For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയും ജ്യോതികയും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് പിന്നാലെ വിവാഹം! ഭൂമിക പറഞ്ഞ കഥ വൈറല്‍

  |

  തമിഴ് നടന്‍ സൂര്യയെ ആരാധിക്കുന്നവര്‍ ഒരുപാടുണ്ട്. നല്ലൊരു നടന്‍ എന്നതിലുപരി സൂര്യയെ ആരാധിക്കാന്‍ ചില കാര്യങ്ങള്‍ കൂടിയുണ്ട്. നല്ലൊരു ഭര്‍ത്താവും അച്ഛനും നല്ലൊരു മനുഷ്യ സ്‌നേഹയുമൊക്കെയാണ് സൂര്യ. താരത്തിന്റെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജ്യോതികയുടെ പിന്തുണ എത്രത്തോളമാണെന്ന് പല അഭിമുഖങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

  സൂര്യ-ജ്യോതിക താരദമ്പതിമാരെ കുറിച്ച് പറയുമ്പോള്‍ സെപ്റ്റംബര്‍ പതിനൊന്ന് മറക്കാന്‍ പറ്റാത്ത ദിവസമാണ്. ഇരുവരുടെയും വിവാഹവാര്‍ഷികമാണ്. ഇന്നേ ദിവസം ഏറ്റവുമധികം ചര്‍ച്ചയാക്കപെടുന്നത് സില്ലുന്ന് ഒരു കാതല്‍ എന്ന സിനിമ ആയിരിക്കും. സൂര്യയും ജ്യോതികയും അവരുടെ യഥാര്‍ഥ ദാമ്പത്യ ജീവിതം എങ്ങനെയാണോ അതുപോലെ ജീവിച്ച് കാണിച്ച സിനിമയാണ് സില്ലുന്ന് ഒരു കാതല്‍.

  തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മികച്ചൊരു നടന്‍ എന്നതലിപുരി സൂര്യ നല്ലൊരു ഭര്‍ത്താവും അച്ഛനുമാണെന്ന് ജ്യോതിക പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു പൊതുപരിപാടിയില്‍ സൂര്യയെ കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. നേരെ തിരിച്ചും അങ്ങനെയാണ്. ജ്യോതികയെ കുറിച്ച് സൂര്യ പറയുന്നതും ഇത് തന്നെയാണ്. ഇന്നിതാ സൂര്യയും ജ്യോതികയും ്തങ്ങളുടെ പതിനാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്.

  2006 സെപ്റ്റംബര്‍ പതിനൊന്നിനാനായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരാവുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ താരദമ്പതിമാര്‍ക്കുള്ള ആശംസകള്‍ വന്ന് നിറയുകയാണ്. ഒപ്പം ഇരുവരുടെയും കരിയറില്‍ വലിയ വിജയമായിരുന്ന സില്ലുന്ന് ഒരു കാതല്‍ എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും. സൂര്യയുടെയും ജ്യോതികയുടെയും വിവാഹത്തിന് തൊട്ട് മുന്‍പ് സെപ്റ്റംബര്‍ എട്ടിനായിരുന്നു ഈ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. പതിനാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിച്ചത്. ഒപ്പം നടി ഭൂമിക ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

  എന്‍ കൃഷ്ണ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം 2006 ലാണ് റിലീസ് ചെയ്യുന്നത്. സാമ്പത്തിക വിജയം നേടി കൊടുത്ത സിനിമ എന്നത് മാത്രമല്ല നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച ഗൗതം എന്ന കഥാപാത്രത്തിന്റെ കാമുകിയായിട്ടായിരുന്നു ഭൂമിക അഭിനയിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമയെ കുറിച്ച് ഭൂമിക പറഞ്ഞിരുന്നു. എന്റെ ഹൃദയത്തോട് അത്രയും അടുത്ത് കിടക്കുന്ന സിനിമയാണ് സില്ലുന്ന് ഒരു കാതല്‍. ഒരു കഥാപാത്രത്തിന്റെ രണ്ട് വശങ്ങള്‍ കാണിച്ച് തന്ന ചിത്രമാണിത്.

  തുടക്കത്തില്‍ ജ്യോതികയുടെ കഥാപാത്രമായിരുന്നു കൃഷ്ണ സാര്‍ എനിക്ക് തന്നത്. പക്ഷേ എനിക്ക് അത് വേണ്ടെന്ന് പറയുകയായിരുന്നു. ഐശ്വര്യ എന്ന വേഷം ഒരു വെല്ലുവിളി നിറഞ്ഞതാണെന്നും അത് ഞാന്‍ ചെയ്യാമെന്ന് ഏറ്റെടുക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് അത് വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്റര്‍വല്ലിന് ശേഷം ഓസ്‌ട്രോലിയയില്‍ പോയി വരുന്ന ഐശ്വര്യയുടെ കഥാപാത്രം പ്രത്യേകിച്ചും മനോഹരമായിരുന്നു എന്നാണ് ഭൂമിക പറയുന്നത്. അതേ സമയം ഭൂമിക ആ വേഷം തിരഞ്ഞെടുത്തത് നന്നായി എന്നാണ് ആരാധകര്‍ പറയുന്നത്.

  Recommended Video

  ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!| Filmibeat Malayalam

  സൂര്യയുടെയും ജ്യോതികയുടെയും കരിയറിലെ ഒന്നിച്ചുള്ള സിനിമകളിലെ മികച്ച വേഷം സില്ലുന്ന് ഒരു കാതലിലെ ആയിരുന്നു. ഗൗതവും അദ്ദേഹത്തിന്റെ ഭാര്യ കുന്തവിയും വിവാഹശേഷമുള്ള അവരുടെ പ്രണയവുമൊക്കെ ഏറെ ആഘോഷിക്കപ്പെടുന്നതാണ്. തമിഴിലൊരുക്കിയ സിനിമയാണെങ്കിലും മലയാളത്തിലും വലിയ സ്വീകരണം ലഭിച്ച ചിത്രമായിരുന്നിത്.

  English summary
  Jyothika's Role In Sillunu Oru Kaadhal Was Initially Offered To Bhumika, Revealed The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X