For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയും അജിത്തും വിക്രമമുമായി അടുത്ത ബന്ധം! ധനുഷിനേയും ഏറെയിഷ്ടമാണെന്ന് ഗിന്നസ് പക്രു

  |

  തമിഴകത്തിന്റെ പ്രിയതാരമായ ധനുഷ് പിറന്നാളാഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ദുല്‍ഖറും ധനുഷും ഒരുമിച്ച് പിറന്നാളാഘോഷിക്കുമ്പോള്‍ താരങ്ങളും ആരാധകരും ഇവര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമായ ഗിന്നസ് പക്രുവും ധനുഷിന് ആശംസ നേര്‍ന്ന് എത്തിയിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവരവും പക്രുവിന് ലഭിച്ചിരുന്നു.

  തമിഴ്‌നാടിന്റെ മികച്ച സഹനടനുള്ള അവാര്‍ഡും ഇതിനകം തന്നെ ധനുഷ് സ്വന്തമാക്കിയിരുന്നു. ധനുഷിനെക്കുറിച്ച് മാത്രമല്ല തമിഴ് സിനിമയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും ധനുഷ് വാചാലനായിരുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പക്രു വിശേഷങ്ങള്‍ പങ്കുവെച്ചത്. അത്ഭുതദ്വീപ് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. അര്‍പ്പുത തീവെന്നായിരുന്നു തമിഴ് പതിപ്പിന് പേരിട്ടത്. ജീവയ്‌ക്കൊപ്പം ഡിഷ്യൂ എന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവും അഭിനയിച്ചിരുന്നു. ഈ സിനിമയ്ക്ക് വലിയ അംഗീകാരമായിരുന്നു ലഭിച്ചത്.

  അപ്പച്ചനും അമ്മയും വേര്‍പിരിഞ്ഞെന്ന് മേഘ്ന വിന്‍സെന്‍റ്! പപ്പ അവിടെ സുഖമായിരിക്കുന്നുവെന്ന് നടി

  വിജയ്ക്കൊപ്പം സിദ്ധിഖ് സാറിന്റെ കാവലനും സൂര്യയ്ക്കൊപ്പം ഏഴാം അറിവും ഇറങ്ങിയതോടെ തമിഴില്‍ സിനിമകളില്‍ നിന്ന് കൂടുതലായി അവസരങ്ങള്‍ വന്നുവെന്ന് ഗിന്നസ് പക്രു പറയുന്നു. ഈ താരങ്ങളെപ്പോലെതന്നെ എനിക്ക് ഇഷ്ടവും ആരാധനയുമുള്ള നടനാണ് ധനുഷെന്നും താരം പറയുന്നു. ധനുഷിന് പിറന്നാളാശംസ നേര്‍ന്നും പക്രു എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്.

  Guinness Pakru

  Happy Birthday Dhanush and all you want to know about him | FilmiBeat Malayalam

  അവിചാരിതമായി ധനുഷിന്റെ സിനിമയിലേക്ക് സ്വപ്നതുല്യമായി അവസരം തേടിയെത്തി. പക്ഷേ, എന്റെ നിര്‍ഭാഗ്യത്തിന് അത് ചെയ്യാനായില്ല. വീഴ്ചയില്‍ പരുക്കുപറ്റി വിശ്രമത്തിലായതായിരുന്നു അതിന്റെ കാരണം. ആ ദുഃഖം ഇപ്പോഴും മാറിയിട്ടില്ല. വീണ്ടുമൊരു അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍തന്നെയാണ് ഞാന്‍. തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങള്‍, പ്രത്യേകിച്ച് അജിത് സാറും വിക്രമുമൊക്കെ എപ്പോഴും സ്നേഹാന്വേഷണം നടത്തുന്നത് വലിയ സന്തോഷം നല്‍കാറുണ്ടെന്നും പക്രു പറയുന്നു.

  പ്രഭുദേവയുടെ പുതിയ സിനിമയായ ബഗീരയിലും താന്‍ അഭിനയിക്കുന്നുണ്ടെന്ന് പക്രു പറയുന്നു. നായകന്റെ സുഹൃത്തായി ഞാനാണ് അഭിനയിക്കുന്നത്. കുട്ടികളുടെ ഹരമായ ജംഗിള്‍ ബുക്കിലെ ബഗീര എന്ന കഥാപാത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രഭുദേവയുടെ കഥാപാത്രത്തെ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ സൃഷ്ടിച്ചിരിക്കുന്നത്. സിനിമ പൂര്‍ത്തിയാകാന്‍ പത്തുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ലോക്ക് ഡൗണില്‍പെട്ടുപോയത്. ചിത്രീകരണം പുനഃരാരംഭിച്ചാല്‍ ആദ്യം പൂര്‍ത്തിയാക്കാനുള്ളതും ബഗീരയാണ്.

  മകള്‍ക്കൊരു കൂട്ടുവേണ്ടേ? രസകരമായ മറുപടിയുമായി ശ്വേത മേനോന്‍! അടുത്ത കളിമണ്ണ് വരട്ടെയെന്ന് താരം!

  English summary
  Guinnes Pakru about his friendship with Vijay, surya And Vikram, Latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X