twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴിലെ ചോക്ലേറ്റ് പയ്യന്‍ മലയാളികള്‍ക്ക് വേണ്ടി അഭിനയിച്ചത് നിരവധി സിനിമകളില്‍! എല്ലാം ഹിറ്റ്!

    |

    തമിഴ് നടന്‍ ആര്‍ മാധവന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഇന്ന് 47-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരം ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. മാധവന്റെ ചിരി കാണാന്‍ പ്രത്യേകതയുണ്ട്. അതിലാണ് പലരും നടന്റെ ആരാധകരമായി മാറിയത് തന്നെയും.

    മമ്മുക്കയുടെ ജീവിതകഥ സിനിമയാകുന്നു! ചിത്രം നക്ഷത്രങ്ങളുടെ രാജകുമാരന്റെ പുനാരാവിഷ്‌കാരമായിരിക്കും!!!മമ്മുക്കയുടെ ജീവിതകഥ സിനിമയാകുന്നു! ചിത്രം നക്ഷത്രങ്ങളുടെ രാജകുമാരന്റെ പുനാരാവിഷ്‌കാരമായിരിക്കും!!!

    മലയാളത്തില്‍ ചോക്ലറ്റ് പയ്യന്‍ കുഞ്ചോക്കോ ബോബനെ പോലെയായിരുന്നു മാധവനും. തമിഴിലെ ചോക്ലേറ്റ് പയ്യനായിരുന്നു മാധവന്‍. 1994- ല്‍ സിനിമയിലെത്തിയ മാധവന്‍ കേരളത്തിലെ ആരാധകരെ ആകര്‍ഷിക്കുന്ന തരത്തില്‍ പല സിനിമകളിലും അഭിനയിച്ചിരുന്നു. മാധവന്റെ സിനിമകളെല്ലാം കേരത്തില്‍ വിജയമായി മാറിയിരുന്നു. അത്തരത്തില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണിത്.

     പിറന്നാള്‍ ആഘോഷിച്ച് മാധവന്‍

    പിറന്നാള്‍ ആഘോഷിച്ച് മാധവന്‍

    തമിഴ് സിനിമയുടെ ചോക്ലേറ്റ് പയ്യനായിരുന്ന ആര്‍ മാധവന്റെ 47-ാം പിറന്നാളാണ് ഇന്ന്. 1970 ജൂണ്‍ 1 ന് ബീഹാറിലാണ് മാധവന്‍ ജനിച്ചത്. 1994 ല്‍ സിനിമയിലെത്തിയ താരം നടനായും എഴുത്തുകാരനായും സിനിമാ നിര്‍മാതാവുമെക്കെയായി വളര്‍ന്നിരിക്കുകയാണ്.

    അലയ്പായുതേ

    അലയ്പായുതേ

    മാധവനും ശാലിനിയും നായിക നായകന്മാരായി എത്തിയ സിനിമയായിരുന്നു അലയ്പായുതേ. മണി രത്‌നം സംവിധാനം ചെയത് സിനിമ 2000 ലായിരുന്നു സിനിമ തിയറ്ററുകളിലെത്തിയിരുന്നത്. കാര്‍ത്തിക് എന്ന കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിച്ചത്. ചിത്രം തമിഴ്‌നാട്ടിലെ പോലെ തന്നെ കേരളത്തിലും ഹിറ്റായിരുന്നു. കേരളത്തില്‍ സിനിമ കുറെ കാലം തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്നു. പ്രണയം അടിസ്ഥാനമായി നിര്‍മ്മിച്ചതോടെ യുവാക്കളില്‍ മാധവന്റെ സിനിമകള്‍ കേരളത്തില്‍ ഹിറ്റായി മാറിയിരുന്നു.

     മിന്നലെ

    മിന്നലെ

    ഗൗതം മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് മിന്നലെ. റോമാന്‍സ് തന്നെ പ്രധാന്യമാക്കി നിര്‍മ്മിച്ച സിനിമയില്‍ റീമ സെന്‍ ആണ് നടിയായി അഭിനയിച്ചിരുന്നത്. സിനിമ റിലീസാവുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായി മാറിയിരുന്നു. സിനിമയും മാധവന്റെ കേരളത്തിലെ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി.

    റണ്‍

    റണ്‍

    മാധവന്റ കരിയറിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരുന്നു റണ്‍. മീരാ ജാസ്മിന്‍ നായികയായി എത്തിയ സിനിമയും റോമാന്‍സിന് പ്രധാന്യം നല്‍കി നിര്‍മ്മിച്ചതായിരുന്നു. ഈ സിനിമയിലുടെയാണ് മാധവന് ചോക്ലേറ്റ് പയ്യന്‍ എന്ന പേര് കിട്ടിയത്. മലയാളികളും ആക്ഷന്‍ ഹീറോ പ്രണയത്തിലാവുന്ന സിനിമകള്‍ക്ക് പ്രധാന്യം നല്‍കി തുടങ്ങിയതോടെ ചിത്രവും കേരളത്തില്‍ ഹിറ്റായി. അതിനൊപ്പം മാധവന്‍-മീരാ ജാസ്മിന്‍ കൂട്ടുക്കെട്ടിന് ആരാധകരുടെ എണ്ണവും കൂടി.

    നള ദമയന്തി

    നള ദമയന്തി

    തമിഴില്‍ നിര്‍മ്മിച്ച കോമഡി സിനിമയാണ് നള ദമയന്തി. നടന്‍ കമല്‍ ഹാസനാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. സിനിമയുടെ റിലീസിങ്ങിന്റെ സമയത്ത് കമല്‍ ഹാസന്‍ നായകനായി എത്തിയ സിനിമ ' അന്‍പെ ശിവം' എന്ന ചിത്രം പ്രതീക്ഷിച്ച അത്രയും ഹിറ്റായിരുന്നില്ല. അതിനെ തുടര്‍ന്ന് മാധവന്റെ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടിയതും സിനിമയുടെ വിജയത്തിന് വലിയൊരു ഘടകമായി. ഗീതു മോഹന്‍ ദാസാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത്.

    English summary
    R Madhavan Birthday Special: Movies That Gave Him A Dedicated Fan Base In Kerala!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X