For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാർത്തി അത്ഭുതപ്പെടുത്തി! തനിയ്ക്ക് അത് സാധിച്ചത് ഒരു ചിത്രത്തിൽ മാത്രം, സഹോദരനെ കുറിച്ച സൂര്യ

  |

  തെന്നിന്ത്യൻ സിനിമ ലേകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമ്പി. കോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കാർത്തിയും ജ്യോതികയും ഈ ചിത്രത്തിലൂടെ ആദ്യമായി ഒന്നിക്കുകയാണ്. മലയാളികൾക്കും ഏറെ അഭിമാനിക്കാൻ കഴിയുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ പ്രിയ സംവിധായകനായ ജീത്തു ജോസഫാണ് തമ്പി സംവിധാനം ചെയ്യുന്നത്. കൂടാതെ മലയാളി പ്രേക്ഷകരുട പ്രിയപ്പെട്ട താരമായ നിഖിത വിമലും കാർത്തിയുടെ നായികയായി കോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട്.

  കാർത്തിക്കും ജ്യോതികയ്ക്കുമൊപ്പം സത്യരാജും ഒരു പ്രധാനവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫാമിലി എന്റടെയിനറും ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. നിഖിത വിമലിനെ കൂടാതെ മലയാളി താരങ്ങളായ അൻസൻ പോൾ, ഹരീഷ് പേരടി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു. തമ്പിയിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം നടൻ സൂര്യയും പങ്കെടുത്തിരുന്നു. . കൈദി യുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് " തമ്പി ".

  " രണ്ടു വർഷത്തെ കഠിനാധ്വാനം ഈ സിനിമയ്ക്കു പിന്നിലുണ്ടെന്നു ചടങ്ങിൽ സംസാരിക്കവെ കാർത്തി പറഞ്ഞു. . സത്യരാജ് സർ ഇല്ലെങ്കിൽ ഈ സിനിമ തന്നെ വേണ്ട എന്ന് ഞാൻ പറഞ്ഞു. എല്ലാവരെയും കൂട്ടിയിണക്കി ഈ സിനിമ ചെയ്യാൻ ഇത്രയും സമയം വേണ്ടി വന്നു. നേരത്തേ തന്നെ മോഹൻലാൽ , കമലഹാസൻ എന്നിവരെ വെച്ച് സിനിമ ചെയ്ത സവിധായകന്നണ് ജിത്തു ജോസഫ്. അത് കൊണ്ട് തന്നെ ആദ്യം ഭയമായിരുന്നു എനിക്ക്. പക്ഷെ പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായി നല്ല സഹകരണവും പ്രോത്സാഹനവും സൗഹൃദവുമായിരുന്നു അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഒരു സംവിധായകൻ എന്ന നിലക്ക് അഭിനേതാക്കളിൽ നിന്നും എന്താണ് വേണ്ടത് എന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു

  ജ്യോതികയോടൊപ്പം അഭിനയിച്ചത്
  ചേട്ടത്തിയോടൊപ്പം അഭിനയിച്ചത് പ്രത്യേക അനുഭവമായി. ഒരു കഥാപാത്രത്തിനു അവർ കാണിക്കുന്ന ശ്രദ്ധയും അധ്വാനവും എന്നെ അത്ഭുതപ്പെടുത്തി. ചേട്ടത്തിയോടൊപ്പം ഇങ്ങനെ ഒരു സിനിമയിൽ അഭിനയിക്കുമെന്ന് ഞാൻ കരുതിയതേയല്ല. അവർക്കൊപ്പം അഭിനയിച്ചതിൽ അതിയായ സന്തോഷം. സത്യരാജ് സാറിന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണ്. അതു കൊണ്ടാണ് അദ്ദേഹം ഇല്ലെങ്കിൽ ഞാനില്ല എന്ന് പറഞ്ഞത്. കട്ടപ്പ പോലെ ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തെ പോലെ ഇത്രയും നല്ല ഒരു നടൻ ഇന്ത്യയിൽ തന്നെ വേറെ ആരും ഇല്ല. ' കൈദി ' ശേഷം എനിക്ക് ഈ സിനിമ റിലീസാവുന്നതിൽ സന്തോഷമുണ്ട്. കുടുംബ സമേതം എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്.

  രമ്യയ്ക്ക് ആശംസയോടൊപ്പം ഭാവനയുടെ സ്നേഹ ചുംബനവും! വീഡിയോ വൈറൽ


  "ഞാൻ ഇതിൽ അഭിനയിച്ചിട്ടില്ല എങ്കിലും എന്റെ മനസ്സുമായി വളരെ അടുപ്പമുളള സിനിമയാണിത് സൂര്യ പറഞ്ഞു. സത്യരാജ് സാർ , ജ്യോതിക , കാർത്തി, സൂരജ് (ജ്യോതികയുടെ അനുജൻ) എല്ലാവരും ഒത്തു ചേർന്ന സിനിമ. ഒരു ചെറിയ കഥാ ബീജം ഇത്ര വലിയ സിനിമയായി മാറിയിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. കാർത്തി ഇതു പോലുള്ള സിനിമകൾ വിശ്വസിച്ച് ചെയ്യുന്നതിൽ അഭിമാനമുണ്ട്. കാർത്തി - ജ്യോതിക രണ്ടു പേരും നല്ല അഭിനേതാക്കളാണ്. ഗ്ലിസറിൻ ഇല്ലാതെ എനിക്ക് കരയാൻ കഴിയില്ല. ' നന്ദ ' എന്ന സിനിമയിൽ മാത്രമാണ് ഗ്ലിസറിൻ ഇല്ലാതെ കരഞ്ഞ് അഭിനയിച്ചത്. പക്ഷേ കാർത്തി ഗ്ലിസറിൻ ഇല്ലാതെ അനായാസമായി അഭിനയിക്കുന്നു. ' കൈദി ' വരെ ഞാൻ അത് വീക്ഷിച്ചു കൊണ്ടിരിക്കയാണ് വളരെ ഈസിയായിട്ടാണ്‌ കാർത്തി അഭിനയിക്കുന്നത്. '

  പാപനാശം ' എന്ന സിനിമയെ ബ്രമാണ്ഡ ചിത്രമായ ' ബാഹുബലി ' യെ പോലെ ഇന്ത്യ മുഴുവൻ എത്തിച്ച സംവിധായകനാണ് ജിത്തു ജോസഫ്. അദ്ദേഹം ഈ സിനിമ ഒരുക്കിയത് സന്തോഷം നൽകുന്നു. സിനിമയിൽ ഗാനങ്ങൾ എല്ലാം നന്നായി വന്നിട്ടുണ്ട്. സിനിമയും നന്നായി വന്നിട്ടുണ്ട്. എല്ലാവർക്കും വിജയാശസകൾ... " സൂര്യ പറഞ്ഞു. ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന " തമ്പി " ക്രിസ്മസ് പുതവത്സര ചിത്രമായി ഡിസംബർ 20 ന് പ്രദർശനത്തിനെത്തും. വയാകോം 18 സ്റ്റുഡിയോസും , പാരലൽ മൈൻഡ് പ്രൊഡക്ഷൻ സൂരജ് സാദനായുമാണ്‌ ചിത്രം നിർമമിച്ചിരിക്കുന്നത്.

  സിനിമയ്ക്ക് ആധാരമായ പുസ്തകവുമായി സജീവ് പിള്ള ! മാമങ്കം നോവൽ പുറത്ത്

  എന്റെ ആദ്യ തമിഴ് സിനിമയായ ' 'പാപനാശ 'ത്തിന് ശേഷം ഒരു നല്ല കഥയ്‌ക്കു വേണ്ടി കാത്തിരിക്കയായിരുന്നു ഞാൻ. എസ് സന്ദർഭത്തിലാണ്‌ ജ്യോതികയുടെ സഹോദരൻ സൂരജ് ജ്യോതികയ്‌ക്കും കാർത്തിയ്‌ക്കും ചേച്ചിയും അനുജനുമായി അഭിനയിക്കാൻ താൽപര്യമുണ്ട് എന്ന് എന്നോട് പറഞ്ഞപ്പോൾ അ അവസരം നഷ്ടപ്പെടുത്തരുത് എന്ന് കരുതി ഉടൻ സിനിമ ചെയ്യാൻ സമ്മതിക്കയായിരുന്നു. സത്യരാജ്, സൗക്കാർ ജാനകി എന്നിവർ ഈ സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത് അതി മനോഹരമായി സംഗീതം നൽകിയിരിക്കുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകളാകട്ടെ, ഒരുക്കിയിരിക്കുന്ന പാശ്ചാത്തല സംഗീതമാകട്ടെ ഏറ്റവും മികച്ചതാണ്. ഈ സിനിമ ഒരു ടീം വർക്കാണ് . എല്ലാവരും അവരവരുടെ ബെസ്റ്റ് ' തമ്പി ' ക്കു വേണ്ടി നൽകിയിട്ടുണ്ട്. ഇത് എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഫാമിലി എന്റടെയിനറാണ് " എന്ന് സംവിധായകൻ ജിത്തു ജോസഫ് പഞ്ഞു

  English summary
  karthi and surya says about thambi movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X