For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിസിനസുകാരനെ വിവാഹം കഴിക്കാനൊരുങ്ങി കാജല്‍ അഗര്‍വാള്‍! നടിയുടെ വിവാഹം ഇനിയും വൈകുമെന്ന് സൂചന

  |

  ലോക്ഡൗണ്‍ കാലമാണെങ്കിലും ചില വമ്പന്‍ താരവിവാഹങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കാറുണ്ട്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ നടി മിയ ജോര്‍ജിന്റെ വിവാഹമായിരുന്നു നടന്നത്. അത് മാത്രമല്ല തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരം വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നയന്‍താര- വിഘ്‌നേശ് ശിവന്‍ താരജോഡികള്‍ക്ക് പിന്നാലെ കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തയായിരുന്നു വന്നത്.

  അതുപോലെ നടി കാജല്‍ അഗര്‍വാളും വിവാഹിതയാവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടി തന്നെയായിരുന്നു വിവാഹത്തെ കുറിച്ചുള്ള സൂചന ആരാധകര്‍ക്ക് നല്‍കിയത്. അന്ന് മുതല്‍ പലതരത്തിലുള്ള ഗോസിപ്പുകള്‍ വന്നെങ്കിലും ഈ ലോക്ഡൗണ്‍ കാലത്താണ് വാര്‍ത്തകള്‍ ശക്തമായത്. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയായിരുന്നു കാജല്‍ അഗര്‍വാള്‍. മലയാളത്തില്‍ കാര്യമായി അഭിനയിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷ ചിത്രങ്ങളുടെ റീമേക്കിലൂടെ കാജല്‍ കേരളത്തിനും പ്രിയപ്പെട്ട നായികയായി. രാം ചരണിനൊപ്പം നായികയായി അഭിനയിച്ച ധീര എന്ന സിനിമയിലെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും നടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു എന്നറിഞ്ഞതിന്റെ ആകാംഷയിലായിരുന്നു ആരാധകര്‍.

  കഴിഞ്ഞ മാസം കാജലിന്റെ വിവാഹം നിശ്ചയം കഴിഞ്ഞെന്നും ബിസിനസുകാരനായ ഗൗതം ആണ് വരനെന്നും തരത്തിലാണ് റിപ്പോര്‍ട്ട് വന്നത്. വൈകാതെ ഇരുവരും വിവാഹിതരാവുമെന്നും പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത കൊടുത്തിരുന്നു. ഇതോടെയാണ് വിവാഹക്കാര്യം നാട്ടില്‍ വീണ്ടും പാട്ടായത്. കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ നടി ലക്ഷ്മി മഞ്ജു നടത്തുന്ന ചാറ്റ് ഷോ യിലൂടെയാണ് താന്‍ സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരാളെ വിവാഹം കഴിക്കുമെന്ന കാര്യം കാജല്‍ വെളിപ്പെടുത്തിയത്.

  നേരത്തെ സാധാരണക്കാരനായ ഒരാളുമായി താന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ശതകോടീശ്വരനാ. ഗൗതവുമായിട്ടുള്ള ബന്ധം നടിയുടെ മാതാപിതാക്കള്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്നാണ് അറിയുന്നത്. അറേഞ്ച് മ്യാരേജ് ആയി അടുത്ത വര്‍ഷം തന്നെ ഉണ്ടാവുമെന്നും പറയപ്പെടുന്നു. എന്നാല്‍ കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധികള്‍ മാറിയതിന് ശേഷം വിവാഹം നടത്തിയാല്‍ മതിയെന്നാണ് കാജലിന്റെ താല്‍പര്യമെന്നും അതുകൊണ്ട് വിവാഹം കുറച്ച് കൂടി വൈകാന്‍ സാധ്യതയുണ്ട്.

  പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

  2020 ല്‍ കുടുംബിനിയാകാനുള്ള തയ്യാറെടുപ്പില്‍ ആണെന്നായിരുന്നു അന്ന് നടി പറഞ്ഞിരുന്നത്. അതിനിയും വൈകുമെന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്. വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വന്നിരുന്നു. രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തില്‍ കാജലിന്റെ ഉറ്റസുഹൃത്തും നടനുമായ ശ്രീനിവാസ് ബെല്ലംകൊണ്ട പങ്കെടുത്തതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. നടിയോ അവരുടെ കുടുംബമോ വിവാഹവുമായി ബന്ധപ്പെട്ട് ഇനിയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കാജല്‍ തന്നെ വാര്‍ത്ത പുറത്ത് വിടുമെന്നാണ് പറയപ്പെടുന്നത്.

  English summary
  Kajal Aggarwal's Wedding With Gautham Postponed To Next Year, Latest Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X