For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനോഹരമായ പ്രണയം സൃഷ്ടിച്ച സംവിധായകൻ, മണിരത്നം മാജിക്, ഹിറ്റ് മേക്കറിന് 65ാം പിറന്നാൾ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള സംവിധായകനാണ് മണിരത്നം. ഇന്ത്യൻ സിനിമയ്ക്ക് മനോഹരമായ ഒരുപിടി പ്രണയചിത്രങ്ങൾ സമ്മാനിച്ച മണിരത്നത്തിന്റെ 65ാം പിറന്നാളാണിന്ന്. അദ്ദേഹത്തിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. ചെന്നൈയിലെ വീട്ടിൽ വെച്ചാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം. കുടുംബാംഗങ്ങൾക്കൊപ്പം പ്രിയപ്പെട്ട സംവിധായകൻ പിറന്നാൾ ആഘോഷിക്കുമ്പോൾ പുറത്ത് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പിറന്നാൾ ആഘോഷമാക്കുകയാണ്. Happy Birthday Mani Ratnam ട്വിറ്ററിൽ ട്രെൻഡിങ്ങ് ആയിരിക്കുകയാണ്.

  Maniratnam

  1956 ജൂൺ 2 ന് തമിഴ്നാട്ടിലെ മദുരൈ എന്ന സ്ഥലത്താണ് മണിരത്നം ജനിച്ചത്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും പിന്നീട് എം. ബി. എ ബിരുദവും നേടി. ഇതിന് ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. സിനിമാകുടുംബത്തിൽ ജനിച്ച് വളർന്ന മണിരത്നത്തിന് ചെറുപ്പം മുതലെ സിനിമയോട് താൽപര്യമുണ്ടായിരുന്നു. സ്കൂൾ പഠനകാലം മുതൽ സിനിമകൾ കണ്ടു തുടങ്ങുകയായിരുന്നു.

  1983 ൽ പല്ലവി അനു പല്ലവി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ ചുവട് വെക്കുന്നത്. ഇത് പിന്നീട് തമിഴിലേയ്ക്ക് മൊഴിമാറ്റുകയും ചെയ്തിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ ഹിറ്റുകൾ സൃഷ്ടിക്കുകയായിരുന്നു. തമിഴിൽ ആയിരുന്നു അദ്ദേഹം കൂടുതലും ചിത്രങ്ങൾ ചെയ്തത്. ഇതിൽ ചിലത് ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റുകയും ചെയ്തിരുന്നു. ബോളിവുഡിലും ഹിറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

  കാലത്തിനൊപ്പം സ‍ഞ്ചരിക്കുന്നതാണ് മണിരത്നം ചിത്രങ്ങളുടെ പ്രത്യേകത. അലൈപായുതേ, റോജ, ഗുരു, രാവൺ, ദിൽ സെ , ഇരുവർ, കന്നത്തിൽ മുത്തമിട്ടാൽ , ഓകെ കൺമണിയും, ഹിന്ദി പതിപ്പായ ഓക്കെ ജാനുവുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ഇന്നും ഈ ചിത്രങ്ങൾ പുതുമയോടെയാണ് പ്രേക്ഷകർ കാണുന്നത്. ഇതാണ് മണിരത്നം മാജിക്.

  ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിൻ ശെൽവന് വേണ്ടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഐശ്വര്യ റായ് മണിരത്നം കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുകയാണ്. ആഷിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രീകരണം നടക്കുമ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.

  ഫഹദില്ല, ദുല്‍ഖറില്ല, ഒടുവില്‍ ലാലേട്ടനെ നായകനാക്കാൻ ഒരുങ്ങി മണിരത്‌നം | filmibeat Malayalam

  മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആര്‍ റഹ്‌മാന്‍, ഛായാഗ്രഹണം- രവി വര്‍മന്‍, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, പി.ആര്‍.ഒ- ജോണ്‍സണ്‍. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

  Read more about: maniratnam
  English summary
  Hitmaker Maniratnam's 65 Birthday, Fans Birthday Wish Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X