twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാകാനൊരുങ്ങി വിജയ് ചിത്രം! ദക്ഷിണേന്ത്യയില്‍ രണ്ടാമതും!

    |

    ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ചൈന ഒരു നല്ല മാര്‍ക്കറ്റാണെന്ന് തെളിച്ചത് ആമിര്‍ ഖാന്‍ ചിത്രം പികെ ആണ്. ഇന്ത്യയില്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം ചൈനയിലും വെന്നിക്കൊടി പാറിച്ചു. പിന്നാലെ ഇറങ്ങിയ ആമിര്‍ ചിത്രം ദംഗല്‍ ചൈനയില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് ആയിരം കോടിയിലധികമാണ്. ഈ മാസം 31ന് സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ ചൈനയില്‍ റിലീസ് ചെയ്യും. ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡ് ബാഹുബലി സ്വന്തമാക്കിയപ്പോള്‍ ആദ്യ തമിഴ് ചിത്രമാകാന്‍ ഒരുങ്ങുകയാണ് വിജയ് നായകനായി എത്തിയ മെര്‍സല്‍.

    വിജയ്‌യുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായി മാറിയ മെര്‍സല്‍ സംവിധാനം ചെയ്തത് അറ്റ്‌ലിയായിരുന്നു. കേന്ദ്രഗവണ്‍മെന്റ് നയങ്ങള്‍ക്കെതിരയുള്ള ചില പരാമര്‍ശങ്ങള്‍ വിവാദത്തിന് തിരിതെളിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ ഇതൊന്നും പ്രകടമായില്ല. ലോകത്തിലെ ഏറ്റവും വലിയ ഫിലിം മാര്‍ക്കറ്റുകളില്‍ ഒന്നായ ചൈനയില്‍ മെര്‍സല്‍ ചൈനയില്‍ എത്തിക്കുന്നത് എച്ച്ജിസി എന്റര്‍ടെയിന്‍മെന്റ്‌സാണ്. ഈ വര്‍ഷം അവസാനത്തോടെയോ 2019 ആദ്യമോ ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ പ്രഥമ വിതരണാവാകശം തെനന്ദല്‍ ഫിലിംസിനായിരുന്നു.

    mersal

    തെറി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്‌യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ചികത്രത്തില്‍ വിജയ് മൂന്ന് കഥാപാത്രങ്ങളായിട്ടാണ് എത്തിയത്. വിജയ് ആദ്യമായി മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍, സാമന്ത എന്നിവരായിരുന്നു നായികമാര്‍.

    English summary
    This Vijay film will be the first Tamil film to release in China
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X