twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുമാരി സുലുവിന്റെ തമിഴ് പതിപ്പുമായി ജ്യോതിക എത്തുന്നു! കാട്രിന്‍ മൊഴി' റിലീസ് തിയ്യതി പുറത്ത്‌

    By Midhun
    |

    തെന്നിന്ത്യന്‍ സിനിമയില്‍ താരറാണിയായി തിളങ്ങിയ നടിയാണ് ജ്യോതിക. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന നടി ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയായിരുന്നു തിരിച്ചെത്തിയിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത തമിഴ് പതിപ്പ് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

    ശരീരത്തെക്കുറിച്ച് കമന്റടിക്കുന്നത് ഇഷ്ടമല്ല; അതിനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് വിദ്യശരീരത്തെക്കുറിച്ച് കമന്റടിക്കുന്നത് ഇഷ്ടമല്ല; അതിനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് വിദ്യ

    36 വയതിനിലെ എന്ന ഈ ചിത്രത്തിനു ശേഷം ജ്യോതിക സിനിമാ രംഗത്ത് സജീവമായിരുന്നു. മഗളിയര്‍ മട്ടും,നാച്ചിയാര്‍ തുടങ്ങിയ ചിത്രങ്ങളാണ് തുടര്‍ന്ന് ജ്യോതികയുടെതായി പുറത്തിറങ്ങിയിരുന്നത്. കൈനിറയെ ചിത്രങ്ങളാണ് ജ്യോതികയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

    jyothika

    ജ്യോതിക മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് കാട്രിന്‍ മൊഴി. രാധാ മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയയറപ്രവര്‍ത്തകര്‍ കാട്രിന്‍ മൊഴി അണിയിയിച്ചൊരുക്കിയിരിക്കുന്നത്. വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. വിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത്. മാനവ് കൗള്‍ ആയിരുന്നു ഹിന്ദിയില്‍ ഈ വേഷം ചെയ്തിരുന്നത്.

    jyothika

    സൂപ്പര്‍താരം ചിമ്പുവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ശരണ്യ, ഉര്‍വശി,ലക്ഷമി മഞ്ചു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് മുത്തുസാമി ചായാഗ്രഹം നിര്‍വ്വഹിച്ച ചിത്രത്തിന് എഎച്ച് കാഷിഫ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ പതിനെട്ടിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    മാത്തന്റെ അപ്പു ഇനി ഫഹദിന്റെ പ്രിയ! വരത്തന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്! കാണൂമാത്തന്റെ അപ്പു ഇനി ഫഹദിന്റെ പ്രിയ! വരത്തന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്! കാണൂ

    അഞ്ജലിയെ കണ്ട് തുളളിച്ചാടി പേര്‍ളി മാണി! ഒപ്പം വരവേറ്റ് മത്സരാര്‍ത്ഥികള്‍! വീഡിയോ വൈറല്‍! കാണൂഅഞ്ജലിയെ കണ്ട് തുളളിച്ചാടി പേര്‍ളി മാണി! ഒപ്പം വരവേറ്റ് മത്സരാര്‍ത്ഥികള്‍! വീഡിയോ വൈറല്‍! കാണൂ

    English summary
    jyothika's katrin mozhi movie release date
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X