For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബസ് ഡ്രൈവറുടെ മകന്‍ ഇന്ന് കന്നഡ സിനിമയിലെ റോക്ക് സ്റ്റാർ!! യഷിന്റെ ഹൃദയസ്പർശിയായ കഥ പറഞ്ഞ് വിശാല്‍

|

ചില സിനിമ കഥകൾ സത്യമായി സംഭവിക്കാറുണ്ട്. സിനിമയിൽ കണ്ട് കൈയ്യടിക്കുന്നത് ജീവിതത്തിൽ നേരിടേണ്ടി വരും. ഇന്നത്തെ ഭൂരിഭാഗം ചെറുപ്പക്കാരുടേയും മനസ്സിൽ സിനിമയായിരിക്കും. സിനിമയിൽ ഒന്ന് കയറി കൂടാൻ പറ്റുന്ന ഒരു ചാൻസു പോലും ആരും പാഴക്കാറില്ല. വെള്ളിത്തിരയിൽ തല കാണിക്കുക എന്നത് വലിയൊരു കടമ്പടയാണ്. അത്ര വേഗം സിനിമ നമുക്ക് വേണ്ടി വാതിൽ തുറക്കില്ല. കഠിന പ്രത്യത്നത്തിലൂടെ മാത്രമേ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിയുകയുളളൂ.

പ്രിയയെ ട്രോളി മലയാളികൾ!! ബോളിവുഡിൽ എത്തിയപ്പോൾ ഇത്രയ്ക്ക് ഗ്ലാമറാകാമോ.. കാണൂ

സിനിമ സപ്പോർട്ടില്ലാതെ വേദനയും കഷ്ടപ്പാടും സഹിച്ച് സിനിമയിൽ സൂപ്പർ സ്റ്റാറായി മാറുക .. എന്നിങ്ങനെയുള്ള കഷ്ടപ്പാടിലൂടെ താരങ്ങളായ നിരവധി സ്റ്റാറുകൾ നമ്മുടെ സിനിമ മേഖലയിലുണ്ട്. അതിന് ജനറേഷന്റെ വ്യത്യാസമുണ്ട്. എന്നാൽ ഇപ്പോഴും ഇത്തരത്തിലുള്ള മികച്ച താരങ്ങൾ ഇന്ത്യൻ സിനിമയിലുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് യഷ്-അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന വീഡിയോയാണ്. നടൻ വിശാലാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

 പ്രവചനം ഫലിച്ചു

പ്രവചനം ഫലിച്ചു

കർണ്ണാടകയിലെ സാധാരണ ഒരു ബസ് ഡ്രൈവറുടെ മകനാണ് നവീൻ കുമാർ. താൻ ഭാവിയിൽ വലിയ സ്റ്റാറായി തീരുമെന്ന് പറഞ്ഞ ആ യുവാവിനെ അന്ന് പലരും പരിഹസിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ആ ബസ് ഡ്രൈവറിന്റെ മകൻ തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്. അന്ന് പരിഹസിച്ചവർ ഇന്ന് കയ്യടിച്ചിരിക്കുകയാണ്. വർഷങ്ങൾ കഴിയുമ്പോൾ ആ പഴയ ബസ് ഡ്രൈവറുടെ മകൻ കന്നഡയിലെ സൂപ്പർ താരമായിരിക്കുകയാണ്.

 പെട്ടെന്നുളള വളർച്ച

പെട്ടെന്നുളള വളർച്ച

അഭിനയത്തിനോട് അടങ്ങാത്ത അഭിനിവേശമായിരുന്നു . അതിനാൽ തന്നെ പഠന ശേഷം നാടകത്തിൽ ചേർന്നു. പിന്നീട് മെല്ലേ മെല്ലേ മിനി സ്ക്രീനിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു. 2007 ൽ ജമ്പട ഹുഡിയ എന്ന ഫീച്ചർ ഫിലിമില്‌‍ സഹനാടനായി തുടങ്ങി. തൊട്ടടുത്ത വർഷം തന്നെ മോഗിന മനസു'വിലൂടെയാണ് നായകനായി വെള്ളിത്തിരയിൽ തിളങ്ങി. തന്റെ ആദ്യ ചിത്രത്തിലെ നായിക രാധിക പണ്ഡിറ്റ് ഇദ്ദേഹത്തിന്റെ ജീവിത സഖിയാവുകയും ചെയ്തു.

 കഷ്ടപ്പാടുകൾ

കഷ്ടപ്പാടുകൾ

സിനിമയിൽ ഇന്നു കാണുന്ന നിലയിൽ എത്തിപ്പെടാൻ ഒരുപാട് ത്യാഗങ്ങൾ അദ്ദേഹത്തിന് സഹിക്കേണ്ടി വന്നിരുന്നു. അതെല്ലാം വീഡിയോയിൽ പ്രതിപാദിക്കുന്നുമുണ്ട്. യഷ് എന്ന സൂപ്പർ താരത്തിലേയ്ക്കുളള കടമ്പ വളരെ വലുതായിരുന്നുയ യഷ് നായകനായി എത്തിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ് ഏറെ പ്രതിസന്ധി തരണം ചെയ്താണ് റിലീസിനെത്തിയത്. പ്രതിസന്ധികൾ തരണം ചെയ്ത എത്തിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നനു.

നൂറ് കോടി ക്ലബിൽ

നൂറ് കോടി ക്ലബിൽ

ചിത്രം 2018 ഡിസംബർ 21 നായിരുന്നു റിലീസിനെത്തിയത്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ബൊംഗ്ലൂർ മജിസ്ട്രേറ്റ് കോടതി സ്റ്റേ ചെയ്തിരുന്നു.ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടന്നാണ് ചിത്രം നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്.യഷ് ദക്ഷിണേന്ത്യയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെത്തിക്കുകയാണ്‌. തെന്നിന്ത്യൻ ഭാഷകളായ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, ഭാഷകളിലായി രാജ്യത്താകെ 1500 തീയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എല്ലായിടത്തും നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

തൊഴിലാഴളികളുടെ അടിമ ജീവിതം

തൊഴിലാഴളികളുടെ അടിമ ജീവിതം

1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളർച്ചയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ. ഹോംബാള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ശ്രീനിധി ഷെട്ടിയാണ് നായിക. അയ്യപ്പ,ബി സുരേഷ്, ശ്രീനിവാസ് മൂര്‍ത്തി, ആനന്ദ് നാഗ്, രൂപാരായ്യപ്പ, അച്യുത്കുമാര്‍, നാഗാഭരണ, ഹാരീഷ് റോയ്, ദിനേഷ് മംഗളൂര്‍ അശ്വത്, നീനാസം, അര്‍ച്ചന ജോയ്‌സ്, മാളവിക തുടങ്ങിയവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം തമന്നയും അതിഥി വേഷത്തിലെത്തുന്നുണ്ട്.

English summary
kannada super star yash untold life story kgf super hit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more