ശനമല്ല, മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്ന തമന്ന ഫാന്‍സ് ക്ലബ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നത്.

ആക്ഷന്‍ ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തികൊണ്ടുളള തമന്നയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. സൈറ നരസിംഹ റെഡ്ഡിയിലേത് പോലുളള അഭിനയ മൂഹുര്ത്തങ്ങളാണ തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. നല്ല സംവിധായകരുളള ചിത്രങ്ങളില്‍ അഭിനയിക്കാനും നല്ല കഥകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകര്‍ നല്കുന്ന ഉപദേശം.
ആരാധകരുടെ പ്രിയപ്പെട്ട നയന്‍സിന് ഇന്ന് പിറന്നാള്‍,നടിയെ ലേഡീ സൂപ്പര്‍സ്റ്റാറാക്കിയ അഞ്ച് ചിത്രങ്ങള്‍

മുന്‍പും ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ലാത്ത താരമാണ് തമന്ന. എന്നാല്‍ ഗ്ലാമറും വള്‍ഗറും തമ്മിലുളള അതിര്‍വരമ്പ് നേര്‍ത്തതാണെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. തമിഴിനു പുറമെ തെലുങ്കിലും ഇപ്പോഴും തിരക്കേറിയ നായികമാരില്‍ ഒരാളാണ് തമന്ന. തെന്നിന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാണ് നടി.
ജോസഫിന്റെ ഒന്നാം വാര്‍ഷികം മെഗാസ്റ്റാറിനൊപ്പം ആഘോഷിച്ച് ജോജു! വൈറലായി ചിത്രങ്ങള്‍