twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് മുസ്ലീം സംഘടനകള്‍, ഇന്നോ??? വിവാദത്തിന്റെ പുലിവാല് പിടിച്ച് കമല്‍ഹാസന്‍!!!

    സ്ത്രീയെ വെച്ച് ചൂതാട്ടം നടത്തിയെന്ന വരച്ചിടുന്ന മഹാഭാരതത്തെയാണ് ഇന്ത്യ ഇത്രയും ആദരവോടെ കാണുന്നത്. സ്ത്രീയെ ഒരു ഉത്പന്നം കണക്കെയാണ് ഗ്രന്ഥത്തില്‍ പറയുന്നതെന്നുമുള്ള കമല്‍ഹാസന്റെ പ്രസ്താവന വിവാദത്തില്‍

    By Karthi
    |

    വിവാദങ്ങളുടെ പുലിവാല്‍ പിടിക്കല്‍ പതിവാക്കിയിരിക്കുകയാണ് കമല്‍ഹാസന്‍. എല്ലാം വര്‍ഗീയതയുടെ പേരിലാണെന്നത് ഏറെ യാദൃശ്ചീകം. കമലിന്റെ സംവിധാനത്തില്‍ അദ്ദേഹം തന്നെ നായകനായി എത്തിയ വിശ്വരൂപമായിരുന്നു അദ്ദേഹത്തെ ആദ്യം വിവാദത്തിലാക്കിയത്. മുസ്ലീം സംഘടനകളാണ് ആദ്യം അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്.

    അപകീര്‍ത്തകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഹിന്ദുമക്കള്‍ കക്ഷിയാണ് (എച്ച്എംകെ)യാണ് കമല്‍ഹാസനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

    മഹാഭാരതത്തിനെതിരെ

    മഹാഭാരതത്തെ അപമാനിച്ചെന്നാണ് ആരോപണം. കമല്‍ ഹിന്ദു വിരുദ്ധനാണെന്നും തങ്ങളുടെ മതവികാരം വൃണപ്പെട്ടന്നുമാണ് ആരോപണം. മുമ്പ് ഖുറാനേക്കുറിച്ചോ ബൈബിളിനേക്കുറിച്ചോ മോശമായിട്ട് കമലഹാസന്‍ സംസാരിച്ചട്ടുണ്ടോയെന്നും എച്ച്എംകെ ചോദിക്കുന്നു. കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ നിരവധിപ്പേര്‍ രംഗത്തുവന്നിട്ടുണ്ട്.

    സ്ത്രീ ഒരു ഉത്പന്നം

    സ്ത്രീയെ വെച്ച് ചൂതാട്ടം നടത്തിയെന്ന വരച്ചിടുന്ന മഹാഭാരതത്തെയാണ് ഇന്ത്യ ഇത്രയും ആദരവോടെ കാണുന്നത്. സ്ത്രീയെ ഒരു ഉത്പന്നം കണക്കെയാണ് ഗ്രന്ഥത്തില്‍ പറയുന്നതെന്നുമായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്.

    കോലം കത്തിക്കാനുള്ള ശ്രമം

    കമല്‍ഹാസനെതിരെ ചില സംഘടനകള്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധ പ്രകടനം നടത്തിയതായാണ് വിവരം. താരത്തിന്റെ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ കീറിയെറിഞ്ഞു. കമല്‍ഹാസന്റെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് വിഫലമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

    വിശ്വരൂപം വിവാദം

    കമല്‍ഹാസന്റെ സ്വപ്‌ന സിനിമയായ വിശ്വരൂപം റീലീസ് ചെയ്യുന്ന സമയത്തും സമാനമായ രീതിയില്‍ താരം വിവാദത്തില്‍ പെട്ടിരുന്നു. ചിത്രത്തില്‍ മുസ്ലീം വിഭാഗത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നെന്നായിരുന്നു ആരോപണം. അന്ന് മുസ്ലീം സംഘടനകളായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.

    റിലീസ് തടഞ്ഞു

    വിവാദത്തേത്തുടര്‍ന്ന് തമിഴ് നാട്ടില്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞു. ലോകവ്യാപകമായി ചിത്രം റിലീസിനെത്തി രണ്ട് മാസം കഴിഞ്ഞാണ് ചിത്രം തമിഴ്‌നാട്ടില്‍ റിലീസിനെത്തിയത്. ഇതിന് പിന്നില്‍ ജയലളിതയായിരുന്നെന്നും കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

    English summary
    Kamal Haasan had said that India is a nation which honours a book, which is centred around the theme of gambling away a woman as if she were an object.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X