For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഘട്ടനത്തിന് തയ്യാറെടുത്ത് നടി മാളവിക മോഹൻ! വിജയ് ചിത്രത്തിനായി പാർക്കൗർ പരിശീലിച്ച് താരം

    |

    തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. പുതുവർഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പേരും അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ അതീവ സ്റ്റൈലീഷ് ലുക്കിലായിരിക്കും വിജയ് പ്രത്യേക്ഷപ്പെടുക. ചിത്രത്തിൽ നടി മാളവിക മോഹനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    malavika mohan

    സിം സ്യൂട്ടിൽ അഹാനയും സഹോദരിമാരും, സ്വപ്നസാക്ഷാത്കാരത്തിന്റെ ത്രില്ലിൽ താരങ്ങൾ, ചിത്രം വൈറൽ

    ചിത്രത്തിലെ ആക്ഷൻ രംഗത്തിനായി നടി പാർക്കൗർ പരിശീലനം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പാർക്കൗർ പരിശീലിക്കുകയാണ് താരം. ആക്ഷനും റൊമാൻസിനും ഒരുപോലെ പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇളയദളപതിയുടെ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ്.

    ഓരോ പിള്ളര് വന്നോളും, എട്ട് പത്ത് പാക്കുമായി, നമ്മളെ ബുദ്ധിമുട്ടിക്കാൻ'; റഹ്മാന്റെ ചിത്രങ്ങൾ വൈറൽ

    മാളവിക മോഹൻ, ആൻഡ്രിയ ജെർമിയ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഗൗരി കിഷൻ, ശാന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സത്യന്‍ സൂര്യയുടേതാണ് ഛായാഗ്രഹണം. ഈ വർഷം ഏപ്രിലിൽ ചിത്രം പുറത്തു വരും. ചിത്രത്തിലെ പേര് പോലെ തന്നെ അധ്യാപകനായിട്ടാണ് വിജയ ചിത്രത്തിലെത്തുന്നത്. ചിത്രത്തെ കുറിച്ചുളള ബാക്കി വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

    English summary
    Malavika Mohanan trains in Parkour for Vijay's Master
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X