twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമല്‍ ഹാസന്റെ ലിപ്പ് ലോക്ക്! വിശ്വരൂപം 2 വിന് കിട്ടിയ പണി ചെറുതല്ല! സിനിമ അതിശയിപ്പിക്കുന്നു..

    |

    വലിയ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ഉലകനായകന്‍ കമല്‍ ഹാസന്റെ സിനിമയാണ് വിശ്വരൂപം 2. ഇന്ന് മുതല്‍ തിയറ്ററുകൡലേക്കെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള ഭീകരവാദം പശ്ചാതലമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കോടികള്‍ മുടക്കി ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ വമ്പന്‍ സ്വീകരണത്തോട് കൂടിയാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

    ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീനിഷിനെ രക്ഷിച്ചത് പേര്‍ളി മാണി! കഥ പറഞ്ഞ് പേളി, ബിഗ് ബോസില്‍ ട്വിസ്റ്റ്ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീനിഷിനെ രക്ഷിച്ചത് പേര്‍ളി മാണി! കഥ പറഞ്ഞ് പേളി, ബിഗ് ബോസില്‍ ട്വിസ്റ്റ്

    തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് വിശ്വരൂപം 2 നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയ വിശ്വരൂപം 2 റിലീസിനെത്തുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിയമക്കുരുക്കില്‍ പെട്ടുപോയ സിനിമയ്ക്ക് ഒരുപാട് രംഗങ്ങള്‍ ഒഴുവാക്കേണ്ടി വന്നിരുന്നു.

    പൃഥ്വിരാജിന്റെ യാത്ര മമ്മൂട്ടിയ്‌ക്കൊപ്പമല്ല, അതിനും മുകളിലേക്ക്! കൂടെ ബോക്‌സോഫീസിനെ തകര്‍ക്കുന്നുപൃഥ്വിരാജിന്റെ യാത്ര മമ്മൂട്ടിയ്‌ക്കൊപ്പമല്ല, അതിനും മുകളിലേക്ക്! കൂടെ ബോക്‌സോഫീസിനെ തകര്‍ക്കുന്നു

    വിശ്വരൂപം

    വിശ്വരൂപം

    2013 ല്‍ കമല്‍ ഹാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിശ്വരൂപം. വിശ്വരൂപം പ്രേക്ഷകര്‍ക്ക് അത്ഭുതമായി തോന്നിയത് സംവിധാനത്തിനൊപ്പം നായകന്‍, തിരക്കഥാകൃത്ത് എന്നീ വേഷങ്ങളെല്ലാം കമല്‍ഹാസന്‍ തന്നെയായിരുന്നു എന്നതിലൂടെയാണ്. നിര്‍മാണത്തിലും കമല്‍ ഹാസന്‍ പങ്കാളിയായിരുന്നു. തമിഴിലും ഹിന്ദിയിലും നിര്‍മ്മിച്ച വിശ്വരൂപം ഒരു സ്പൈ ത്രില്ലര്‍ ചിത്രമായിരുന്നു. രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറേമിയ, ജയ്ദീപ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. മുടക്ക് മുതലിന്റെ ഇരട്ടി കളക്ഷന്‍ ബോക്സോഫീസില്‍ തരംഗമായിരുന്നു വിശ്വരൂപം.

    വിശ്വരൂപം 2

    വിശ്വരൂപം 2

    വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമായി വിശ്വരൂപം 2 എന്നൊരു സിനിമ കൂടി ചെയ്യാന്‍ കമല്‍ഹാസന്‍ തീരുമാനിച്ചതോടെ ആരാധകരും ആവേശത്തിലായിരുന്നു. ആക്ഷന്‍ ചിത്രമായി ഒരുക്കിയ വിശ്വരൂപം 2 വിനും നായകന്‍, സംവിധാനം, നിര്‍മാണം, കഥ, എന്നിവയെല്ലാം കമല്‍ ഹാസന്‍ തന്നെയായിരുന്നു. നിരവധി റിലീസുകള്‍ മാറ്റി ഒടുവില്‍ ആഗസ്റ്റ് പത്തിന് സിനിമ റിലീസിനെത്തിയിരിക്കുകയാണ്.

    കേന്ദ്രകഥാപാത്രങ്ങള്‍

    കേന്ദ്രകഥാപാത്രങ്ങള്‍

    ആദ്യഭാഗം പോലെ തന്നെ ഒതുക്കമുള്ള തിരക്കഥയാണ് കമല്‍ ഹാസന്‍ സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. വിശ്വരൂപത്തിലെ പോലെ തന്നെ കമല്‍ ഹാസന്‍ നായകനാവുമ്പോള്‍ രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറേമിയ, ശേഖര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

     സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്..

    സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്..

    വിശ്വരൂപം 2 വിനെതിരെ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരുന്നു. കടുത്ത നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നത്. ഇതോടെ സിനിമയിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത വേര്‍ഷനില്‍ നിന്നും പതിനാലോളം രംഗങ്ങളാണ് കട്ട് ചെയ്ത് മാറ്റിയിരിക്കുന്നത്. അത് മാത്രമല്ല കമല്‍ ഹാസന്റെ ലിപ് ലോക്ക് രംഗങ്ങളടക്കം ഒഴിവാക്കിയിരിക്കുകയാണ്.

     ഒഴിവാക്കിയ രംഗങ്ങള്‍..

    ഒഴിവാക്കിയ രംഗങ്ങള്‍..

    ആന്‍ഡ്രിയ ജെറോമിയ അവതരിപ്പിച്ച അഷ്മിതയെ കൊല്ലുന്ന രംഗങ്ങളില്‍ മാറ്റം വരുത്താന്‍ പറഞ്ഞിരുന്നു. അഷ്മിതയെ വെട്ടിനുറുക്കിയ രംഗങ്ങളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അതിനൊപ്പം രാഹുല്‍ അവതരിപ്പിച്ച ഒമര്‍ രക്തം ശര്‍ദ്ധിക്കുന്ന രംഗമെന്നിങ്ങനെയാണ് നിരവധി രംഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്.

    സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധം

    സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധം

    മുന്‍പ് വിശ്വരൂപത്തിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തീവ്രവാദ വിരുദ്ധ യുദ്ധത്തിന്റെ മറവില്‍ മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു തമിഴ്നാട്ടിലെ ചില സംഘടനകള്‍ രംഗത്ത് എത്തിയത്. ഇവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം തടഞ്ഞിരുന്നു. സിനിമ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ വീണ്ടും എഡിറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം വരെ ജയലളിത സര്‍ക്കാര്‍ ചെയ്തിരുന്നു. തന്റെ സിനിമയ്ക്ക് നേരെ ഭീകരവാദമാണ് നടത്തിയതെന്ന് കമല്‍ ഹാസനും ആരോപിച്ചിരുന്നു.

    English summary
    Kamal Hassan starrer Vishwaroopam 2: Censor Board orders 14 cuts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X