For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമല്‍ ഹസനെ ദുബായി എയര്‍പോര്‍ട്ടില്‍ കണ്ട വിശാല്‍ ഞെട്ടി

By Aswathi
|

താഴെ കാണുന്ന ചിത്രത്തില്‍ വിശാലിനൊപ്പം നില്‍ക്കുന്നത് ആരാണെന്ന് മനസ്സിലായോ?. എന്ത് വിഡ്ഡിത്തമാണല്ലേ, തലക്കെട്ടില്‍ കമല്‍ ഹസന്‍ എന്ന് പറഞ്ഞിട്ടല്ലേ ഈ തല തിരിഞ്ഞ ചോദ്യം. എന്തായാലും ചോദ്യത്തിലൊരു സാരമുണ്ട്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ഈ ചിത്രത്തില്‍ വിശാലിനൊപ്പം നില്‍ക്കുന്നത് കമല്‍ ഹസനാണെന്ന് പറഞ്ഞില്ലെങ്കില്‍ പെട്ടന്നു പിടികിട്ടുക അല്പം പ്രയാസം തന്നെ. ദുബായി എയര്‍പോര്‍ട്ടി ഈ വേഷത്തില്‍ ഉലകനായകനെ കണ്ട വിശാല്‍ ആദ്യമൊന്ന് അമ്പരന്നു.

vishal-kamal-hassan

സി സുന്ദര്‍ സംവിധാനം ചെയ്യുന്ന, 'ആമ്പല' എന്ന തന്റെ പുതിയ ചിത്രത്തില്‍ ഒരു പാട്ട് രംഗം ഇറ്റലിയില്‍ ചിത്രീകരിച്ച് മടങ്ങുകയായിരുന്നു വിശാല്‍. ദുബായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പരിചിതമായ ഒരു മുഖം കണ്ട് വിശാല്‍ ഒന്ന് നിന്നു.

ആ രൂപത്തെ ഒരു തരത്തിലും പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍ അടുത്തറിയാവുന്ന ആരുടേയോ ആണെന്ന് വിശാലിന് ഉറപ്പായിരുന്നു. അതെ അത് ഉലകനായകന്‍ കമല്‍ ഹസന്‍ തന്നെ. അപ്പോള്‍ തന്നെ ആ ഗെറ്റപ്പില്‍ ഒരു ഫോട്ടോ എടുത്ത് വിശാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

English summary
Actor Vishal who went to Italy to shoot songs for 'Aambala' directed by Sundar C, seems to have met a look alike of Ulaganayagan Kamal Haasan. The young and handsome hero has posted picture of himself with the look alike whom he had met at the Dubai airport.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more