twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിശ്വരൂപം' തകര്‍ക്കാന്‍ ശ്രമിച്ചത് ജയലളിത??? കമലഹാസന്റെ വെളിപ്പെടുത്തല്‍!!!

    വിശ്വരൂപത്തിനെതിരെ മുസ്ലീം സംഘടനകളെ അന്നത്തെ ഭരണാധികാരി ഉപയോഗിച്ചെന്ന് കമല്‍ഹാസന്‍. ലോക വ്യാപകമായി റിലീസ് ചെയ്ത സിനിമ രണ്ട് ആഴ്ചയ്ക്ക ശേഷമാണ് തമിഴ് നാട്ടില്‍ റിലീസിനെത്തിയത്.

    By Karthi
    |

    ഇന്ത്യന്‍ സിനിമയില്‍ വിവാദങ്ങള്‍ക്ക് തെല്ലും കുറവില്ല. സിനിമകളുടെ പ്രമേയം മുതല്‍ പോസ്റ്ററുകള്‍ പോലും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. തെന്നിന്ത്യയില്‍ അടുത്ത കാലത്ത് ഏറെ വിവാദമുണ്ടാക്കിയ ചിത്രമായിരുന്നു കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം.

    രാജ്യത്താകമാനം ചിത്രം വിവാദമുണ്ടാക്കി. മുസ്ലീം സങ്കടനകളായിരുന്നു ചിത്രത്തിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ ചിത്രത്തിനെതിരെ മുസ്ലീം സംഘടനകളെ ചിലര്‍ മന:പ്പൂര്‍വം തിരിക്കുകയായിരുന്നെന്നും കമല്‍ഹാസന്‍ ആരോപിക്കുന്നു. പുതിയ തലൈമുറൈ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം കമല്‍ഹാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

    സിനിമയെ തകര്‍ക്കാന്‍ രാഷ്ട്രീയ നീക്കം നടന്നു

    സിനിമയെ തകര്‍ക്കാന്‍ ചിലര്‍ മുസ്ലീം സംഘടനകളെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നെന്ന് കമല്‍ പറഞ്ഞു. ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്. ഇത്രമാത്രം വിവാദങ്ങള്‍ ഉണ്ടാകാന്‍ മാത്രം താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കമല്‍ പറഞ്ഞു.

    വിരല്‍ ചൂണ്ടുന്നത് ജയലളിതയിലേക്ക്

    തന്റെ ചിത്രത്തിനെതിരെ രാഷ്ട്രീയ നീക്കം നടത്തിയെന്ന ആരോപിക്കുന്ന കമല്‍ അതിന് പിന്നില്‍ അന്ന് ഭരണത്തിലിരുന്ന വ്യക്തിയാണെന്നും പറയുന്നു. അത് ഡിഎംകെയോ, കമ്മ്യൂണിസ്റ്റ് സംഘടനകളോ അല്ലെന്ന് പറയുമ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.

    നേരിട്ട് പറയുന്നില്ല

    അന്ന് ഭരണത്തിലിരുന്ന വ്യക്തിയാണെന്ന് പറയുന്നുണ്ടെങ്കിലും അത് ആരാണെന്ന് വ്യക്തമായി തുറന്ന് പറയാന്‍ കമല്‍ഹാസന്‍ തയാറാകുന്നില്ല. അതേസമയം ആരാണെന്നുള്ളതിന് വ്യക്തമായ സൂചനകള്‍ നല്‍കുന്നുമുണ്ട്. സൂചനകള്‍ ജയലളിതയ്ക്ക് നേരെയാണ്.

    മുസ്ലീംങ്ങളെ അപമാനിച്ചു

    തീവ്രവാദം പ്രമേയമാക്കി ഇറക്കിയ ചിത്രത്തില്‍ മുസ്ലീം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ആരോപണം. യുദ്ധത്തിന് പോകുന്നതിന് മുമ്പ് ഖുറാന്‍ ചുംബിക്കുന്ന രംഗവും ചിത്രത്തിലുണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു ശക്തമായ പ്രതിഷേധവുമായി സംഘടനകള്‍ ഇറങ്ങയത്. ചിത്രം നിരോധിക്കണമെന്നുവരെ ആവശസ്യമുയര്‍ന്നു.

    തമിഴ് നാട്ടില്‍ വൈകി റിലീസ് ചെയ്തു

    2013 ജനുവരി 25നാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ പിന്നേയും രണ്ട് ആഴ്ച കഴിഞ്ഞാണ് ഫെബ്രുവരി ഏഴിനാണ് ചിത്രം തമിഴ്‌നാട്ടിലെ തിയറ്ററുകളിലെത്തിയത്. സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ ചിത്രം തമിഴ്‌നാട്ടില്‍ നിരോധിക്കുകയും ചെയ്തു.

    കമലിന്റെ സ്വപ്‌ന സിനിമ

    കമല്‍ഹാസന്റെ സ്വപ്‌ന സിനിമയായിരുന്നു വിശ്വരൂപം. ചിത്രത്തിന്റെ രചന, സംവിധാനം, നിര്‍മാണം എന്നിവയ്ക്ക് പുറമേ നായകനും കമല്‍ഹാസനായിരുന്നു. 100 കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കുള്ള ചിത്രത്തിനായി തന്റെ വീട് വരെ പണയം വച്ചിരുന്നെന്ന് കമല്‍ഹാസന്‍ പറഞ്ഞിട്ടുണ്ട്. വിവാദങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുകയും ചെയ്തു.

    രണ്ടാം ഭാഗത്തിന്റെ പണിപ്പുരയില്‍

    ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് കമലഹാസന്‍. 2017 അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്. റോ ഏജന്റെ് മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിക്കുന്നത്. രാഹുല്‍ ബോസ്, ആന്‍ഡ്രിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

    English summary
    The film, which released worldwide on January 25, 2013, was deferred by two weeks in Tamil Nadu following protests by Muslim outfits and an alleged involvement by the then state government.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X