For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെ അവതരിപ്പിക്കാന്‍ ജയലളിത മനസില്‍ കണ്ടിരുന്നത് ഐശ്വര്യയെ; ആ കഥ ഇങ്ങനെ!

  |

  തമിഴകത്തിന്റെ തലൈവി ജയലളിതയുടെ ജീവിതം സിനിമയായി വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. കങ്കണ റണാവത്ത് ആണ് തലൈവി എന്ന ചിത്രത്തില്‍ ജയലളിതയായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കങ്കണയുടെ ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. തമിഴ് സിനിമയിലെ സൂപ്പര്‍ നായികയും തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വനിതയുമായ തമിഴ് നാടിന്റെ മുന്‍ മുഖ്യമന്ത്രി ജയലളിതയായി തകര്‍പ്പന്‍ പ്രകടനമാണ് കങ്കണ കാഴ്ചവച്ചിരിക്കുന്നത്.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

  അതേസമയം രസകരമായൊരു വസ്തുത എന്തെന്നാല്‍ തന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായികയായി അഭിനയിക്കണമെന്ന് ജയലളിത ആഗ്രഹിച്ചിരുന്നത് ഐശ്വര്യ റായ് ആയിരുന്നു. നടി സിമ്മി ഗെര്‍വാള്‍ ആണ് രസകരമായ ഈ പിന്നാമ്പുറ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. കങ്കണ നായികയായി എത്തുന്ന ചിത്രത്തിന്റെ പ്രേത്യക സ്‌ക്രീനിംഗിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സിമ്മിയുടെ പ്രതികരണം.

  ജയലളിതയായുള്ള കങ്കണയുടെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് തന്നെയാണ് സിമ്മി ജയലളിതയുടെ ആഗ്രഹത്തെക്കുറിച്ച് മനസ് തുറന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ''കങ്കണയുടെ തീവ്ര നിലപാടുകളെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. പക്ഷെ അവളുടെ അഭിനയ മികവിനെ പിന്തുണയ്ക്കുന്നു. തലൈവിയില്‍ തന്റെ സര്‍വ്വവും സമര്‍പ്പിച്ചാണ് കങ്കണ അഭിനയിച്ചിരിക്കുന്നത്. ജയ ജീ ആഗ്രഹിച്ചിരുന്നത് തന്റെ വേഷം ഐശ്വര്യ റായ് അവതരിപ്പിക്കണമെന്നായിരുന്നു. പക്ഷെ കങ്കണയുടെ പ്രകടനത്തെ അംഗീകരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അരവിന്ദ് സ്വാമി എംജിആര്‍ പുനരവതരിച്ചത് പോലുണ്ടായിരുന്നു'' എന്നായിരുന്നു സിമ്മിയുടെ വാക്കുകള്‍.

  അരവിന്ദ് സ്വാമിയുടെ പ്രകടനത്തേയും സിമ്മി അഭിനന്ദിക്കുന്നുണ്ട്. സ്‌ക്രീനിലുള്ളത് അരവിന്ദ് സ്വാമിയാണെന്ന് മറന്നു പോയെന്നും ശരിക്കും എംജിആര്‍ തന്നെയായിരുന്നുവെന്നും സിമ്മി പറയുന്നു. അതേസമയം ചിത്രത്തോട് തനിക്കുള്ള ഒരു പരാതിയും സിമ്മി പങ്കുവെക്കുന്നുണ്ട്. ജയലളിതയുടെ കുട്ടിക്കാലം വിട്ടുകളഞ്ഞുവെന്നാണ് സിമ്മിയുടെ പരാതി. ജയലളിതയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ഇംപാക്ട് ഉണ്ടാകുമായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ അത് തന്റെ മാത്രം അഭിപ്രായം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  കങ്കണ റണാവത് ജയലളിതയാകുമ്പോള്‍ അരവിന്ദ് സ്വാമി എംജിആറായാണ് ചിത്രത്തിലെത്തുന്നത്. മാധു, പ്രകാശ് രാജ്, ജിഷു സെന്‍ഗുപ്ത, ഭാഗ്യശ്രീ, പൂര്‍ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൡലെത്തുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ധാക്കഡ് ആണ് കങ്കണയുടെ പുതിയ സിനിമ. ദിവ്യ ദത്തയും അര്‍ജുന്‍ രാംപാലുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വ്യോമസേന പൈലറ്റിന്റെ വേഷത്തിലെത്തുന്ന തേജസ് എന്ന ചിത്രവും കങ്കണുടേതായി അണിയറയിലൊരുങ്ങുന്നുണ്ട്.

  Kangana Ranaut claims she's better at stunts than Tom Cruise

  ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്.

  Also Read: പ്രണയമുണ്ടോ, സോള്‍മേറ്റ് ആരാണ്? കുടുംബവിളക്കിലെ സഞ്ജനയുടെ മറുപടി

  അതേസമയം ചിത്രത്തിനെതിരെ വിമര്‍ശനവുമായി അണ്ണാ ഡിഎംകെ രംഗത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ഡി ജയകുമാറാണ് രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ മികച്ചതായി വന്നിട്ടുണ്ടെങ്കിലും എംജിആറിനെ ചെറുതാക്കിയാണ് അവതരി്പ്പിച്ചിരിക്കുന്നതെന്നും ചില രംഗങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നുമാണ് അണ്ണാ ഡിഎംകെയുടെ ആരോപണം. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഒരുപാട് വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം തനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്ന കങ്കണയുടെ വാക്കുകളും ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ എന്നും കങ്കണയുടെ കൂടെ തന്നെയുണ്ടന്നതാണ് വസ്തുത.

  English summary
  Kangana Starrer Thalaivi Is Out Jayalalitha Wanted Aishwarya Rai To Play Herself In Biopic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X