For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ ഒരിക്കല്‍പ്പോലും പിണങ്ങിയിട്ടില്ല! സൂര്യയെക്കുറിച്ച് ജ്യോതിക

|

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മികച്ച താരജോഡികളായി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്കും എത്തുകയായിരുന്നു. മാതൃകാദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം വരവറിയിച്ച താരം കൂടിയാണ് ജ്യോതിക. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. നായികയായി മാത്രമല്ല വില്ലത്തിയായും താരം തിളങ്ങിയിരുന്നു. സൂപ്പര്‍ നായികയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു ജ്യോതിക വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹത്തോടെ നീണ്ട ഇടവേളയില്‍ പ്രവേശിക്കുകയായിരുന്നു താരം. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് 36 വയതിനിലൂടെയായിരുന്നു താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. രണ്ടാം വരവിലും ഗംഭീര സ്വീകരണമായിരുന്നു ഈ താരത്തിന് ലഭിച്ചത്.

ഉപ്പും മുളകിലെ ലച്ചു എല്ലാ കാര്യത്തിലും പൊളിയാണ്! സാനിയ്‌ക്കൊപ്പമുള്ള നൃത്തവീഡിയോ വൈറലാവുന്നു!

സൂര്യയെ കണ്ടുമുട്ടിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചുമൊക്കെ ജ്യോതിക നിരവധി തവണ വാചാലയായിരുന്നു. താന്‍ സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സൂര്യയുടെ പിന്തുണയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. പുതിയ ചിത്രമായ രാക്ഷസിയില്‍ അധ്യാപികയായാണ് താരമെത്തുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ജ്യോതിക കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. സൂര്യയുമായുള്ള ജീവിതത്തെക്കുറിച്ചും മക്കളുടെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്. മികച്ച സീനാണ് ചിത്രീകരിച്ചതെങ്കിലും വീണ്ടും പഠിക്കാനാണ് സൂര്യ ശ്രമിക്കാറുള്ളത്. പൊതുവെ ഹീറോസൊന്നും അങ്ങനെ ചെയ്യാറില്ല. എന്നാല്‍ സൂര്യ എപ്പോഴും സ്വയം ഇപ്രൂവ് ചെയ്യുന്നതിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. 2006 സെപ്റ്റംബര്‍ 11നായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായത്. 2007ലാണ് ദിയ ജനിച്ചത്. 2010ലാണ് ദേവ് എത്തിയത്.

ആദ്യമായി കണ്ടത്

ആദ്യമായി കണ്ടത്

പൂവെല്ലാം കേട്ടുപ്പാറ് എന്ന ചിത്രത്തിനിടയില്‍ വെച്ചാണ് സൂര്യയെ ആദ്യമായി കണ്ടത്. അന്ന് വളരെ കുറച്ചേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. ആ ഗുണമായിരുന്നു അന്ന് തന്നെ സ്വാധീനിച്ചതെന്നും ജ്യോതിക പറയുന്നു. വിവാഹത്തിന് മുന്‍പായി 7 സിനിമകളിലാണ് തങ്ങള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഒരു സ്ത്രീക്ക് നല്‍കേണ്ട ബഹുമാനവും അദ്ദേഹം കൃത്യമായി നല്‍കാറുണ്ട്. കൃത്യമായ സ്‌പേസും നല്‍കാറുണ്ട്. സ്ത്രീകളെ നന്നായി ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. ഇതെല്ലാം തനിക്കേറെ ഇഷ്ടമുള്ള ഗുണങ്ങളാണ്. ഇതിനെല്ലാം ഉപരി ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലുമെല്ലാം അദ്ദേഹം പെര്‍ഫെക്റ്റാണെന്നും ജ്യോതിക സാക്ഷ്യപ്പെടുത്തുന്നു.

ആദ്യത്തെ സമ്മാനം

ആദ്യത്തെ സമ്മാനം

പ്ലാറ്റിനം ചെയ്‌നും ചെറിയൊരു പെന്‍ഡന്റന്റുമായിരുന്നു അദ്ദേഹം ആദ്യമായി തനിക്ക് സമ്മാനിച്ചത്. ഗാര്‍മെന്‍സില്‍ ജോലി ചെയ്തിരുന്ന സമയത്ത് അമ്മയ്ക്ക് സാരി നല്‍കിയും സൂര്യ ഞെട്ടിച്ചിരുന്നു. കുറഞ്ഞ ശമ്പളമായിരുന്നു അന്ന് താരത്തിന് ലഭിച്ചിരുന്നത്. സമ്മാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. പ്രണയം പറഞ്ഞത് മുതല്‍ തങ്ങള്‍ അന്യോന്യം ഗിഫ്റ്റുകള്‍ കൊടുക്കാറുണ്ട്. എന്നാല്‍ അടുത്തിടെയായി ഇനി സമ്മാനങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് തങ്ങളെന്നും സൂര്യ പറയുന്നു. തിരക്കഥ ഇഷ്ടമാവാതെ സൂര്യ അഭിനയിക്കുന്നുവെന്ന കാരണത്താല്‍ താനിത് വരെ ഒരു സിനിമയും ചെയ്തിട്ടില്ലെന്നും താരം പറയുന്നു. തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയായിരുന്നു തങ്ങള്‍ മുന്‍പ് അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള തിരക്കഥകളൊന്നും ലഭിക്കുന്നില്ലെന്നും ജ്യോതിക പറയുന്നു.

സൂര്യയെന്ന അപ്പ

സൂര്യയെന്ന അപ്പ

അപ്പയെന്ന നിലയില്‍ സൂര്യ പെര്‍ഫെക്റ്റാണെന്ന് ജ്യോതിക പറയുന്നു. കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്ന സിനിമയ്ക്കായി താന്‍ കുറച്ച് ദിവസം വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. ഇതാദ്യമായാണ് മക്കള്‍ക്കരികില്‍ നിന്നും മാറി നിന്നത്. 15 ദിവസം സൂര്യയായിരുന്നു മക്കളുടെ കാര്യങ്ങള്‍ എല്ലാ ചെയ്തിരുന്നത്. ആ സമയത്ത് സൂര്യയും ഷൂട്ടിംഗ് തിരക്കിലായിരുന്നു. എന്നാല്‍ വൈകുന്നേരം 5.30 ആവുമ്പോഴേക്കും അദ്ദേഹം വീട്ടിലേക്ക് തിരികയെത്തുമായിരുന്നു. 6 മണി മുതല്‍ അദ്ദേഹം മക്കള്‍ക്കൊപ്പമാണ്. അവര്‍ക്ക് ഭക്ഷണം നല്‍കി, പഠന കാര്യങ്ങളില്‍ സഹായിച്ച് ഉറങ്ങുന്നത് വരെ അദ്ദേഹം അവര്‍ക്കൊപ്പമായിരുന്നു. മക്കളുടെ സ്‌കൂളിലെ പ്രധാന ദിനങ്ങളെല്ലാം കലണ്ടറില്‍ നോട്ട് ചെയ്ത് വെച്ച് ആ ദിവസങ്ങളില്‍ ഷൂട്ടിംഗിന് പോവാറില്ല അദ്ദേഹം. മെയ് മാസത്തിലും ഷൂട്ടിംഗിന് പോവാറില്ല. മക്കളുടെ വെക്കേഷന്‍ സമയത്ത് സൂര്യ ഒപ്പമുണ്ടാവാറുണ്ടെന്നും ജ്യോ പറയുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളെല്ലാം അദ്ദേഹം ഓര്‍ത്തിരിക്കാറുണ്ട്. ഇതുവരെയും തങ്ങള്‍ വഴക്കിട്ടിട്ടില്ലെന്നും താരപത്‌നി പറയുന്നു.

പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

ജ്യോതികയുടെ 40ാമത്തെ പിറന്നാളിന് സൂര്യ സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കി ഞെട്ടിച്ചിരുന്നു. ബീച്ച് തനിക്കൊരുപാട് ഇഷ്ടമാണ്. കടലിന് അഭിമുഖമായി ഒരു വീട് വാങ്ങണമെന്നായിരുന്നു താന്‍ കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്നത്. ആ പശ്ചാത്തലം തനിക്കൊരുപാട് ഇഷ്ടമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു അന്നത്തെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ബീച്ചിലായിരുന്നു പാര്‍ട്ടി ഒരുക്കിയത്. അദ്ദേഹത്തിന്‍രെ പ്രവര്‍ത്തിയില്‍ തന്റെ കണ്ണുനിറഞ്ഞ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിരുന്നുവെന്നും ജ്യോതിക പറയുന്നു. വിവാഹ ദിനത്തില്‍ മുഴുവന്‍ സമയവും അദ്ദേഹത്തിന് തനിക്കൊപ്പമുണ്ടായിരുന്നു. തന്നെ താങ്ങി നിര്‍ത്തുന്ന തൂണാണ് അദ്ദേഹം. തന്‍രെ അസാന്നിധ്യത്തില്‍ ഒരിക്കല്‍പ്പോലും ഒരു പാരതി പോലും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും ജ്യോതിക പറയുന്നു. 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്നും താരം ഓര്‍ത്തെടുക്കുന്നു. സില്ലിന് ഒരു കാതലിലെപ്പോലെ ഡയറി സംഭവങ്ങളൊന്നും സൂര്യയുടെ ജീവിതത്തില്‍ ഇല്ലെന്നും ജ്യോതിക പറയുന്നു. അത്തരം രഹസ്യങ്ങളൊന്നും അദ്ദേഹത്തിനില്ല.

ബൈക്കോടിക്കാന്‍ പഠിപ്പിച്ചു

ബൈക്കോടിക്കാന്‍ പഠിപ്പിച്ചു

മഗലിയാര്‍ മട്ടുമെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ജ്യോതിക ബൈക്കോടിക്കാന്‍ പഠിച്ചത്. സൂര്യയായിരുന്നു പഠിപ്പിച്ചത്. 2 ദിവസത്തെ പഠനത്തിന് ശേഷം തന്നെ തനിക്ക് ബാലന്‍സ് കിട്ടിയിരുന്നതായി ജ്യോതിക ഓര്‍ക്കുന്നു. ആദ്യത്തെ പഠനത്തിന് ശേഷം പിന്നെ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സൂര്യ ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങിയത്. ഒരു പെണ്‍കുട്ടിയായിരുന്നു അന്ന് ബൈക്ക് ഡെലിവറി ചെയ്തത്. അന്ന് വന്ന പെണ്‍കുട്ടിയായ ഷീബയായിരുന്നു പിന്നീട് പഠിപ്പിച്ചത്. ബൈക്കോടിക്കാനുള്ള ധൈര്യം നല്‍കിയത് സൂര്യ തന്നെയായിരുന്നു. തങ്ങള്‍ ിരുവരും പിന്നീട് ബൈക്ക് യാത്രകള്‍ നടത്തിയിരുന്നു. ബുള്ളറ്റ് യാത്ര നന്നായി ആസ്വദിച്ചിരുന്നു തങ്ങള്‍.

English summary
Jyothika's interesting revealations about Surya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more