twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനികാന്തിനുമപ്പുറം കാര്‍ത്തി, കാലയെ മറികടന്ന് കടൈക്കുട്ടി സിങ്കത്തിന് പുതിയ റെക്കോര്‍ഡ്!

    |

    റെക്കോര്‍ഡുകള്‍ പിറക്കുകയും തകര്‍ക്കുകയും ചെയ്യുന്നത് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ഒരു പുതിയ കാര്യമല്ല. പുതിയ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത് തമിഴകത്തിന്റെ യുവതാരം കാര്‍ത്തിയാണ്. രജനികാന്ത് ചിത്രം കാലയെ പിന്തള്ളിയാണ് കാര്‍ത്തി പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. പാണ്ഡിരാജ് കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്ത കടൈക്കുട്ടി സിങ്കമാണ് തമിഴ് ബോക്‌സ് ഓഫീസിലെ പുതിയ താരം.

    <strong>വിവാഹം പോലും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി! രാജീവ് പിള്ളയ്ക്ക് നിറഞ്ഞ് കൈയ്യടി! കാണൂ!</strong>വിവാഹം പോലും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി! രാജീവ് പിള്ളയ്ക്ക് നിറഞ്ഞ് കൈയ്യടി! കാണൂ!

    2018ല്‍ തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ചിത്രമെന്ന റിക്കോര്‍ഡാണ് കടൈക്കുട്ടി സിങ്കം സ്വന്തമാക്കിയിരിക്കുന്നത്. ഈ വെള്ളിയാഴ്ച വിജയകരമായ ആറാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ചിത്രം കാലയേക്കാള്‍ ബഹുദൂരം മുന്നോട്ട് കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ പൊന്‍തൂവലായ ചിത്രം 2018ല്‍ ഏറ്റവും ഉയര്‍ന്ന ഗ്രോസ് നേടിയ ചിത്രമായി മാറിയിരിക്കുകയാണ്.

    karthi

    കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത കാല ജൂലൈ ഏഴിനാണ് തിയറ്ററിലെത്തിയത്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു കാലയ്ക്ക് ലഭിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ കഥ പറയുന്ന കടൈക്കുട്ടി സിങ്കം ജൂലൈ 13നായിരുന്നു തിയറ്ററിലെത്തിയത്.

    2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ കാര്‍ത്തിയുടെ സഹോദരന്‍ സൂര്യ നിര്‍മിച്ച് പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയേഷയാണ് ചിത്രത്തിലെ നായിക. ശക്തി ഫിലിം ഫാക്ടറിയാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. 25 കോടി ബജറ്റിലൊരുക്കിയ ചിത്രം ഇതിനോടകം 70 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.

    English summary
    kadaikutty singam crossed kaala record
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X