twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനിയുടെ രാഷ്ട്രീയമല്ല സിനിമയിൽ! കാലയിലെ രാഷ്ട്രീയം വേറെ, സംവിധായകൻ തന്നെ തുറന്നു പറയുന്നു

    വോട്ട് ബാങ്ക് മുന്നിൽ കണ്ട് ചിത്രത്തിൽ ഒരു ഡയലോഗ് പോലുമില്ല

    |

    ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സ്റ്റൈൽ മന്നൻ രജനി ചിത്രം കാല. ജൂൺ 6 ന് പ്രദർശനത്തിനെത്തിയ കാലയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്ത് സ്റ്റൈൽ മന്നന്റെ തന്നെ ഹിറ്റ് ചിത്രമായ കബാലിയ്ക്ക് ശേഷം ഈ കൂട്ട്കെട്ട് വീണ്ടും ചേർന്നപ്പോൾ മറ്റൊരു ഹിറ്റ് ചിത്രത്തിന് കളമൊരുങ്ങുകയായിരുന്നു. ചിത്രം മികച്ച വിജയം നേടി മുന്നേറുമ്പോൾ കാലയെ ചുറ്റിപ്പറ്റി ചില സംശയങ്ങൾ ഉയരുന്നുണ്ട്.

    ഇങ്ങനെയാെക്കെ പ്ലിങ് ആക്കാമോ ചേട്ടാ !!കിട്ടിയ പണിയെ കുറിച്ച് പേളി പറയുന്നതിങ്ങനെ, വീഡിയോ കാണാംഇങ്ങനെയാെക്കെ പ്ലിങ് ആക്കാമോ ചേട്ടാ !!കിട്ടിയ പണിയെ കുറിച്ച് പേളി പറയുന്നതിങ്ങനെ, വീഡിയോ കാണാം

    രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു ശേഷം പുറത്തു വന്ന ചിത്രമാണ് കാല. അതിനാൽ തന്നെ ചിത്രവും അദ്ദേഹത്തിന്റ രാഷ്ട്രീയവുമായി ചിത്രത്തിന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. അതിനുള്ള മറുപടി സംവിധായകൻ പാ രഞ്ജിത്ത് തന്നെ പറയുകയാണ്. ഏഷ്യനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്.

    19 ഓളം എല്ലുകൾ ഒരുമിച്ച് പൊട്ടി! ഭാര്യയ്ക്ക് അറിയില്ലായിരുന്നു, അപകടത്തെക്കുറിച്ച് പീറ്റര്‍ ഹെയ്‌ൻ19 ഓളം എല്ലുകൾ ഒരുമിച്ച് പൊട്ടി! ഭാര്യയ്ക്ക് അറിയില്ലായിരുന്നു, അപകടത്തെക്കുറിച്ച് പീറ്റര്‍ ഹെയ്‌ൻ

    കാലയുടെ രാഷ്ട്രീയം

    കാലയുടെ രാഷ്ട്രീയം

    രജനിയുടെ രാഷ്ട്രീയ പ്രവേശത്തിനു ശേഷം പുറത്തു വന്ന ആദ്യ ചിത്രമാണ് കാല. അതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല ചിത്രത്തിൽ പറയുന്നത്. ചിത്രം പറയുന്നത് തന്റെ രാഷ്ട്രീയമാണ് അല്ലാതെ രജനി സാറിന്റെ രാഷ്ട്രീയമല്ലെന്നും സംവിധായകൻ പറ‍ഞ്ഞു. കൂടാതെ രജനികാന്തിനോ പാർട്ടിയ്ക്കോ വേണ്ടി ചിത്രത്തിൽ ഒരു ഡയലോഗു പോലും എഴുതിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

     ചിത്രത്തിൽ ഇടപെടൽ

    ചിത്രത്തിൽ ഇടപെടൽ

    രജനി സാറിന്റെ പുതിയ പാർട്ടി പ്രഖ്യാപിച്ചതിനു ശേഷമാണ് കാലയുടെ ഷൂട്ടിങ്ങ് പൂർത്തിയാകുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയ്ക്ക് വേണ്ടി തിരക്കഥയിൽ ഒരു ഡയലോഗു പോലും മാറ്റി എഴുതിയിട്ടില്ല. കൂടാതെ ആദ്ദേഹം ഒരു തരത്തിലുമുള്ള ഇടപെടൽ ചിത്രത്തിൽ നടത്തിയിട്ടില്ലെന്നും പാ. രഞ്ജിത്ത് പറ‍ഞ്ഞു. താൻ മുൻപ് തയ്യാറാക്കി വച്ചിരുന്നതു പോലെ തന്നെയാണ് സിനിമ മുന്നോട്ടു പോയതും ഷൂട്ടിങ് പൂർത്തിയാക്കിയതും. ചിത്രത്തിൽ ഒരു ഡയലോഗു പോലും മാറ്റി ചേർക്കാൻ ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

    തന്റെ രാഷ്ട്രീയം വേറെ

    തന്റെ രാഷ്ട്രീയം വേറെ

    വ്യക്തമായ രാഷ്ട്രീയമുള്ള വ്യക്തിയാണ് താൻ. അത് അദ്ദേഹവുമായി പല അവസരത്തിൽ ചർച്ച ചെയ്യാറുമുണ്ട്. കൂടാതെ വോട്ട് ബാങ്ക് മുന്നിൽ കണ്ട് ചിത്രത്തിൽ ഒരു ഡയലോഗ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാലയിലെ രാഷ്ട്രീയം തന്റെ രാഷ്ട്രീയം മാത്രമാണെന്നും അതിൽ മറ്റാരുടയും ഇടപെടൽ നടന്നിട്ടില്ലെന്നും പാ രഞ്ജിത്ത് വ്യക്തമാക്കി.

    ആരാധകർ സ്വീകരിക്കും

    ആരാധകർ സ്വീകരിക്കും

    രജനിയെ പോലുളള ഒരു താരമൂല്യമുള്ള സ്റ്റാറിനെ വ്ച്ച് സിനിമ ചെയ്യുന്നത് ഒരു ചലഞ്ചിങ്ങ് ആണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുളള ഒരു താരമാണ് രജനി. ആയതിനാൽ അദ്ദേഹത്തിനെ വച്ച് ഒരു സിനിമ എടുക്കുമ്പോൾ താരത്തിന്റെ ആരാധകർ അത് എങ്ങനെയെടുക്കുമെന്നുള്ളത് ഒരു വെല്ലുവിളിയാണ്. ആരാധകർക്ക് എതിർപ്പ് ഉണ്ടാക്കുന്ന തരത്തിലുളള സിനിമകൾ ചെയ്യാതിരിക്കാൻ ശ്രമമുണ്ടാകും. എന്നാൽ നമ്മൾ പ്രേക്ഷകരെ ഇത്തരത്തിലുളള സന്ദർഭങ്ങളിൽ തെറ്റിധരിക്കാറുണ്ട്. തങ്ങളുടെ നായകനെ എപ്പോഴും സ്റ്റീരിയോടൈപ്പ് വേഷങ്ങളില്‍ കാണാൻ അവർ ആഗ്രഹിക്കുന്നില്ല. പുതിയ കഥാപാത്രങ്ങളുമായി പ്രിയതാരം പ്രത്യക്ഷപ്പെട്ടാലും അവര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കും.

    ചിത്രത്തിൽ ഒരു കാര്യം നിർബന്ധം

    ചിത്രത്തിൽ ഒരു കാര്യം നിർബന്ധം

    കാലയിൽ ഒരേയൊരു കാര്യം മാത്രമാണ് നിർബന്ധം പിടിച്ചത്. ചിത്രം കാണുന്ന പ്രേക്ഷകർ ആദ്യം മുതൽ അവസാനം വരെ സിനിമയിൽ മുഴുകി ഇരിക്കണമെന്ന്. പ്രേക്ഷകര്‍ ആദ്യം മുതല്‍ സിനിമയില്‍ മുഴുകിയിരുന്നാൽ പറയാനുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ പറയാനാവും. അതിനാല്‍ താരങ്ങളുടെ പ്രകടനങ്ങളില്‍ ഞാന്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. രജനി സാറിന്‍റെ മാത്രമല്ല, കാലയുടെ ഭാര്യയായി വന്ന ഈശ്വരി റാവു, ഹുമ ഖുറേഷി, അഞ്ജലി പാട്ടീല്‍, സമുദ്രക്കനി, നാനാ പടേക്കര്‍ ഇവരുടെയെല്ലാം കഥാപാത്രരൂപീകരണത്തിൽ താൻ ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. ആ കഥാപാത്രങ്ങള്‍ പ്രേക്ഷകരുമായി എളുപ്പത്തില്‍ വിനിമയം നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. സിനിമ കണ്ട് തീയേറ്റര്‍ വിടുന്നവരുടെ മനസ്സില്‍ ഈ കഥാപാത്രങ്ങളെല്ലാം മായാതെ നില്‍ക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പാ.രഞ്ജിത്ത് പറഞ്ഞു

    English summary
    kala is not saying rajini's politics its my politics says p ranjith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X