For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീ റെഡ്ഡിയുടെ അടവുകൾ പിഴക്കുന്നു!! ലൈംഗികാരോപണം ചീറ്റിപ്പോയി, ശ്രീയ്ക്കെതിരെ നടിയുടെ പ്രതികരണം

  |

  നടി ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങളും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള വിവാദ പരാമർശങ്ങളും തെന്നിന്ത്യൻ സിനിമ ലോകത്തെ കാര്യമായി ബാധിക്കുന്നുണ്ട്. തെലുങ്കിൽ തുടങ്ങി തമിഴിൽവരെ എത്തി നിൽക്കുകയാണ് താരത്തിന്റെ ശുദ്ധികലശം. സിനിമ ലോകത്തെ വിറപ്പിക്കുന്ന തരത്തിലുളള വെളിപ്പെടുത്തലുകളാണ് ശ്രീ ഇപ്പോൾ നടത്തിയിരിക്കുന്നത്.

  ദീലീപ് വിഷയത്തിൽ അന്ന് പറഞ്ഞത് നുണ, എല്ലാം വേഗം തീരുമാനിച്ചു, എഎംഎംഎ യോഗത്തിൽ സംഭവിച്ചത് ഇത്...

  സിനിമ മേഖലയിൽ എത്തുന്ന പുതുമുഖ നായികമാർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്നായിരുന്നു ശ്രീയുടെ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെ സിനിമ മേഖലയിലെ പ്രമുഖ താരങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവർ പുറത്തു വിട്ടത്. തെന്നിന്ത്യയിലെ പ്രമുഖ വ്യക്തികൾക്കും നടിമാർക്കും നേരെയാണ് ശ്രീ വിരൽ ചൂണ്ടിയിരിക്കുന്നത്.

  ബിഗ് ബോസ് ഹൗസിൽ പ്രണയം പൂവിടുന്നു! പ്രണയം തുറന്ന് പറഞ്ഞ് ഷിയാസ്, പിന്നീട് സംഭവിച്ചത്, വീഡിയോ കാണൂ

   ശ്രീയുടെ ലിസ്റ്റിലെ പുതിയ പേരുകൾ

  ശ്രീയുടെ ലിസ്റ്റിലെ പുതിയ പേരുകൾ

  ആദ്യം തെലുങ്ക് സിനിമയിലെ പ്രമുഖ വ്യക്തികളുടെ നേരെയായിരുന്നു ശ്രീയുടെ ആരോപണം. നടൻ നാനി, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി എന്നിവരെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ തെലുങ്ക് സിനിമ ലോകത്തെ തകിടം മറിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു തമിഴിലെ താരങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തൽ. പ്രമുഖ സംവിധായകൻ മുരുഗദോസ് ശേഖർ, നടൻ ശ്രീകാന്ത്, രാഘവ ലോറൻസ് എന്നിവർക്കെതിരേയും ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിത സംവിധായകൻ സുന്ദർ സിയ്ക്കെതിരെയും ലൈംഗികരോപണവുമായി ശ്രീ രംഗത്തെത്തിയിട്ടുണ്ട്.

  വഴങ്ങി തന്നാൽ അവസരം തരാം

  വഴങ്ങി തന്നാൽ അവസരം തരാം

  സുന്ദറിനെതിരെ തെളിവുകൾ നിരത്തിയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സംഭവങ്ങൾ ഒന്നു വിടാതെ താരം ഉന്നയിക്കുന്നുണ്ട്. ഹൈദരാബാദിലെ അരമനൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു സുന്ദർ സിയെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗണോഷ് തനിയ്ക്ക് പരിചയപ്പെടുത്തി തരുന്നത്. തുടർന്ന് അദ്ദേഗഹത്തിന്റെ സുഹൃത്തും ക്യാമറമാനുമായ സെന്തിൽകുമാർ സുന്ദർസി യുടെ അടുത്ത ചിത്രത്തിൽ നായിക വേഷം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് അറിച്ച്. തെട്ട് അടുത്ത ദിവസം തന്നെ സുന്ദർ സി താമസിക്കുന്ന ഹോട്ടലിലേയ്ക്ക് തന്നെ വിളിച്ചു. വഴങ്ങി തന്നാൽ സിനിമയിൽ അവസരം തരാമെന്ന് അദ്ദേഹം പറഞ്ഞതായി സ്രീ റെഡ്ഡി ഫേസ്ബുക്കിൽ കുറിച്ച്.

   ഖുഷ്ബുവിന്റെ പ്രതികരണം

  ഖുഷ്ബുവിന്റെ പ്രതികരണം

  ശ്രീയുടെ വെളിപ്പെടുത്തലിനു പിന്നാലെ അഭിപ്രായ പ്രകടനവുമായി സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുഷ്ബു രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പ്രതികരണം. പട്ടിയെപ്പോലെ ജന്മനാ കുരയ്ക്ക്കാനുളള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിർത്താൻ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്ന് ഖുഷ്ബു പറഞ്ഞു. ഇതിൽ നിന്ന് ശ്രീയുടെ വെലിപ്പെടുത്തലിന്റെ താരത്തിന്റെ അഭിപ്രായം വ്യക്തമാണ്.

   നിയമനടപടിയ്ക്ക് നീങ്ങും

  നിയമനടപടിയ്ക്ക് നീങ്ങും

  അതേസമയം ശ്രീ റെഡ്ഡിയുടെ ലൈംഗികരോപണത്തിന് എതിരെ സംവിധായകൻ സുന്ദർ സി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം തനിയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളെ അടപടലം നിഷേധിക്കുകയാണ്. കൂടതെ ശ്രീയ്ക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതു പോലെ തെലുങ്ക് നടൻ നാനിയും ശ്രീയ്ക്കെതിരെ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

   നടിമാരുടെ പേര്

  നടിമാരുടെ പേര്

  നടന്മാർക്കും സിനിമയിലെ മറ്റ് അണിയറ പ്രവർത്തക്ക് നേരെ മാത്രമല്ല ശ്രീ ഭീഷണിയാകുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നടിമാർക്ക് നേരേയും ഇവർ വിമർശനം ഉന്നിയിക്കുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെ നടിമാരെ കുറിച്ചുള്ള സൂചനകൾ താരം നൽകിയിട്ടുണ്ട്. എന്റെ ലിസ്റ്റ് വളരെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര നായികമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട്. പേര് എടുത്തു പറയാതെയായിരുന്നു നടിയുടെ വെലിപ്പെടുത്തൽ . എന്നാൽ ചില സൂചനകൾ നടി നൽകിയിട്ടുണ്ട്. ഇവരെല്ലാം മികച്ച നടിമാരാണെന്നും മുൻനിര നായികമാരാണെന്നുംവര്‍ അവരുടെ ലിസ്റ്റിനെക്കുറിച്ച്‌ തുറന്ന് പറയുകയാണെങ്കില്‍ ആ വലിയ ലിസ്റ്റ് കണ്ട് നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ കൂട്ടിച്ചേർത്തു.

  English summary
  Khushbu On Sri Reddy: Foolish To React When Dogs Bark!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X