For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നാം വിവാഹവും പരാജയപ്പെട്ടു; നാലാമതും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി താരപുത്രി വനിത വിജയ്കുമാര്‍

  |

  തമിഴിലെ മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകള്‍, ബിഗ് ബോസ് താരവും നടിയുമൊക്കെയാണ് വനിത വിജയ്കുമാര്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ വനിത അധികം വൈകാതെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍ താരപുത്രിയുടെ ദാമ്പത്യ ജീവിതം അത്ര സുഖരമായിരുന്നില്ല. മൂന്ന് വിവാഹവും ഒരു ലിവിങ് റിലേഷനിലുമായിരുന്നു വനിത.

  ഏറ്റവുമൊടുവില്‍ സംവിധായകന്‍ പീറ്റര്‍ പോളുമായി വിവഹം കഴിച്ചതാണ് വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയത്. ലോക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ജൂണ്‍ 27 ന് ചെന്നൈയില്‍ വച്ചാണ് പീറ്ററും വനിതയും വിവാഹിതരാവുന്നത്. അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞെന്നുള്ള വാര്‍ത്തയുമെത്തി. അവിടെയും തളരാതെ പിടിച്ച് നിന്ന വനിതയുടെ പുത്തന്‍ ഫോട്ടോസാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

  ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോട് കൂടിയായിരുന്നു വനിത വിജയ്കുമാര്‍ മൂന്നാമതും വിവാഹിതയാവുന്നത്. സംവിധായകന്‍ പീറ്റര്‍ പോളിന്റേത് രണ്ടാം വിവാഹവും. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ രണ്ടാമത് വിവാഹിതനായതെന്ന് ചൂണ്ടി കാണിച്ച് ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെയാണ് താരവിവാഹം വിവാദമായി മാറിയത്. മറ്റൊരു കുടുംബം തകര്‍ത്ത് കൊണ്ട് വനിത വിവാഹം കഴിച്ചത് സിനിമാ താരങ്ങള്‍ക്കിടയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.

  വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഒരുവിധം ഒതുങ്ങിയതിന് ശേഷം കുടുംബ ജീവിതം നല്ല രീതിയില്‍ പോവുമെന്ന് കരുതി നില്‍ക്കുമ്പോഴാണ് മദ്യം വനിതയുടെ ജീവിതത്തില്‍ വില്ലനാവുന്നത്. നിരന്തരം മദ്യപാനമായതോടെ ഇവരുടെ കുടുംബ ജീവിതത്തില്‍ വിള്ളലുണ്ടായി. വനിതയോട് പോലും പറയാതെ പീറ്റര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയെന്ന് നടി തന്നെ പുറംലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു.

  ജൂണില്‍ വിവാഹിതയായ വനിത അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നുള്ള കാര്യം പുറംലോകത്തെ അറിയിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നുമൊക്കെ നടി പറഞ്ഞിരുന്നു. അധികം വൈകിയില്ല, നടി വീണ്ടും പ്രണയത്തിലായെന്ന സൂചനകളാണ് വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടെയാണ് പുതിയ ഇഷ്ടത്തെ കുറിച്ച് നടി സൂചിപ്പിച്ചത്.

  നിങ്ങള്‍ സന്തോഷവതിയാണോ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാന്‍ വീണ്ടും പ്രണയത്തിലാണെന്ന് വനിത മറുപടിയും നല്‍കി. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത റിപ്ലെ കൊടുത്തിരിക്കുന്നത്. ഇതോടെ താരപുത്രിയുടെ പുതിയ പ്രണയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രണയത്തിന്റെ കാര്യത്തില്‍ വനിത പക്വതയില്ലാത്ത തീരുമാനങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരാധകര്‍ പറയുന്നത്.

  ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

  Read more about: vanitha വനിത
  English summary
  Is Bigg Boss Fame Vanitha Vijayakumar Fall In Love Again? Her Latest Social Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X