twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനികാന്തിന്റെ കാല വെറുതെയുണ്ടായ ഒരു ചിത്രമല്ല!! സിനിമയുടെ പിറവി ഇങ്ങനെ...

    അദ്ദേഹം ഒരോയൊരു ഡിമാന്റ് മാത്രമാണ് മുന്നിൽവച്ചത്. തനിയ്ക്കൊരു കൊമേഴ്സ്യൽ ചിത്രമാണ് ആവശ്യ

    |

    ആദ്യ ഷോയിൽ തന്നെ റെക്കേഡുകൾ മാറ്റി മറിച്ച രജനി ചിത്രമാണ് കാല. പ്രേക്ഷകരുടെ ആകാംക്ഷയും കാത്തിരിപ്പും ഒരിക്കലും വെറുതെ ആയിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കബാലിയ്ക്ക് ശേഷം രജനികാന്തിന്റെ മാസ് ക്ലാസ് ചിത്രമാണ് കാല. സോൾട്ടാന്റ് പെപ്പർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കറുപ്പണിഞ്ഞ് കരികാലൻ ലുക്കിലാണ് സ്റ്റൈൽ മന്നൻ പ്രത്യക്ഷപ്പെടുന്നത്.

     തന്റെ മനസ് രജനി സാറിനു അറിയാമായിരുന്നു! അദ്ദേഹം ചിരിച്ചു, ആ സംഭവം വെളിപ്പെടുത്തി ഈശ്വരി റാവു തന്റെ മനസ് രജനി സാറിനു അറിയാമായിരുന്നു! അദ്ദേഹം ചിരിച്ചു, ആ സംഭവം വെളിപ്പെടുത്തി ഈശ്വരി റാവു

    കാല ഒരു സ്റ്റൈൽ മന്നൻ ചിത്രം മാത്രമല്ല. സംവിധായകൻ പ. രഞ്ജിത്തിന്റെ ചിത്രം കൂടിയാണ്. അത് സിനിമയുടെ പല ഭാഗങ്ങളിലും മുഴച്ചു നിൽക്കുന്നുമുണ്ട്. കബാലി എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ചെറിയ കാലയളവിനുള്ളിൽ തന്നെയായിരുന്നു കാല എന്ന മാസ് ചിത്രത്തിന്റേയും പിറവി. കാല എന്ന രജനി ചിത്രം അങ്ങനെ വെറുതെ ഉണ്ടായതല്ല. ചിത്രത്തിന്റെ പിറവിയെ കുറിച്ച് സംവിധായകൻ പ. രഞ്ജിത്ത് തന്നെ തുറന്ന് പറയുകയാണ്. സംവിധായകൻ പറയുന്നതിങ്ങനെ.

     രൺവീർ-ദീപിക വിവാഹം ഉടൻ ഉണ്ടാകില്ല!! പ്രശ്നം രൺവീറിന്റെ കുടുംബത്തിൽ, താര വിവാഹം അനിശ്ചിതത്വത്തിൽ രൺവീർ-ദീപിക വിവാഹം ഉടൻ ഉണ്ടാകില്ല!! പ്രശ്നം രൺവീറിന്റെ കുടുംബത്തിൽ, താര വിവാഹം അനിശ്ചിതത്വത്തിൽ

     തുടക്കം കബാലി തന്നെ

    തുടക്കം കബാലി തന്നെ

    കേവലം രണ്ടു ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള ഒരു സംവിധായകന്റെ ഒപ്പം ഒരു സൂപ്പർ സ്റ്റാർ കൈകോർക്കു എന്നത് അധികം കണ്ടു വരാത്ത ഒരു കാഴ്ചയാണ്. അതു പോലെ തന്നെ ഒരു സൂപ്പർ സ്റ്റാറുകൾ ഒരു സംവിധായകനോടൊപ്പം തുടർച്ചയായി രണ്ട് സിനിമ ചെയ്യുക എന്നത് അത്ര പോലും പതിവില്ലാത്ത മറ്റൊരു കാര്യവുമാണ്. എന്നാൽ രജനി- പ. രഞ്ജിത് ടീമിൽ പിറന്നത് രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. അതും ചെറിയ ഇടവേളകൾക്കുള്ളിൽ തന്നെ.

     കബാലിയുടെ പിറവി

    കബാലിയുടെ പിറവി

    കൊച്ചടയാൻ, ലിംഗ, എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം കാണാതെ പോയ സമയത്തായരുന്നു ര‍ജനി സാറിനെ പരിചയപ്പെടുന്നത്. രണ്ടാമത്തെ മകൾ സൗന്ദര്യയാണ് പരിചയപ്പെടുന്നത്. അന്ന് സിനിമയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. തിരക്കഥ പൂർത്തിയാക്കാൻ അൽപം സമയം ചോദിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്തിനുളളിൽ തിരക്കഥ പൂർത്തിയാക്കൻ കഴിഞ്ഞിരുന്നില്ല. അത് താരത്തിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

     കിട്ടയ  അവസരം കുളമാക്കരുത്

    കിട്ടയ അവസരം കുളമാക്കരുത്

    ലഭിച്ച ഭാഗ്യത്തെ കുറിച്ച് തനിയ്ക്ക് അപ്പോഴാണ് ബോധമുണ്ടായത്. ജീവിതത്തിൽ ചിലത് ഒരിക്കൽ മാത്രം കിട്ടുന്ന ഒന്നാണ്. അത് കുളമാക്കിയാൽ തന്റെ സിനിമ ജീവിതം അവിടെ തീർന്നുവെന്ന് സംവിധായകൻ ഭയപ്പെട്ടിരുന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ഒരു ചിത്രത്തിൻ മുഴുവൻ തിരക്കഥയും രഞ്ജിത് രജനിയ്ക്ക് നൽകി. അവിടെ നിന്നുമാണ് കാബലി എന്ന പ. രഞ്ജിത് മാജിക് പിറന്നത്.

    രണ്ടാം ചിത്രം

    രണ്ടാം ചിത്രം

    കാബാലിയുടെ വിജയത്തിന് ശേഷം അടുത്ത ചിത്രത്തിനായിട്ടുള്ള കഥകൾ അന്വേഷിച്ചു തുടങ്ങിയിരുന്നു. ആ അവസരത്തിലാണ് രജനിയുടെ മൂത്തമകൾ ഐശ്വര്യയും ഭർത്താവും നടനുമായ ധനുഷും ഒരിക്കൽ വീട്ടിലെത്തിയത്. സംസാരങ്ങൾക്കിടെ താൻ അവരോടും ചോദിച്ചു'' എന്നെ വച്ചൊരു സിനിമ ചെയ്യാമോ'' എന്ന്. അവർ അതു സമ്മതിക്കുകയും ചെയ്തു. എന്നാൽ. ഉടൻ തന്നെ വെറ്റ്റിമാരൻ എന്ന സംവിധയകനെ വിളിച്ച് തിരക്കഥ വായിച്ചു കേൾപ്പിച്ചിരുന്നു. നല്ല തിരക്കഥ കൂടിയായിട്ടും രജനി അത് സമ്മതിച്ചിരുന്നില്ല.

     രാജനി  ആവശ്യപ്പെട്ടു

    രാജനി ആവശ്യപ്പെട്ടു

    ആ ചിത്രം പാളി പോയതിനു ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം രജനി വീണ്ടും രഞ്ജിത്തിനെ വിളിച്ചു. സിനിമയെ കുറിച്ചു സംസാരിച്ചു. അദ്ദേഹം ഒരോയൊരു ഡിമാന്റ് മാത്രമാണ് മുന്നിൽവച്ചത്. തനിയ്ക്കൊരു കൊമേഴ്സ്യൽ ചിത്രമാണ് ആവശ്യമെന്ന്. കബാലി ഒരു രഞ്ജിത് ചിത്രമാണെങ്കിൽ ഇത് രജനി- ര‍ഞ്ജിത് ചിത്രമായിരിക്കണമെന്നും തരം ആവശ്യപ്പെട്ടിരുന്നത്രേ. കബാലിയുടെ രണ്ടാം ഭാഗത്തിനെ കുറിച്ച് ആലോചിച്ചിരുന്ന സമയത്താണ്, മുംബൈയ് പശ്ചത്തലത്തിൽ ഒരു ചിത്രം ചെയ്യാൻ രജനി വീണ്ടും തന്നോട് ആവശ്യപ്പെട്ടത്.

     മൂന്ന് മാസത്തിനുള്ളിൽ കാല റെഡി

    മൂന്ന് മാസത്തിനുള്ളിൽ കാല റെഡി

    മുന്ന് മാസത്തേയ്ക്ക് മുംബൈയ് പോയ സംവിധായകൻ തിരികെ വന്നത് കാലയുടെ തിരക്കഥയുമായിട്ടാണ്. തിരക്കഥ എല്ലാവർക്കും ഇഷ്ടമാകുകയും ചെയ്തു. അവിടെ നിന്നാണ് കാല എന്ന മാസ് ക്സാസ് ചിത്രത്തിന്റെ പിറവി. സമൂഹത്തിന് വേണ്ടിയും ചുറ്റിലുമുള്ള ജനങ്ങൾക്കു വേണ്ടിയും നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന മനുഷ്യനാണ് പ. രഞ്ജിത്.

    English summary
    From script to shoot: The story of how Kaala came into being
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X