Just In
- 12 hrs ago
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
- 12 hrs ago
അന്ന് മമ്മൂട്ടിക്ക് പൂ കൊടുത്ത ബാലതാരം! നായകനാവാനൊരുങ്ങി ജോമോന് ജോഷി
- 12 hrs ago
എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ ടോപ്പ് സിംഗർ താരത്തിന്റെ ഗാനം! ചാച്ചാജിയിലെ ആദ്യ ഗാനം പുറത്ത്
- 13 hrs ago
ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ശാലു മേനോനും? പാട്ട് വീഡിയോ വന്നതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു!
Don't Miss!
- Lifestyle
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- News
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: മഹാ വികാസ് അഘാഡിയെ വിമർശിച്ച് ബിജെപി, മന്ത്രി വിഭജനത്തിൽ അസ്വാരസ്യം
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
നയന്‍താരയും വിഘ്നേഷും വിവാഹം തീരുമാനിച്ചു? വലിയ കാര്യങ്ങളെക്കുറിച്ച് സംവിധായകന്! പോസ്റ്റ് വൈറല്‍!
മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറിയ അഭിനേത്രിയാണ് നയന്‍താര. വൈവിധ്യമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം അന്യഭാഷയിലേക്ക് പ്രവേശിച്ചത്. തമിഴകവും തെലുങ്കുമൊക്കെ താരത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയും സ്വന്തമാക്കി ആരേയും കൊതിപ്പിക്കുന്ന തരത്തിലുള്ള വളര്‍ച്ചയായിരുന്നു താരത്തിന്റേത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. പ്രമോഷണല്‍ പരിപാടികളുമായി താന്‍ സഹകരിക്കില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കാറുമുണ്ട്.
വിജയ് ചിത്രമായ ബിഗിലാണ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത ചിത്രം. ഈ സിനിമയുടെ പ്രമോഷണല്‍ പരിപാടികളില്‍ നിന്നും മാറിനിന്നതുമായി ബന്ധപ്പെട്ട് വന്‍വിവാദമായിരുന്നു അരങ്ങേറിയത്. പതിവ് പോലെ തന്നെ മൗനമായിരുന്നു ഇത്തവണയും താരത്തിന്റെ മറുപടി. വിഘ്നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നു. പൊതുവേദികളിലും മറ്റ് പരിപാടികളിലും ആഘോഷങ്ങളിലുമൊക്കെ ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ഇവരുടെ പ്രണയം പരസ്യമായത്. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഘ്നേഷ് ശിവന് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ വാചാലനായി അദ്ദേഹം എത്താറുണ്ട്. അദ്ദേഹം പങ്കുവെച്ച പുതിയ പോസ്റ്റ് കണ്ടതോടെയാണ് ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഇക്കാര്യത്തെക്കുറിച്ചാണോ സംവിധായകന് സൂചിപ്പിച്ചതെന്നാണ് ആരാധകരുടെ ചോദ്യം.

വലിയ കാര്യങ്ങള്‍ക്കായി താന്‍ ചെന്നൈയിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന്. ഫ്ളൈറ്റ് യാത്രയ്ക്കിടയിലെ ചിത്രവും സംവിധായകന് പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റ് തരംഗമായി മാറിയതിന് പിന്നാലെയായാണ് അതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്. അടുത്ത താരവിവാഹത്തിനുള്ള വേദിയാണോ ഒരുങ്ങുന്നതെന്ന ചോദ്യത്തിലായിരുന്നു ആരാധകര്‍. ഇതിനിടയില്‍ നയന്‍സ് എവിടെ എന്ന ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

സിനിമയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് തങ്ങള്‍ പ്രണയത്തിലായതെന്ന് വിഘ്നേഷ് ശിവന് വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ വളരെയധികം ബഹുമാനത്തോടെയും ഭയത്തോടെയുമായിരുന്നു താന്‍ നയന്‍സിനെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായത്. കരിയറില്‍ മാത്രമല്ല ജീവിതത്തിലും ബ്രേക്കായി മാറുകയായിരുന്നു ആ സിനിമ.

അടുത്തിടെയായിരുന്നു നാനും റൗഡി താന്‍ എന്ന സിനിമയുടെ നാലാം വാര്‍ഷികം ആഘോഷിച്ചത്. ഈ സിനിമയുടെ ലൊക്കേഷനില്‍ പൂവിട്ട പ്രണയമാണ് ഇരുവരും ഇന്നും നിലനിര്‍ത്തുന്നത്.. നിന്നെ കണ്ടുമുട്ടിയതിന് ശേഷമുള്ള ജീവിതം മധുരനിമിഷങ്ങളുടേതായിരുന്നു. ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ച ആ നിമിഷമാണ് നല്ല ഒരു ജീവിതത്തിനുള്ള അവസരം നല്‍കിയത്. അകത്തും പുറത്തും എന്നും നന്മയോടെ കഴിയാന്‍ നിനക്ക് കഴിയട്ടെയെന്നുമായിരുന്നു വിഘ്നേഷിന്റെ പോസ്റ്റ്.