twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രുതിയും അക്ഷരയും ഇപ്പോഴും ആ തീരുമാനത്തെ എതിര്‍ക്കുന്നു! തുറന്നു പറഞ്ഞ് കമല്‍ഹാസന്‍

    By Midhun
    |

    ഉലകനായകന്‍ കമല്‍ഹാസന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. പ്രേക്ഷക മനസുകളില്‍ നിന്നും ഇപ്പോഴും മായാതെ കിടക്കുന്ന നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം തന്റെ കരിയറില്‍ ചെയ്തിരുന്നു. അഭിനയത്തില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്റെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

    'നാമൊന്നല്ലേ നമ്മൊളന്നല്ലേ'! കേരള ജനതയ്‌ക്കൊരു ഉണര്‍ത്തുപാട്ടുമായി രശ്മി സതീഷ്! കാണൂ'നാമൊന്നല്ലേ നമ്മൊളന്നല്ലേ'! കേരള ജനതയ്‌ക്കൊരു ഉണര്‍ത്തുപാട്ടുമായി രശ്മി സതീഷ്! കാണൂ

    വിശ്വരൂപം 2 എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രം സമ്മിശ്ര പ്രതികരണവുമായി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. അടുത്തിടെ നടന്നൊരു ഒരഭിമുഖത്തിലായിരുന്നു താനെടുത്ത ഒരു തീരുമാനത്തോട് മകള്‍ ശ്രുതി ഹാസന് പൂര്‍ണ വിയോജിപ്പുണ്ടെന്ന കാര്യം കമല്‍ പറഞ്ഞത്. തന്റെ കരിയറിലെ സുപ്രധാനമായ ഒരു തീരുമാനമാണിതെന്നും എന്നാല്‍ മകള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

    കമലിന്റെ ആ തീരുമാനം

    കമലിന്റെ ആ തീരുമാനം

    അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടാണ് കമല്‍ഹാസന്‍ അഭിനയജീവിതത്തില്‍ ജൈത്രയാത്ര തുടരുന്നത്. തുടക്കത്തില്‍ ലഭിച്ച അതേസ്വീകാര്യത ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ലഭിക്കാറുണ്ട്. വ്യത്യസ്ഥമാര്‍ന്ന സിനിമകളും അഭിനയരീതികളുമായിരുന്നു കമല്‍ഹാസനെ മറ്റുളള നടന്മാരില്‍ നിന്നും വേറിട്ട് നിര്‍ത്തിയിരുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടന്‍ സിനിമകള്‍ ചെയ്തിരുന്നു. സിനിമകളില്‍ തിളങ്ങിനില്‍ക്കുമ്പോഴും ജനസേവനത്തിന് ഇറങ്ങുകായെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന് വലിയ അഭിനന്ദനങ്ങളായിരുന്നു ലഭിച്ചിരുന്നത്.

    രാഷ്ട്രീയ പ്രവേശനം

    രാഷ്ട്രീയ പ്രവേശനം

    അടുത്തിടെയായിരുന്നു കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയിരുന്നത്. മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി വലിയ പ്രതീക്ഷകളായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. രാഷ്ട്രീയ പ്രവേശത്തോടനുബന്ധിച്ച് തമിഴ്‌നാട് പര്യടനവും അദ്ദേഹം നടത്തിയിരുന്നു. രാഷ്ട്രീയ ജീവിതത്തിന് വിലങ്ങുതടിയായാല്‍ സിനിമ ഉപേക്ഷിക്കുമെന്ന തീരുമാനം അടുത്തിടെയായിരുന്നു താരം അറിയിച്ചിരുന്നത്. കമലിന്റെ ആരാധകരെല്ലാം വലിയ പിന്തുണ ഈ തീരുമാനത്തിന് അറിയിച്ചിരുന്നു.

    വീട്ടില്‍ നിന്നുളള എതിര്‍പ്പ്

    വീട്ടില്‍ നിന്നുളള എതിര്‍പ്പ്

    എന്നാല്‍ അതേസമയം വീട്ടില്‍ നിന്നും വലിയ എതിര്‍പ്പാണ് ഈ തീരുമാനത്തില്‍ ഉണ്ടായതെന്ന് കമല്‍ പറഞ്ഞിരുന്നു.അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു കമല്‍ ഇക്കാര്യം പറഞ്ഞത്‌. മൂത്തമകള്‍ ശ്രുതി ഹാസനാണ് അച്ഛന്റെ അഭിപ്രായത്തോട് പൂര്‍ണമായി വിയോജിപ്പ് നടത്തിയതെന്നാണ് കമല്‍ പറയുന്നത്. മക്കളായ ശ്രുതിയും അക്ഷരയുമാണ് തന്റെ തീരുമാനത്തെ കാര്യമായി എതിര്‍ക്കുന്നതെന്ന് കമല്‍ഹാസന്‍ പറയുന്നു.

    കമല്‍ പറഞ്ഞത്

    കമല്‍ പറഞ്ഞത്

    ശ്രുതിയും അക്ഷരയും ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പൂര്‍ണമായി അതൃപ്തിയിലാണ് അവര്‍. പ്രത്യേകിച്ച് ശ്രുതി,എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ് അവള്‍ ചോദിക്കുന്നത്. അങ്ങനെ ചോദിക്കുവാന്‍ അവള്‍ക്ക് അവകാശമുണ്ട്. ആ കലാകാരന്‍ അവളിലുമുണ്ട്. അവള്‍ അവളുടെ ഡിഎന്‍എയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്. പക്ഷേ എന്റെ തീരുമാനത്തില്‍ പിന്നോട്ടു പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.

    ഇന്ത്യന്‍ 2 എന്ന ചിത്രം

    ഇന്ത്യന്‍ 2 എന്ന ചിത്രം

    ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രം ഇന്ത്യന്‍ 2 ആയിരിക്കും കമലിന്റെ അവസാന ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സിനിമയില്‍ നിന്നും വിട്ടുനിന്ന് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് നടന്റെ ആഗ്രഹമെന്നും അറിയുന്നു. ജനസേവനം എന്ന തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.

    ആടുകളത്തിനു ശേഷം ഞെട്ടിക്കാനായി ധനുഷ്-വെട്രിമാരന്‍ ടീമെത്തുന്നു! വടചെന്നൈയുടെ റീലിസ് ഡേറ്റ് പുറത്ത്‌ആടുകളത്തിനു ശേഷം ഞെട്ടിക്കാനായി ധനുഷ്-വെട്രിമാരന്‍ ടീമെത്തുന്നു! വടചെന്നൈയുടെ റീലിസ് ഡേറ്റ് പുറത്ത്‌

    കേരളത്തിന് സഹായവുമായി നടന്‍ രാഘവ ലോറന്‍സും! ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കുംകേരളത്തിന് സഹായവുമായി നടന്‍ രാഘവ ലോറന്‍സും! ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കും

    English summary
    Kamal haasan says about his family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X