twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേതത്തിന്റെ തടങ്കലില്‍ നിന്ന് മാളവികയ്ക്ക് തത്ക്കാലം ആശ്വാസം!!

    |

    മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് മാളവിക വെയില്‍സ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അത്രയധികം ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ല. എന്നാല്‍ പൊന്നമ്പിളി എന്ന സീരിയല്‍ നടിയ്ക്ക് പുതിയ വാതില്‍ തുറന്ന് കൊടുത്തു.

    ഇപ്പോള്‍ നന്ദിനി എന്ന ഹൊറര്‍ സീരിയലിലൂടെ തമിഴ് - മലയാളം സീരിയല്‍ പ്രേമികളെ കൈയ്യടക്കിയിരിയ്ക്കുകയാണ് മാളവിക. അതിലൂടെ നടിയെ തേടി ഇതാ പുതിയ അവസരങ്ങളും വന്നെത്തിയിരിയ്ക്കുന്നു.

    തമിഴില്‍ മാളവിക

    തമിഴില്‍ മാളവിക

    നന്ദിനിയില്‍ പ്രേതമായി അഭിനയിക്കുന്ന മാളവിക തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍. അഴക് മുഖന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

    ചിത്രത്തിന് പിന്നില്‍

    ചിത്രത്തിന് പിന്നില്‍

    കരു പഴനിയപ്പന്‍, കണ്ണന്‍ എന്നിവരുടെ സഹസംവിധായകനായി പ്രവൃത്തിച്ച അഴകന്‍ സെല്‍വന്റെ ആദ്യ സ്വതന്ത്ര ചിത്രമാണ് അഴക് മകന്‍. അര്‍ജ്ജുന്‍ ഉദയ് ആണ് ചിത്രത്തിലെ നായകന്‍.

    അഴക് മകന്‍

    അഴക് മകന്‍

    തമിഴ്‌നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്ന് വരുന്ന നാല് സുഹൃത്തുക്കളെ കുറിച്ചാണ് സിനിമ പറയുന്നത്. കഥയിലെ നായകന് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല. ഒരു പെണ്ണിനെ കണ്ട് ഇഷ്ടമാവുന്നതോടെ ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ് പിന്നെ സിനിമയില്‍.

    മാളവികയുടെ വേഷം

    മാളവികയുടെ വേഷം

    ഒരു നാടന്‍ തമിഴ് പെണ്‍കൊടിയായിട്ടാണ് മാളവിക വെയില്‍ ചിത്രത്തിലെത്തുന്നത്. മാളവികയ്ക്ക് തന്റെ കഴിവ് പുറത്തെടുക്കാനുള്ള അവസരം ചിത്രത്തില്‍ ലഭിയ്ക്കും എന്ന് സംവിധായകന്‍ പറയുന്നു. ജെയിംസ് വസന്തനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.


    English summary
    Malayalam actress Malavika Wales, who grabbed eyeballs with her ghostly avatar in the serial Nandhini, has bagged her first Tamil film as the lead heroine.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X