For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലിവിങ് ടു​ഗെതറിനോട് എതിർപ്പില്ല, പക്ഷെ എനിക്ക് അത് സാധിക്കില്ല'; റൈസ വിൽസൺ

  |

  വലിയ മുതൽ മുടക്കിൽ ഇന്ന് രാജ്യത്ത് വിവിധ ഭാഷകളിലായി നടക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം ബി​ഗ് ബോസിന്റെ വിവിധ സീസണുകൾ സംഘടിപ്പിച്ചിട്ടുമുണ്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര താരങ്ങളാണ് ബി​ഗ് ബോസ് ഷോയിൽ അവതാരകരായി എത്തുന്നത്. നിരവധി പേരാണ് ബി​ഗ് ബോസ് ഹൗസിലെ മത്സരാർഥിയാകാൻ കൊതിക്കുന്നത്. മലയാളത്തിൽ ഇതുവരെ മൂന്ന് സീസണുകൾ വിജയകരമായി പൂർത്തിയായി. രണ്ടാം സീസൺ കൊവിഡ് മൂലം പകുതിക്ക് അവസാനിപ്പിച്ചു. സിനിമാ താരങ്ങൾ, സീരിയൽ താരങ്ങൾ, സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസേഴ്സ് തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാ​ഗങ്ങളെ പ്രതിനിധീകരിച്ചി‍ട്ടുള്ളവരെയാണ് ഈ ഷോയുടെ ഭാ​ഗമാകുന്നത്.

  Also Read: സുജാതയെ ആദത്തിന്റെ കൈകളിൽ ഏൽപ്പിച്ച് പ്രകാശൻ

  ചെറുപ്പക്കാർ, മധ്യവയസ്കർ എന്നിവരെല്ലാം ഷോയുടെ മത്സരാർഥികളായി എത്താറുണ്ട്. ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിൽ ബി​ഗ് ബോസ് ഷോയ്ക്ക് സ്വീകാര്യത ലഭിച്ച് തുടങ്ങിയതോടെയാണ് ബി​ഗ് ബോസ് മലയാളം പതിപ്പും ആരംഭിച്ചത്. മലയാളത്തിലെ മുൻനിര ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിലാണ് ബി​ഗ് ബോസിന്റെ ഇതുവരെയുള്ള മൂന്ന് സീസണും സംപ്രേഷണം ചെയ്തത്. തമിഴിൽ നടൻ കമൽഹാസനാണ് അവതാരകനായി എത്തുന്നത്.

  Also Read: 'ഷൂട്ടിങിന് പോകുന്നുവെന്നറിയുമ്പോൾ സങ്കടമാണ്, കൂടെയുണ്ടാകണമെന്നാണ് ആ​ഗ്രഹം'

  ഷോയിൽ വിജയി ആയില്ലെങ്കിലും വലിയൊരു തരത്തിലുള്ള ഫെയിം ഉണ്ടാക്കിയെടുക്കാനും സിനിമകളിൽ അഭിനയിക്കാനുള്ള അവസരം വരേയും ബി​ഗ് ബോസ് മത്സരാർഥികൾക്ക് നൂറ് ദിവസം പൂർത്തിയാക്കി ഇറങ്ങുമ്പോൾ ലഭിക്കാറുണ്ട്. അത്തരത്തിൽ തമിഴ് ബി​ഗ് ബോസ് ഷോയിൽ മത്സരാർഥിയായി എത്തി ആരാധകരെ സമ്പാദിച്ച താരമാണ് റൈസ വിൽസൺ. ബി​ഗ് ബോസിലെ പ്രകടനത്തിലൂടെ സിനിമകളിലും റൈസയ്ക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. തമിഴ് ബി​ഗ് ബോസ് ആദ്യത്തെ സീസണിലെ മത്സരാർഥിയായിരുന്നു റൈസ വിൽസൺ. രണ്ടാഴ്ച മാത്രമാണ് ബി​ഗ് ബോസ് വീട്ടിൽ കഴിയാൻ റൈസയ്ക്ക് അവസരം ലഭിച്ചത്. ശേഷം താരം പുറത്തായി. ഇപ്പോൾ മോഡലിങും സിനിമകളുമെല്ലാമായി തിരക്കിലാണ് റൈസ.

  2018ല്‍ ആണ് റൈസ നായികയായ ആദ്യ സിനിമ റിലീസ് ചെയ്തത്. പ്യാര്‍ പ്രേമ കാതൽ എന്നായിരുന്നു താരത്തിന്റെ സിനിമയുടെ പേര്. ഇലൻ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. നിരവധി സിനിമകൾ റൈസയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരം അടുത്തിടെ ഒരു വീഡിയോ ചാറ്റിങ് സെഷൻ ആരാധകർക്കായി സംഘടിപ്പിച്ചിരുന്നു. അതിനിടയിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യവും താരത്തിന്റെ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിനോട് ഉള്ള അഭിപ്രായമെന്താണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. തനിക്ക് ആ രീതിയോട് മാനസീകമായി വിരോധമില്ല എന്നാണ് നടി വെളിപ്പെടുത്തിയത്. എന്നാൽ തനിക്ക് അത് ചെയ്യാൻ സാധിക്കില്ലെന്നും റൈസ വെളിപ്പെടുത്തി. 'ലിവിങ് ടു​ഗെതർ എനിക്ക് കുഴപ്പമില്ല... ലിവിങ് ടുഗെതര്‍ ബന്ധത്തിന് ഞാന്‍ ഓകെയാണ്. ഞാന്‍ ഒന്നും കാര്യമാക്കുന്നില്ല. പക്ഷെ അതിന് മുമ്പ് എനിക്കൊരു ബോയ് ഫ്രണ്ടിനെ വേണ്ടേ. അങ്ങനെ ഒരാളില്ലാതെ ഞാന്‍ എങ്ങിനെ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിനെ കുറിച്ച് സങ്കല്‍പിക്കുകയും അതിനെ കുറിച്ച് ആധികാരികമായി സംസാരിക്കുകയും ചെയ്യും' റൈസ മറുപടിയായി പറഞ്ഞു.

  Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam

  അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ വർമയിലും റൈസ അഭിനയിച്ചിരുന്നു. ദി ചേസ്, എഫ്.ഐ.ആർ, ആലിസ്, കാതലിക്ക യാരുമില്ലയ്, ​ഹാഷ്ടാ​ഗ് ലവ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് റൈസ വിൽസൺ സിനിമകൾ. സോഷ്യൽമീഡിയയിൽ വലിയ ഫാൻ ഫോളോയിങ് ഉള്ള താരം കൂടിയാണ് റൈസ. താരത്തിന്റെ ​​ഗ്ലാമർ ഫോട്ടോഷൂട്ടുകൾക്ക് എതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ മറുപടി നൽകി രം​ഗത്തെത്താറുമുണ്ട് റൈസ.

  Read more about: bigg boss tamil
  English summary
  'I have no objection For Living together relationship', says bigg boss tamil fame raiza wilson
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X