For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശാലിനിയുമായുള്ള ആ പ്രണയ രംഗം ഓർക്കുമ്പോൾ ഇന്നും ടെൻഷനാണ്, വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി മാധവൻ

  |

  20 വർഷങ്ങൾക്ക് മുൻപ് മണിരത്നം പ്രേക്ഷകർക്കായി സമ്മാനിച്ച പ്രണയകാവ്യമായിരുന്നു അലൈപായുതേ. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും കാർത്തിക്കും ശക്തിയും അവരുടെ തീവ്രമായ പ്രണയവും വിരഹവും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. കാലത്തിനേക്കാൾ വേഗതയിലാണ് സിനിമ സഞ്ചരിക്കുന്നത്. നിത്യേനെ നിരവധി മാറ്റത്തോടെയാണ് സിനിമ പിറക്കുന്നത്. ന്യൂ ജെൻ ചിത്രങ്ങൾ ഫ്രെയിമിൽ ഇടം പിടിക്കുമ്പോൾ ഇന്നും വെള്ളിത്തിരയിൽ അലൈപായുതെ സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾക്ക് മാത്രമാണ് കാലത്തിനൊപ്പം സഞ്ചരിക്കുന്നത്.

  20 വർഷം ഒരു സിനിമ പ്രേക്ഷകരുടെ മനസ്സിൽ പിടിച്ചു നിൽക്കണമെങ്കിൽ അതിന് എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടായിരിക്കണം. ന്യൂ ജനറേഷന്‍ സിനിമകൾക്ക് ക്ഷാമമില്ലാത്ത കാലത്ത്, ഇപ്പോഴും അലൈപായുതെ ശ്രദ്ധിക്കപ്പെടണമെങ്കിൽ എന്തോ ഒരു അദൃശ്യ രുചിക്കൂട്ട് ഉണ്ടെന്നാണര്‍ത്ഥം. തിരക്കഥയിലെ വ്യത്യസ്തതയായിരുന്നില്ല, പ്രണയത്തെയും വിരഹത്തെയും അത്രയേറെ തീവ്രതയോടെ അവതരിപ്പിക്കാൻ മണിരത്നത്തിന് സാധിച്ചുവെന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കിയത്. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ട് പോയ ചിത്രത്തിലെ യാത്ര അത്ര സുഖകരമായിരുന്നില്ല . അലൈപായുതെ അലയൊഴിയാതെ പ്രേക്ഷരുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ നേരിട്ട വെല്ലുവിളികളെ കുറിച്ച് മാധവൻ. ചിത്രത്തിന്റെ 20 വർഷം പൂർത്തിയായതിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.

  ശക്തിയുടേയും കാർത്തിക്കിന്റെയും ജീവിതങ്ങൾ ഒന്നാവുന്നതും ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആവിഷ്കാരമാണ് 'അലൈപായുതേ. കേവലം ഒരു പ്രണയ ചിത്രത്തിനെന്നതിൽ ഉപരി ദാമ്പത്യ ജീവിതത്തിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം വിവാഹത്തിന് മുൻപും ശേഷവും വ്യത്യസ്തമായിരിക്കും. ആ വ്യത്യസ്തതയെ മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ ദാമ്പത്യ ജീവിതത്തിൽ താളപിഴകൾ സംഭവിച്ചേക്കാം. ​ഗൗരവകരമായ ഒരു വിഷയമാണെങ്കിലും വളരെ ലളിതമായാണ് സംവിധായകൻ അലെെപായുതേയിൽ അവതരിപ്പിച്ചത്..

  സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും പ്പേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. മണിരത്നത്തിന്റ പ്രണയകാവ്യം പിസി ശ്രീറാമിന്റെ ക്യാമറ കണ്ണുുകളിലൂടെയാണ് ഒപ്പിയെടുത്തത്. മികച്ച ഫ്രെയിമുകൾക്ക് പ്രണയത്തിന് ജീവൻ പകർന്നതിൽ എ ആർ റഹ്മാൻ പകർന്ന സംഗീതത്തിന്റെ പങ്ക് ചെറുതല്ല. വർഷങ്ങൾക്കിപ്പുറവും ചിത്രത്തിലെ ഓരോ ഗാനവും ഹിറ്റ് ചാർട്ടിൽ തന്നെയുണ്ട്.

  ചിത്രം കാണുന്നതു പോലെ അത്ര സിമ്പിളല്ല. ഇപ്പോഴിത ചിത്രത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാധവൻ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കാതൽ സടുഗുടുഗുടൂ..'എന്ന ഗാനത്തിൽ താൻ പാടി അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ നേരിട്ട ബുദ്ധിമുട്ടാണ് മാധവൻ കുറിച്ചിരിക്കുന്നത്. ഗാനത്തിനിടയിൽ ചില സീനുകൾ റിവേഴ്സിലാണ് കാണിച്ചിരിക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണ വേളയിൽ റിവേഴ്സിൽ വരുന്ന സീനുകളിൽ വരികൾക്ക് കൃത്യമായി ലിപ്‌സിങ്ക് ലഭിക്കാൻ വേണ്ടി ചില വരികൾ തിരിച്ചു പാടികൊണ്ടാണ് അഭിനയിക്കേണ്ടി വന്നിരുന്നുവത്രേ.തന്റെ ആദ്യ ചിത്രമായ അലൈപായുതേയിലെ ആ സീനിനെക്കുറിച്ചോർക്കുമ്പോൾ ഇന്നും ഒരുതരം പിരിമുറുക്കം താൻ അനുഭവിക്കാറുണ്ടെന്നും താരം ട്വിറ്ററിൽ കുറിച്ചു.

  എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വർഷം. എന്നേയും ചിത്രത്തിന്റെ ഓർമകളും നിലനിർത്തിയ എല്ലാവർക്കും നന്ദി," അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രത്തിന്റ ഛായാഗ്രാഹകൻ പിസി ശ്രീറാമും അലൈപായുതേ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഏപ്രിൽ 14, ലോക സിനിമ പ്രേമികളുടെ മനസ്സുകളിൽ അലൈപായുതെ എത്തിയിട്ട് രണ്ട് പതിറ്റാണ്ട്. ചിത്രത്തിൽ മാധവനും ശാലിനിയും തകർത്ത് അഭിനയിച്ച ഒരു സീൻ പങ്കുവെച്ചു കൊണ്ടായിരുന്നു ട്വീറ്റ് ചെയ്തത്.

  വരി നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും | Filmibeat Malayalam

  ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ശാലിനി-മാധവൻ ജോഡികൾക്ക് കഴിഞ്ഞിരുന്നു. അലൈപായുതേയിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച മാധവൻ ഈ ചിത്രത്തോടെ റൊമാന്റിക് ഹീറോ ആയി മാറി. അതിനുശേഷം അദ്ദേഹം മണിരത്നം ചിത്രത്തിലെ സ്ഥിര സാന്നിധ്യമാകുകയായിരുന്നു.

  English summary
  Madhavan reveals Romatic scene in 'Alaipayuthey'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X