twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീ ടുവിന് പിന്തുണയുമായി കമല്‍ഹാസനും! വൈരമുത്തു-ചിന്മയി വിഷയത്തില്‍ നടന്റെ പ്രതികരണമിങ്ങനെ

    By Midhun Raj
    |

    സിനിമാ മേഖലയെ സംബന്ധിച്ചുളള മീ ടു വെളിപ്പെടുത്തലുകള്‍ കത്തികയറുകയാണ്. ബോളിവുഡിലും തെന്നിന്ത്യയിലുമുളള നടിമാര്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. തൊഴിലിടത്തില്‍ നിന്നും അല്ലാതെയും തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്. ഹോളിവുഡില്‍ തുടങ്ങിയ മീടു ക്യാംപെയ്ന്‍ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു ഇന്ത്യയില്‍ വീണ്ടും സജീവമായി മാറിയിരുന്നത്. തെന്നിന്ത്യയില്‍ നിന്ന് ഗായിക ചിന്മയി നടത്തിയൊരു വെളിപ്പെടുത്തലും ഏറെ തരംഗം സൃഷ്ടിച്ചിച്ചിരുന്നു.

    96 പോലെ ജീവിതത്തിലും പ്രണയ ജോഡികളോ? കുട്ടി ജാനുവിന്റെയും റാമിന്റെയും മറുപടി ഇങ്ങനെ! കാണൂ96 പോലെ ജീവിതത്തിലും പ്രണയ ജോഡികളോ? കുട്ടി ജാനുവിന്റെയും റാമിന്റെയും മറുപടി ഇങ്ങനെ! കാണൂ

    കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ആണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ചിന്മയി എത്തിയിരുന്നത്. ചിന്മയിയുടെ വെളിപ്പെടുത്തലുകള്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വൈരമുത്തു ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുമായി ചിന്മയി എത്തിയിരുന്നു. തമിഴില്‍ മീ ടു മൂവ്‌മെന്റ് കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍ എത്തിയിരുന്നു. മീ ടു ക്യാംപെയ്‌നെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

    മീ ടു വെളിപ്പെടുത്തലുകള്‍

    മീ ടു വെളിപ്പെടുത്തലുകള്‍

    സിനിമാ രംഗത്തെ മീ ടു വെളിപ്പെടുത്തലുകള്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരുന്നത്. തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ മുന്‍പ് തുറന്നുപറയാന്‍ മടിച്ചവര്‍ക്ക് മീടു ക്യാംപെയ്ന്‍ ഒരു പ്രചോദനമായി മാറിയിരുന്നു. തനുശ്രീ ദത്തക്ക് പിന്നാലെ ആയിരുന്നു കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. മീ ടു വിലൂടെ സിനിമാ രംഗത്തെ പ്രമുഖരായ ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നായിരുന്നു നടിമാര്‍ വെളിപ്പെടുത്തിയിരുന്നത്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും ഇത്തരം വ്യക്തികള്‍ക്കെതിരെയുളള വെളിപ്പെടുത്തലുകള്‍ സിനിമാ പ്രവര്‍ത്തകരിലെന്ന പോലെ പ്രേക്ഷകരിലും ഞെട്ടലുണ്ടാക്കിയിരുന്നു.

    ചിന്മയി വൈരമുത്തു വിവാദം

    ചിന്മയി വൈരമുത്തു വിവാദം

    ചിന്മയിയുടെ വെളിപ്പെടുത്തലോടെ ആയിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മീ ടു മൂവ്‌മെന്റെ് സജീവമായിരുന്നത്. കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട മോശം അനുഭവമായിരുന്നു ചിന്മയി പങ്കുവെച്ചിരുന്നത്. സ്വിറ്റ്‌സര്‍ലണ്ടിലുളള ശ്രീലങ്കന്‍ തമിഴ് അസോസിയേഷന്‍ സംഘടിപ്പിച്ച സംഗീത നിശക്കിടെ തനിക്ക് വൈരമുത്തുവില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് ചിന്മയി പറഞ്ഞിരുന്നു. 2005ലായിരുന്നു സംഭവം നടന്നത്. ഹോട്ടല്‍ മുറിയില്‍ ചെന്ന് വൈരമുത്തുവിനെ കാണണമെന്നും അദ്ദേഹവുമായി സഹകരിക്കണമെന്നും സംഘാടകരില്‍ ഒരാള്‍ തന്നോട് ആവശ്യപ്പെട്ടതായി ചിന്മയി പറഞ്ഞിരുന്നു. വിസമ്മതിച്ചാല്‍ കരിയര്‍ നഷ്ടമാവുമെന്നും ഇവര്‍ പറഞ്ഞതായി ചിന്മയി വെളിപ്പെടുത്തിയിരുന്നു.

    കമല്‍ഹാസന്റെ പ്രതികരണം

    കമല്‍ഹാസന്റെ പ്രതികരണം

    ചിന്മയി-വൈരമുത്തു വിവാദം കത്തിനില്‍ക്കെ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. ഇത്തരം അനുഭവങ്ങള്‍ തുറന്നുപറയുന്നവരെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണക്കുകയാണ് വേണതെന്ന് പറഞ്ഞുകൊണ്ടായിരുന്നു കമല്‍ഹാസന്‍ എത്തിയിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവേ ആയിരുന്നു കമല്‍ഹാസന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നുത്.

    കമല്‍ പറഞ്ഞത്

    കമല്‍ പറഞ്ഞത്

    ആരോപണ വിധേയരായ ആളുകള്‍ മൗനം വെടിഞ്ഞ് സംസാരിക്കാന്‍ തയ്യാറാകണമെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. നമ്മള്‍ എല്ലാവരും ഇതില്‍ അഭിപ്രായം പറയാന്‍ നിന്നാല്‍ അതു ചിലപ്പോള്‍ തെറ്റായി പോകും. നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്നുപറയട്ടെ. സ്വാഗതാര്‍ഹമായൊരു കാര്യം തന്നെയാണ് മീ ടു മൂവ്‌മെന്റ്. പക്ഷേ അത് സത്യസന്ധമായിരിക്കണം എന്നു മാത്രം.കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    ഖുഷ്ബു പറഞ്ഞത്

    ഖുഷ്ബു പറഞ്ഞത്

    മീ ടു മൂവ്‌മെന്റില്‍ പ്രതികരണവുമയി നടി ഖുശ്ബുവും രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ പേജിലൂടെയായിരുന്നു നടി പ്രതികരണവുമായി എത്തിയിരുന്നത്. സ്ത്രീകളുടെ ഇത്തരം തുറന്നുപറച്ചിലുകള്‍ കാണുന്നത് കഷ്ടമാണെന്നും നിങ്ങള്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ടുണ്ടെങ്കില്‍ ധൈര്യപൂര്‍വ്വം തുറന്നുപറയുവെന്നു ഖുശ്ബു പറഞ്ഞു. കുറ്റക്കാരായവരെ തുറന്നുകാണിക്കുകയാണ് വേണ്ടത്. അതിനു കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കുക. അല്ലാതെ ഒരു ക്യാംപെയിനിന്റെ ഭാഗമായി മാത്രം പറഞ്ഞുപോകുമ്പോള്‍ നേരെ നിന്ന് പോരാടുന്നവരുടെ യുദ്ധങ്ങളെ കൂടി നിങ്ങള്‍ തോല്‍പ്പിക്കുകയാണ്.ഖുശ്ബു പറഞ്ഞു.

    കാറില്‍ വെച്ച് പാനീയം കൂടിപ്പിച്ചു,ശേഷം ഹോട്ടല്‍മുറിയിലേക്ക് കൊണ്ടുപോയി! സുഭാഷ് ഗായ്‌ക്കെതിരെ ആരോപണം കാറില്‍ വെച്ച് പാനീയം കൂടിപ്പിച്ചു,ശേഷം ഹോട്ടല്‍മുറിയിലേക്ക് കൊണ്ടുപോയി! സുഭാഷ് ഗായ്‌ക്കെതിരെ ആരോപണം

    അര്‍ച്ചനയുടെ വാദം തെറ്റ്! അപ്പോള്‍ തന്നെ പുറത്താക്കിയിരുന്നു! നിയമനടി സ്വീകരിക്കുമെന്നും മാക്ട!അര്‍ച്ചനയുടെ വാദം തെറ്റ്! അപ്പോള്‍ തന്നെ പുറത്താക്കിയിരുന്നു! നിയമനടി സ്വീകരിക്കുമെന്നും മാക്ട!

    English summary
    kamal haasan speaks on chinmay-vairamuthu contraversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X